സ്വാസിക മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ്. താരം മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങിനിൽക്കുകയാണ്. താരം പ്രേക്ഷകരുടെ മനസ്സിലിടം നേടിയത് സീത എന്ന പരമ്പരയിലൂടെയാണ്. സ്വാസികയുടെ ജീവിതം മാറ്റിമറിക്കാൻ ആ ഒരു കഥാപാത്രത്തിന് സാധിച്ചിട്ടുണ്ട്. ഇതിനോടകം സ്വാസിക മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ചുകഴിഞ്ഞു. 2009 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ വൈഗായിലൂടെയാണ് സ്വാസിക അഭിനയരംഗത്തേക്ക് കടന്നത്. താരം കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന ചിത്രത്തിൽ ഒരു തേപ്പുകാരിയായി എത്തിയിരുന്നു. സ്വാസികയ്ക്ക് വാസന്തി എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച സ്വഭാവ നടിക്കുള്ള കേരള സംസ്ഥാന അവർഡ് ലഭിച്ചിട്ടുണ്ട്. റെഡ് കാർപ്പറ്റ് എന്ന പരിപാടിയുടെ അവതാരക സ്വാസികയാണ്.
സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത് ചതുരവും നിർമൽ സഹദേവിന്റെ കുമാരിയുമാണ് സ്വാസികയുടെ റിലീസ് ചെയ്ത പുതിയ ചിത്രങ്ങൾ. ചതുരം എന്ന ചിത്രത്തിൽ ഗ്ലാമറസ് വേഷത്തിലാണ് സ്വാസിക അഭിനയിച്ചിരിക്കുന്നത്. ഇപ്പോഴിതാ സ്വാസികയുടെ ഒരു അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. പ്രണയത്തിലാണോയെന്ന് ചോദിച്ചാൽ അത് ഇപ്പോൾ റിവീൽ ചെയ്യാൻ പറ്റുന്ന സ്റ്റേജിലല്ല. പ്രണയം എപ്പോഴും എന്റെ മനസിലുണ്ട്. ഒരു സിനിമ വരുമ്പോൾ അതിന്റെ ഇറോട്ടിക്ക് എലമെന്റ് മാത്രം വെച്ച് ആ സിനിമ കുറിച്ച് ആളുകൾ സംസാരിക്കുന്ന രീതി മാറണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. സിനിമയെ ആർട്ടായി കണ്ട് ആളുകൾ സംസാരിക്കണം. സെക്സിനെ കുറിച്ച് സംസാരിക്കുമ്പോൾ മലയാളിക്ക് ഡബിൾ സ്റ്റാന്റുണ്ട്. കാരണം അവർ മനസിൽ ചിന്തിക്കുന്നത് ഒന്നും പുറത്ത് പറയുമ്പോൾ വെള്ളപൂശുകയും ചെയ്യുന്നുണ്ട്. കഥയില്ലാതെ ഇറോട്ടിക്ക് രംഗങ്ങൾ മാത്രം വെച്ചിട്ടുള്ള ഒന്നല്ല ചതുരം സിനിമ. ഹോട്ട്, സെക്സി എന്ന് വിളിക്കുന്നത് നമ്മുടെ സൗന്ദര്യം അവർക്ക് ഇഷ്ടപ്പെടുന്നത് കൊണ്ടാണ്. മാത്രമല്ല അവർ നമ്മളെ പ്രശംസിക്കുന്നതിന്റെ ഭാഗം കൂടിയാണ്.
സെക്സിയെന്ന് പറയുന്നതിന് ആ ഒരു മാനം മാത്രമല്ല ഉള്ളത്. ഭയങ്കര ക്ലാസിയായി വേഷം ധരിച്ചാലും നൃത്തം ചെയ്താലും പാട്ട് പാടിയാലും ആ സ്ത്രീ സെക്സിയാണെന്ന് പറയാം. അല്ലാതെ മാനിപുലേറ്റ് ചെയ്യുമ്പോഴാണ് എല്ലാം മാറുന്നത്. ഇന്റിമേറ്റ് സീനുകൾ സംവിധായകനും ഫോട്ടോഗ്രാഫറും ചേർന്നാണ് കൊറിയോഗ്രാഫ് ചെയ്യുന്നത്. സംവിധായകർ വിചാരിച്ചാൽ മോശമായതെന്തും ഭംഗിയുള്ളതായി കാണിക്കാൻ സാധിക്കും. ഒരു പുതിയ സംവിധായകനാണ് ഈ കഥ പറഞ്ഞ് അഭിനയിക്കുമോയെന്ന് ചോദിച്ചതെങ്കിൽ ഞാൻ ചെയ്യില്ലായിരുന്നു. ആളുകളിൽ ചിലർക്ക് ഇപ്പോഴും ഇടുങ്ങിയ ചിന്താഗതിയാണ്. സിനിമകളിൽ അഭിനയിക്കുന്ന സ്ത്രീകൾ മോശമാണെന്ന ചിന്തയും അവർക്കുണ്ട്. അതുകൊണ്ട് ഇറോട്ടിക്ക് രംഗങ്ങൾ സ്ത്രീകളുടെ പേരിൽ മാത്രം അത്തരം ആളുകൾ പറയുന്നത്. ഞാൻ എപ്പോഴും ലക്കിൽ വിശ്വസിക്കുന്നുണ്ട്. ഒപ്പം ഹാർഡ് വർക്കും വേണം. എന്റെ അന്ധവിശ്വാസങ്ങൾ ആരേയും ഉപദ്രവിക്കാത്തതാണ്. എന്റെ ജാതകത്തിലുണ്ട് ഞാൻ ഒരു കലാകാരിയാകുമെന്നത്. ഇരുപത്തിയഞ്ച് വയസിന് ശേഷമെ പ്രതീക്ഷിക്കുന്ന തരത്തിൽ കലാരംഗത്ത് പ്രശസ്തിയാർജിക്കൂവെന്നും പറഞ്ഞു. ഞാൻ ആറിൽ പഠിക്കുമ്പോഴാണ് ഇക്കാര്യങ്ങൾ എന്റെ ജാതകം നോക്കി പറഞ്ഞത്. അതെല്ലാം ഇപ്പോൾ നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ജാതകം നോക്കിയെ കല്യാണം കഴിക്കൂവെന്നത് പറയുന്നത്. എന്റെ കാര്യത്തിൽ പലതും കറക്ടായി വരുന്നുണ്ട്.