യുവകൃഷ്ണയും മൃദുല വിജയിയും മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ജോഡികളാണ്. കഴിഞ്ഞ ജൂലൈ എട്ടിനായിരുന്നു ഇവരുടെ വിവാഹം. 2020 ഡിസംബറില്‍ ആയിരുന്നു താരങ്ങളുടെ വിവാഹ നിശ്ചയം. ഒരേ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ ആണെങ്കിലും പ്രണയ വിവാഹം ആയിരുന്നില്ല. വീട്ടുകാര്‍ തീരുമാനിച്ച് ഉറപ്പിച്ച വിവാഹമാണ് ഇവരുടേത്.താരങ്ങൾ ഇരുവരും സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ്. ഒന്നിച്ചുള്ള ജീവിതത്തിലെ സന്തോഷങ്ങള്‍ എല്ലാം പങ്കുവെച്ച് ഇവര്‍ രംഗത്ത് എത്താറുണ്ട്.
ഇപ്പോള്‍ മൃദുല പങ്കുവെച്ച പുതിയ വീഡിയോ ആണ് വൈറല്‍ ആവുന്നത്. ബിരിയാണി പരീക്ഷണത്തിന്റെ വീഡിയോ ആണ് താരം ഷേയര്‍ ചെയ്തത്. ആദ്യം ചിക്കന്‍ സൂപ്പായിരുന്നു പരീക്ഷിച്ചത്. ആദ്യത്തെ തവണയാണ് സൂപ്പും പരീക്ഷിച്ചത്. സൂപ്പ് എങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോള്‍ സൂപ്പര്‍ എന്നായിരുന്നു എല്ലാവരും പറഞ്ഞത്. കാണാന്‍ നല്ല ഭംഗിയുണ്ടെന്നും കഴിക്കാന്‍ അടിപൊളിയാണെന്നുമായിരുന്നു യുവയുടെ കമന്റ്.
കല്യാണം കഴിഞ്ഞ് എട്ടാം മാസമായപ്പോഴാണ് ഭാര്യയുടെ കൈയ്യില്‍ നിന്നും സൂപ്പ് കിട്ടിയത്. അപ്പോള്‍ ഉണ്ടാക്കാനൊക്കെ അറിയാമല്ലേയെന്ന് യുവ ചോദിച്ചപ്പോള്‍ അറിയാം, പക്ഷേ, വിചാരിക്കണമെന്നായിരുന്നു മൃദുലയുടെ കമന്റ്. അധികനേരം നിന്ന് പാചകം ചെയ്യാന്‍ കഴിയാത്തതിനാല്‍ അമ്മയും അനിയത്തിയും സഹായത്തിന് വന്നിരുന്നു. അനിയത്തിയായ അനുവായിരുന്നു മൃദുലയ്ക്ക്് നിര്‍ദേശങ്ങള്‍ കൊടുത്തത്. വീഡിയോ ഇപ്പോള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്.