മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ബാല. കളഭം എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമ ലോകത്തേക്ക് ചുവട് വയ്ക്കുന്നത്. ബിഗ് ബി പുതിയമുഖം തുടങ്ങിയ ചിത്രങ്ങളിലൂടെ താരം മലയാളികളുടെ മനസ്സിലേക്ക് ചേക്കേറി. ബാല കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബാലയെ കാണാൻ മുൻ ഭാര്യ അമൃത സുരേഷും ഗോപി സുന്ദറും, മകൾ പാപ്പുവും എത്തിയിരുന്നു. മുക്കാൽ മണിക്കൂറോളം അമൃതയും മകളും ബാലയ്ക്കൊപ്പം ചിലവഴിക്കുകയും ചെയ്തിരുന്നു. ബാല ആശുപത്രിയിലായിരുന്ന സമയത്ത് തനിക്ക് വന്നുകൊണ്ടിരിക്കുന്ന മോശം മെസ്സേജുകളെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് എലിസബത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഇതേക്കുറിച്ച് വ്യക്തമാക്കിയത്.
ഈ സമയത്ത് ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത് വിഷമം സഹിക്കാൻ പറ്റാഞ്ഞിട്ടാണ്. ഒരു സ്ത്രീയുടെ ഭർത്താവിന് എന്തെങ്കിലും പറ്റിയാൽ ഇങ്ങനെയാണോ ആളുകൾ പെരുമാറുക.ഈ ss ഇടാൻ കാരണം ഇയാളുടെ ട്രോൾ ഗ്രൂപ്പിൽ പണ്ട് ഞാൻ ഒരു 5 days ഗ്രൂപ്പ് അഡ്മിൻ ആയി ഉണ്ടായിരുന്നു. എനിക്ക് ട്രോൾ ഗ്രൂപ്പ് എന്നു പറഞ്ഞാൽ ട്രോൾ റിപ്പബ്ലിക് ഇടാൻ ആണ് ഇഷ്ടം പക്ഷെ ഒന്നു അഡ്മിൻ ആയി നിക് ഇഷ്ടപ്പെടില്ലെകിൽ വേണ്ട എന്നൊക്കെ പറഞ്ഞു ആ ഗ്രൂപ്പിൽ കയറിയതാണ്. അവരുടെ അഡ്മിൻസ് ഗ്രൂപ്പിൽ ഞാൻ ഉണ്ടാർന്നു അതിൽ ഉള്ള ഒരു ഫേക്ക് ഐഡി എനിക്ക് മോശമായി മെസ്സേജ് ചെയ്തിരുന്നു അന്നു പേർസണൽ ആയി. ഞാൻ അതിന്റെ സ്ക്രീൻഷോട്ട് എടുത്തു ഈ പറയുന്ന ആൾക്ക് അയച്ചു ആരാണ് ഇതു ഈ ഫേക്ക് ഐഡി എന്നു ചോദിച്ചിരുന്നു. അപ്പോൾ പുള്ളിക്കും അറിയില്ല എന്നും അതിൽ എന്താണ് ഇത്ര തെറ്റു എന്നും ചോദിച്ചു.ഞാൻ അപ്പോൾ തന്നെ ആ ഗ്രൂപ്പിൽ നിന്നും ഇവരുടെ അഡ്മിൻസ് ഗ്രൂപ്പിൽ നിന്നും എക്സിറ്റ് അടിച്ചു. വീണ്ടും ഇതു പോലെ ഇടക്കെ കാളും ചെയ്യാനും അത് പോലെ ഇൻസ്റ്റ മെസ്സേജ് ചെയ്യാനും ശ്രേമിക്കുന്നു. റിപ്ലൈ ഇല്ല എന്നു കണ്ടപ്പോൾ എന്റെ ജാഡ കാരണം ആണ് ഞാൻ ഇപ്പോൾ കടന്നു പോകുന്ന സിറ്റുവേഷൻ അനുഭവിക്കുനെ എന്ന്. എന്റെ ഭർത്താവിന് ഒന്നും സംഭവിക്കില്ല എന്ന് എനിക്ക് ഉറപ്പാണ്, എന്തെകിലും ഉണ്ടാവാൻ ആഗ്രഹിക്കുന്ന കുറെ ആളുകൾ ഉണ്ട് എന്ന് അറിയാം.
നിങ്ങളെയൊന്നും ബ്ലോക്ക് ചെയ്തിട്ട് ഒരു കാര്യമില്ല എന്ന് അറിയാം ആൾറെഡി 100 ഫേക്ക് ഐഡി ഉണ്ടലോ .അതുപോലെ ഒരാൾ വയ്യാതെ ഇരിക്കുന്ന ഒരു സമയത്ത് അയാളുടെ ഭാര്യയോട് ഐ ലവ് യു പറയുന്നത് എന്ത് കണ്ടിട്ടാണെന്ന് മനസിലാവുന്നില്ല. എന്താ ബുക്ക് ചെയ്യാണോ. ഈ 4 ദിവസത്തിൽ 2 പേരാണ് ഇതു പോലെ പറഞ്ഞത്. ഒരാൾ ഒരാളോട് ഇഷ്ടം ആണ് എന്ന് പറയുന്നതിൽ തെറ്റു ഒന്നുല പക്ഷെ ഇങ്ങനെ ഓക്കേ അവസ്ഥയിൽ ഇരിക്കുമ്പോൾ എങ്ങനെ പറയാൻ തോന്നുന്നു.ഏതെങ്കിലും പെണ്ണ് ഒറ്റയ്ക്കു ആയാൽ പിന്നെ ഈസി ആണ് അല്ലെ കാര്യങ്ങൾ.ദയവു ചെയ്ത് ഈ പെണ്ണ് എന്ന് പറഞ്ഞാൽ ഉപയോഗിക്കാൻ ഉള്ള വസ്തു മാത്രമായി കാണുന്നത് ഒന്ന് മാറ്റി അവർക്കും ഈ മനസും വിഷമം ഒകെ ഉണ്ട് എന്ന് കാണുന്നത് നല്ലതായിരിക്കും. പിന്നെ ബാല ചേട്ടൻ ഓക്കേ ആണ്. എല്ലാരുടെയും പ്രയർസിന് നന്ദി.