ഫുഡ് കഴിച്ചോണ്ടിരുന്നപ്പോള്‍ കുഞ്ഞ് അനങ്ങിയിരുന്നു! ആതിര മാധവ് പറയുന്നു!

ആതിര മാധവ് മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. തങ്ങളുടെ ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ആതിരയും ഭര്‍ത്താവ് രാജീവും. താന്‍ ഗര്‍ഭിണിയാണെന്ന വിവരം ഒന്നാം വിവാഹ വാര്‍ഷിക ദിനത്തിലാണ് ആതിര പങ്കുവെച്ചത്. കുടുംബവിളക്ക് പരമ്പരയില്‍ നിന്നും ഇതിന് പിന്നാലെ നടി പിന്മാറുകയും ചെയ്തു. നടി തന്റെ യൂട്യൂബ് ചാനലില്‍ നിരന്തരം വീഡിയോകള്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ ആതിര പങ്കുവെച്ചിരിക്കുന്നത് കുടുംബവിളക്ക് താരം അമൃതയ്ക്ക് ഒപ്പമുള്ള വീഡിയോ ആണ്. ആതിരയെ കാണാനെത്തിയ അമൃതയും അമ്മയും തമ്മിലുള്ള രസകരമായ നിമിഷങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

Athira Madhav Serial Actress Wiki, Age, Husband, Biography - Breezemasti

അമൃതയെയും കൊണ്ട് വീട്ടില്‍ വലിയ ശല്യമാണ്. ഉടനെ തന്നെ കെട്ടിച്ച് വിടണം. ആര്‍ക്കാണോ ആ ഭാഗ്യം വരുന്നത് എന്നൊക്കെ അമ്മ തമാശരൂപേണ പറഞ്ഞിരുന്നു. എന്നാല്‍ അമൃതയെ ആര് കെട്ടും എന്ന ചോദ്യത്തിന് ഉത്തരം തന്റെ യൂട്യൂബ് ചാനലില്‍ ഉണ്ടെന്നാണ് ആതിര മാധവ് പറയുന്നത്. തന്റെ ചാനലിലെ രണ്ടാമത്തെ വീഡിയോ കണ്ടാല്‍ അത് ആരൊക്കെയാണെന്ന് വ്യക്തമാവും. അതിലൊരാളാണ് ഇവളുടെ കാമുകനെന്ന് നിങ്ങള്‍ക്ക് മനസിലാവും.ടൊവിനോ തോമസ്, ഉണ്ണികൃഷ്ണന്‍, റോബിന്‍ പിന്നെ തോമസ് ജെയിംസ് എന്നിങ്ങനെയാണ് ആ പേരുകള്‍ എന്ന് ഇരുവരും പറഞ്ഞു. സമയമാവുമ്പോള്‍ എല്ലാം നിങ്ങളോട് പറയാമെന്ന് അമൃത പറയുന്നു. എന്നാല്‍ അത് നടന്നത് തന്നെ എന്നായിരുന്നു ഇതിനോട് അമ്മ പ്രതികരിച്ചത്. എങ്കില്‍ പിന്നെ താന്‍ സുഖമായി ഇറങ്ങി പോയി കല്യാണം കഴിക്കുമെന്ന് അമൃത പറയുന്നു. എന്നാല്‍ പോകുന്നത് പോലെ തന്നെ ഇവളെ തിരികെ കൊണ്ട് വരുമെന്ന് ആതിര പറഞ്ഞപ്പോള്‍ ഒരു മണിക്കൂറിനുള്ളില്‍ തന്നെ അവളെ കൊണ്ടുവരുമെന്ന് അമ്മ പറയുന്നു.

Athira Madhav Serial Actress Wiki, Age, Husband, Biography - Breezemasti
ഇത്രയും ആത്മവിശ്വാസം ഉള്ള ഒരു അമ്മയെ നിനക്ക് എങ്ങനെ കിട്ടിയെന്നാണ് ആതിര അമൃതയോട് ചോദിക്കുന്നത്. എങ്കില്‍ പിന്നെ നമുക്ക് എക്സ്ചേയിഞ്ച് ചെയ്യാം. എനിക്ക് നിന്റെ അമ്മയെ താ, നീ എന്റെ അമ്മയെ എടുത്തോന്ന് അമൃത പറഞ്ഞു. എങ്കില്‍ ഞാനവളെ പൊന്ന് പോലെ നോക്കിക്കൊള്ളാമെന്ന് അമ്മ സൂചിപ്പിച്ചു. നിനക്ക് ഫുഡ് ഒക്കെ ഉണ്ടാക്കി തരാമെന്നും അമൃതയുടെ അമ്മ ആതിരയോട് പറയുന്നു. എങ്കില്‍ പിന്നെ കുഞ്ഞിനിടാന്‍ പറ്റുന്ന പേരുകള്‍ പറയാന്‍ ആതിര പറഞ്ഞു. അമൃതയ്ക്ക് ഒരു കുഞ്ഞ് ജനിക്കുകയാണെങ്കില്‍ ആഗ്രഹ എന്ന പേരായിരിക്കും ഇടുന്നതെന്നാണ് അമ്മ അഭിപ്രായപ്പെട്ടത്. ഋഷിശൃംഗന്‍, ബോധിധര്‍മ്മന്‍ എന്നിങ്ങനെയുള്ള പേരുകളാണ് അമൃത പറയുന്നത്. ഇത്രയും നല്ല പേരൊന്നും വേണ്ട. ഞാന്‍ തന്നെ കണ്ടുപിടിച്ചോളം. വേറിട്ട പേരുകള്‍ കിട്ടുകയാണെങ്കില്‍ അയച്ച് തരണമെന്ന് ആതിര അമൃതയുടെ അമ്മയോട് പറഞ്ഞു. ഫുഡ് കഴിച്ചോണ്ടിരുന്നപ്പോള്‍ കുഞ്ഞ് അനങ്ങിയിരുന്നു. ഇപ്പോള്‍ അനങ്ങാതെ ഉറങ്ങുകയാണെന്നും ആതിര സൂചിപ്പിച്ചു.

Related posts