യുവകൃഷ്ണയും മൃദുല വിജയിയും മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ്. ഇരുവരും അടുത്തിടെയാണ് വിവാഹിതരായത്. സോഷ്യല്‍ മീഡിയില്‍ സജീവമായ ഇരുവരും തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. മൃദ് വ എന്ന പേരില്‍ ഇവര്‍ക്ക് ഒരു യൂട്യൂബ് ചാനലുമുണ്ട്. വിവാഹ സമയത്തെ ചിത്രങ്ങളും വീഡിയോകളുമെല്ലാം ഇരുവരും സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചിരുന്നു.
ഇപ്പോള്‍ പുതിയൊരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഇരുവരും. സെറ്റ് സാരിയണിഞ്ഞ് സീരിയസായി ചിത്രത്തിന് പോസ് ചെയ്യുന്ന മൃദുലയേയും കുര്‍ത്തിയണിഞ്ഞ് ചിരിച്ച് നില്‍ക്കുന്ന യുവയേയുമാണ് ചിത്രത്തിലുള്ളത്. കല്യാണ ഫോട്ടോകളില്‍ മര്യാദയ്ക്ക് അടങ്ങിയൊതുങ്ങി നിന്നെടുത്ത ഏക ചിത്രം എന്ന ക്യാപ്ഷനോടെ യുവയാണ് ചിത്രം പങ്കുവെച്ചത്. ഇതിന് സത്യമെന്ന് മൃദുലയും കമന്റ് ചെയ്തു.
പാലക്കാട്ടെ വീടിന്റെ ഗൃഹപ്രവേശനത്തിന്റെ വീഡിയോയും മൃദ് വ ചാനലിലൂടെ പങ്കിട്ടിരുന്നു. അമ്മയുടെ സ്ഥലത്തായിരുന്നു വീട് വെച്ചത്. അതിനാല്‍ വീട് പണിയുടെ കാര്യങ്ങളെല്ലാം നോക്കിയത് അമ്മയായിരുന്നു. അമ്മയുടെ സഹോദരങ്ങളാണ് തൊട്ടടുത്ത് താമസിക്കുന്നത്. കൂട്ടുകുടുംബത്തിന്റെ ഫീല്‍ കിട്ടുന്നുണ്ടെന്നും യുവ പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് മൃദുലയുടെ വീട് പണി പുരോഗമിക്കുകയാണെന്നും താരം പറഞ്ഞിരുന്നു. സൗകര്യങ്ങളെല്ലാമുള്ള മോഡേണ്‍ വീടാണ് പണിയുന്നത്. അധികം വൈകാതെ തന്നെ വീടിന്റെ ഗൃഹപ്രവേശന ചടങ്ങ് നടത്താനാവുമെന്നുള്ള പ്രതീക്ഷയിലാണ്. തിരുവന്തപുരത്തും സ്വന്തമായി മേല്‍വിലാസം ഉണ്ടാവാന്‍ പോവുന്നതിന്റെ സന്തോഷമുണ്ടെന്നും യുവ പറഞ്ഞിരുന്നു.