വളരെ ശ്രദ്ധയോടെ വേണം ഫോര്‍പ്ലേ ഇല്ലെങ്കില്‍ പണി കിട്ടും!

life,,,

ഫോര്‍പ്ലേ സെക്‌സിലേക്കുള്ള  ഒരു യാത്രയാണ് . പതിയെ ആസ്വാദനത്തിന്റെ ഉയരങ്ങള്‍ കയറുന്ന മാജിക്. സ്വയം മറക്കുന്ന നിമിഷങ്ങള്‍. രണ്ടു ശരീരങ്ങള്‍ ഒന്നാകുന്ന സമയം. പങ്കാളിയുടെ ശരീരത്തിന്റെ ഓരോ അണുവും കടന്നെത്തുന്നത് സെക്‌സിന്റെ അനുഭൂതിയിലേക്കാണ്. തിരക്കിന്റെ ലോകത്ത് സെക്‌സ് പോലും ശരിയായ ആസ്വദിക്കാനാവുന്നില്ല. തിരക്കിട്ടു ചെയ്തു തീര്‍ക്കേണ്ടതല്ല സെക്‌സ്.ഫോര്‍പ്ലേ മുതല്‍ രതിമൂര്‍ച്ഛ വരെ എത്തുന്ന സാവധാനത്തിലുള്ള യാത്രയാവണം സെക്‌സ്.

life
life

ഗിറ്റാറിന്റെ തന്ത്രികളെ പോലെ ഇണകള്‍ പരസ്പരം തഴുകി ഉണര്‍ത്തണം. മന്ത്രസ്ഥായിയില്‍ തുടങ്ങി ഉച്ചസ്ഥായിയില്‍ അവസാനിക്കുന്ന സംഗീതം പോലെ ഓരോ സെക്‌സും അനുഭൂതിയുടെ പുതിയ വാതിലുകള്‍ തുറക്കുന്നതാവണം.ടെന്‍ഷനും സങ്കോചവുമെല്ലാം വെടിഞ്ഞ് ബെഡ് റൂമില്‍ ഒന്നാകുന്ന നിമിഷം. അതിനായുള്ള തയ്യാറെടുപ്പ് നേരത്തെ തുടങ്ങണം. ബോധപൂര്‍വമായല്ല, ഏറെ സ്വാഭാവികമായ പ്രക്രിയയാവട്ടെ അത്.

ബെഡ് റൂമില്‍ എത്തും മുൻപ്  തുടങ്ങാം

ബെഡ് റൂമിലെത്തി തിരക്കിട്ട് ചെയ്തു തീര്‍ത്ത്, ഉറക്കത്തിലേക്കു വഴുതി വീഴുക! ഭൂരിഭാഗത്തിനും സെക്‌സ് ഇങ്ങനെയാണ്. എന്നാല്‍, ഫോര്‍ പ്ലേ തുടങ്ങേണ്ടത് ബെഡ് റൂമിലല്ല. അതൊരു തുടര്‍ച്ചയാവട്ടെ. വളരെ പതിയെ തുടങ്ങാം. ഒട്ടും തിടുക്കം വേണ്ട. കിച്ചനിലും ലിവിംഗ് റൂമിലും ചെലവഴിക്കുന്ന നിമിഷങ്ങളില്‍ പരസ്പരം സ്പര്‍ശിക്കാം; ചുംബിക്കാം. ബെഡ് റൂമിലേക്കുള്ള തുടക്കം ഇങ്ങനെയാവട്ടെ.

ചൂടുള്ള സന്ദേശങ്ങള്‍ കൈമാറാം

ഓഫീസിലിരിക്കുമ്ബോഴോ യാത്രക്കിടയിലോ ചൂടുള്ള സന്ദേശങ്ങള്‍ അയയ്ക്കാം. അന്നത്തെ രാത്രിയില്‍ ബെഡ് റൂമില്‍ നല്‍കാന്‍ പോകുന്ന സര്‍പ്രൈസുകള്‍ ഓര്‍മപ്പെടുത്താം. തനിക്കായി എന്തു സര്‍പ്രൈസാണ് ഒരുക്കിയിരിക്കുന്നതെന്നു പങ്കാളിയോട് ചോദിക്കാം. വീട്ടിലെത്തുമ്ബോള്‍, പങ്കാളി സെക്‌സിന്റെ മൂഡിലേക്കു മാറിയിട്ടുണ്ടാവും.
പരസ്പരം അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുന്നതും ബെഡ് റൂമിലെ നിമിഷങ്ങള്‍ കൂടുതല്‍ ഊഷ്മളമാക്കും. അശ്ലീല സന്ദേശങ്ങള്‍ കൈമാറും മുമ്ബ് പങ്കാളിയുടെ മനസ് കൂടി അറിയണമെന്നു മാത്രം.

വസ്ത്രവും സെക്‌സിയാക്കാം

സെക്‌സിന്റെ മൂഡ് ഉയര്‍ത്തുന്നതില്‍ വസ്ത്രങ്ങള്‍ക്കും പങ്കുണ്ട്. വസ്ത്രങ്ങളും അതിന്റെ നിറവുമെല്ലാം പങ്കാളികളുടെ ഇഷ്ടത്തിന് അനുസരിച്ച്‌ തിരഞ്ഞെടുക്കാം.

ഫോര്‍പ്ലേ ഇവ മാത്രമല്ല

കരസ്പര്‍ശവും ഓറല്‍ സെക്‌സുമാണ് ഫോര്‍പ്ലേ എന്ന തെറ്റിദ്ധാരണ പലര്‍ക്കും ഉണ്ട്. എന്നാല്‍, ഇവ ഫോര്‍പ്ലേയുടെ ഭാഗം മാത്രമാണ്. പങ്കാളികളുടെ താല്‍പ്പര്യം അനുസരിച്ച്‌ ഫോര്‍പ്ലേ വ്യത്യസ്തമാക്കാം. ഫോര്‍പ്ലേക്കു പരിധിയില്ല എന്നു മനസിലാക്കുകയാണ് വേണ്ടത്. ശരീരത്തിന്റെ ഓരോ അണുവിലൂടെയും ചുണ്ടുകളും നാവും വിരലുകളും ഒഴുകി നടക്കട്ടെ. പങ്കാളി ലൈംഗികാനുഭൂതിയുടെ ഉയരങ്ങളിലെത്തുന്ന കാഴ്ച അനുഭവിച്ചറിയാനാവും.

sex
sex

പങ്കാളിയുടെ മനസറിയണം

സെക്‌സിനു പരിധിയില്ല. ബെഡ് റൂമില്‍ നിങ്ങള്‍ മാത്രമാണ്. ആ ലോകം നിങ്ങളുടേതുമാത്രമാണ്. അവിടെ എന്തും അനുവദനീയമാണ്. എന്നാല്‍, എന്തു തിരഞ്ഞെടുക്കുന്നതിനു മുമ്ബും പങ്കാളിയുടെ മനസ് അറിയണം. ഇല്ലെങ്കില്‍ വിപരീതഫലമേ ഉണ്ടാക്കൂ.

Related posts