ആശ ശരത് മലയാള സീരിയൽ സിനിമാ പ്രേക്ഷകരുടെ ഇഷ്ട താരമാണ്. താരം അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത് സീരിയലിലൂടെയാണ്. നർത്തകിയായ ആശ ശരത് റേഡിയോ ജോക്കിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മിനിസ്ക്രീനിൽ നിന്നും ബിഗ് സ്ക്രീനിലേക്ക് വലിയൊരു എന്‍ട്രി ലഭിച്ച നടിയാണ് ആശ ശരത്ത്. ഇതിനോടകം മലയാള സിനിമയിലെ മുന്‍നിര നടന്മാരോടൊപ്പം ആശ അഭിനയിച്ചുകഴിഞ്ഞു. വളരെ വ്യത്യസ്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാന്‍ ആശയ്ക്ക് സാധിച്ചിട്ടുണ്ട്. താരം സോഷ്യൽ മീഡിയയിലും സജീവമായുണ്ട്. ആശ ശരത്തിന്റെ മകളും അഭിനയ രംഗത്ത് ചുവട് വെച്ചിരുന്നു. മനോജ് കാന സംവിധാനം ചെയ്ത ഖെദ്ദ എന്ന ചിത്രത്തിലാണ് ഉത്തര അഭിനയിച്ചത്. ഉത്തര അമ്മയ്ക്കൊപ്പം നൃത്തവേദികളിൽ സജീവമാണ്. 2021ലെ മിസ് കേരള റണ്ണർഅപ്പ് കൂടിയായിരുന്നു ഉത്തര.
ഇപ്പോഴിതാ ആശ ശരത്തിന്റെ മകൾ ഉത്തര ശരത് വിവാഹിതയായിരിക്കുകയാണ്. അങ്കമാലി അഡ്ലക്സ് ഇന്റർനാഷ്ണൽ ഹോട്ടലിൽ വച്ചായിരുന്നു വിവാഹം. ആദിത്യ മേനോനാണ് ഉത്തരയുടെ കഴുത്തിൽ താലിചാർത്തിയത്. അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ലാൽ, മനോജ് കെ ജയൻ ഉൾപ്പെടെയുള്ള നിരവധി താരങ്ങളും വിവാഹത്തിനെത്തിയിരുന്നു. ചുവപ്പ് നിറത്തിലെ സാരിയിൽ അതീവ സുന്ദരിയായാണ് ഉത്തര എത്തിയത്.ആദിത്യ മേനോനാണ് ഉത്തരയുടെ കഴുത്തിൽ താലിചാർത്തിയത്. അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ലാൽ, മനോജ് കെ ജയൻ ഉൾപ്പെടെയുള്ള നിരവധി താരങ്ങളും വിവാഹത്തിനെത്തിയിരുന്നു. ചുവപ്പ് നിറത്തിലെ സാരിയിൽ അതീവ സുന്ദരിയായാണ് ഉത്തര എത്തിയത്.
പച്ച നിറത്തിലെ സാരി ധരിച്ചാണ് ആശ ശരത് വിവാഹത്തിനെത്തിയത്. ചുവപ്പ് നിറത്തിലെ സാരിയിലാണ് ഉത്തരയെ കാണാനാവുക. അതിമനോഹരിയായി ഉത്തരെയേയും ആദിത്യയയേയും വിവാഹ വേദിയിലേക്ക് സ്വീകരിക്കുന്ന ആശ ശരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കല്യാണപ്പെണ്ണായി അണിഞ്ഞൊരുങ്ങി നിൽക്കുന്ന ഉത്തരയെ അതീവസന്തോഷത്തോടെ നോക്കി നിൽക്കുകയാണ് ആശ ശരത്തും ഭർത്താവ് ശരത്തും. ഉത്തര, കീർത്തന എന്നീ രണ്ട് പെൺമക്കളാണ് താരത്തിനുള്ളത്.
ഉത്തരയുട വിവാഹ വസ്ത്രം സെലക്ട് ചെയ്യുന്നതിന്റെ വീഡിയോയും ആശ ശരത് ആരാധകരുമായി പങ്കുവച്ചിരുന്നു. അതീവശ്രദ്ധയോടെ വിവാഹ വസ്ത്രങ്ങൾ തെരഞ്ഞെടുക്കുന്ന ആശ ശരത്തിനെ വീഡിയോയിൽ കാണാം. പാട്ടും ഡാൻസുമൊക്കെയായി വളരെ ആഘോഷത്തോടെയാണ് ഇന്നലെ ഉത്തരയുടെ ഹൽദി, മെഹന്ദി ചടങ്ങുകൾ നടന്നത്. ആശ ശരത്തിനൊപ്പം തന്നെയാണ് ഉത്തരയും സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഖെദ്ദ എന്ന ചിത്രത്തിലെ ഇരുവരുടേയും കഥാപാത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.