സ്ത്രീ എന്നും ഒരു വീക്ക്നെസ്സ് തന്നെയാണ് മോനേ!സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഏറ്റുവാങ്ങി നടി സീനത്ത്!

സ്വഭാവ വേഷങ്ങളിലൂടെ മലയാളി സിനിമയിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത താരമാണ് സീനത്ത്. അഭിനേത്രിയായും ഡബ്ബിംഗ് ആര്‍ടിസ്റ്റായും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് സീനത്ത്. നാടകവേദിയിലൂടെയാണ് താരം സിനിമാ മേഖലയിലേക്കെത്തിപ്പെട്ടത്. സിനിമ സീരിയൽ രംഗത്തേക്ക് എത്തിയപ്പോള്‍ താരത്തെ തേടി മികച്ച അവസരങ്ങളായിരുന്നു എത്തിയത്. പരദേശി, പെണ്‍പട്ടണം, പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ തുടങ്ങിയ സിനിമകളില്‍ സീനത്താണ് നടി ശ്വേത മേനോന് ശബ്ദം നല്‍കിയത്. നടിയുടെ കലാജീവിതം നാല് പതിറ്റാണ്ടുകൾ കടന്ന് മുന്നേറുകയാണ്. അതിനിടെ ഇപ്പോഴിതാ നടി സോഷ്യൽ മീഡിയയിൽ കുറിച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

Zeenath Actress

കഴിഞ്ഞ ദിവസം മലയാളത്തിൻ്റെ താരചക്രവർത്തി മോഹൻലാലിൻ്റെ പിറന്നാളിന് ആശംസ അറിയിച്ചുകൊണ്ട് സീനത്ത് പങ്കുവെച് കുറിപ്പ് ആരാധകരൊക്കെ ഏറ്റെടുത്തിരുന്നു. സീനത്തിൻ്റെ കുറിപ്പിൽ ചില മോശം കമൻ്റുകൾക്ക് സീനത്ത് മറുപടി നൽകുകയും ചെയ്തിരുന്നു. അതിലൊരു കമൻ്റും റിപ്ലേയുമാണ് സോഷ്യൽ മീഡിയയെ ചൊടിപ്പിച്ചിരിക്കുന്നത്. സ്ത്രീകളോട് ഒരു വീക്ക്നെസ് ഉണ്ട് എന്ന് കേട്ടിട്ടുണ്ട്. ചേച്ചിക്ക് വല്ല അനുഭവവും ഉണ്ടോ എന്ന ഒരാളുടെ കമന്റിന് സീനത്ത് നൽകിയ മറുപടി ഇങ്ങനെയായിരുന്നു, സ്ത്രീ എന്നും ഒരു വീക്ക്നെസ്സ് തന്നെയാണ് മോനേ. അതുകൊണ്ടാണല്ലോ നമ്മളൊക്കെ ജനിച്ചത് തന്നെ.’. സീനത്തിൻ്റെ ഈ മറുപടി തീർത്തും സ്ത്രീകളെയും പുരുഷന്മാരെയും അടച്ചാക്ഷേപിക്കുന്നതാണ് എന്ന വിമർശനമാണ് നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ ഉന്നയിക്കുന്നത്.

എന്നാൽ കൂട്ടത്തിൽ ഇത്തിരി ബഹുമാനം ലാലിന് ഉണ്ട് എന്ന് പറഞ്ഞത് തെറ്റാണോ? എല്ലാ മനുഷ്യരിലും നല്ലതും ചീത്തയും ഉണ്ട്. ലോകം മുഴുവൻ വൈറസ് കൊണ്ട് നിറഞ്ഞിരിക്കുന്നു. അതുകൊണ്ട് ഉള്ള സമയം മറ്റുള്ളവരുടെ കുറ്റം കണ്ടെത്തുന്നതിന് വേണ്ടി കളയാതെ സ്വന്തം സന്തോഷത്തിനുവേണ്ടി ജീവിക്കാൻ നോക്ക്. നല്ലതിന് വേണ്ടി പ്രാർത്ഥിക്കാം. സീനത്തിൻ്റെ മറുപടിയുടെ പൂർണ്ണരൂപം ഇങ്ങനെയാണ്. സീനത്തിൻ്റെ മറുപടിയ്ക്ക് റിപ്ലേയുമായി നിരവധി പേരും രംഗത്തെത്തിട്ടുണ്ട്. പുരുഷന് സ്ത്രീ വിക്‌നെസ് കൊണ്ടല്ല ചേച്ചി നമ്മൾ ജനിച്ചത് അത് ആത്മ സമർപ്പണത്തിന്റ ഭാഗമാണ് എന്ന ഒരു ആരാധകൻ്റെ മറുപടിയ്ക്ക് ഏറെ ലൈക്കുകളാണ് നേടുന്നത്. വിമർശനങ്ങൾ ശക്തമായതോടെ സീനത്ത് ഈ മറുപടി ഡിലീറ്റ് ആക്കിയിട്ടുമുണ്ട്.

 

Related posts