എനിക്ക് പ്രശാന്തിനെ ശരിക്കും അറിയാം. പ്രശാന്ത് തുടങ്ങിയിട്ടേയുള്ളൂ! വൈറലായി യാഷിന്റെ വാക്കുകൾ!

കെ ജി എഫ് എന്ന ഇന്ത്യയുടെ സ്വർണ്ണഖനിയെ കുറിച്ച് കേൾക്കാത്തവർ അധികം ഉണ്ടാകില്ല. എന്നാൽ ഇന്ന് കെ ജി എഫ് എന്ന പേര് കേൾക്കുമ്പോൾ ഓരോ ഇന്ത്യക്കാരനിലേക്കും മറ്റൊരു പേര് കൂടി ഓടിയെത്തും, റോക്കി ഭായ്. ഇന്ത്യന്‍ സിനിമാ ലോകത്ത് ഏറെ ചലനമുണ്ടാക്കിയ ചിത്രമാണ് യഷ് നായകനായ കെ.ജി.എഫ്. കോളാര്‍ ഗോള്‍ഡ് ഫീല്‍ഡിന്റ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ കെ.ജി.എഫ് എന്ന ഒറ്റ ചിത്രം കൊണ്ടാണ് യഷിന്റെ താരമൂല്യം പാൻ ഇന്ത്യൻ ലെവലിലേക്ക് ഉയർന്നു. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങിയ ചിത്രത്തിന്റെ ഒന്നാം ഭാഗത്തിന് വന്‍സ്വീകാര്യതയാണ് ലഭിച്ചത്. കഴിഞ്ഞ ദിവസമാണ് കെ ജി എഫിന്റെ രണ്ടാം ഭാഗം പ്രേക്ഷകരിലേക്ക് എത്തിയത്.

മികച്ച അഭിപ്രായവുമായി കെ.ജി.എഫ് 2 തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. പ്രശാന്ത് നീല്‍ എന്ന സംവിധായകന്റെ കാഴ്ചപ്പാട് കൂടിയാണ് ഒറ്റ സിനിമ കൊണ്ട് കന്നഡ സിനിമ ഇന്‍ഡസ്ട്രിയെ ഇത്രയും ഉയരങ്ങളില്‍ എത്തിച്ചത്. പ്രശാന്ത് നീലിന് ചെയ്യുന്ന ജോലിയെ പറ്റി വ്യക്തമായ ധാരണയുണ്ടെന്നും ഇനിയും ഒരുപാട് ചെയ്യാനുള്ള കഴിവ് പ്രശാന്തിനുണ്ടെന്നും യഷ് പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സെറ്റിലെ ടീം ബോയ്‌സിനോട് പ്രശാന്ത് ചിലപ്പോള്‍ ദേഷ്യപ്പെടാറുണ്ട്. എന്നാല്‍ അവരെയാണ് പ്രശാന്തിന് ഏറ്റവും കൂടുതല്‍ ഇഷ്ടം. കെ.ജി.എഫ് ടീം ലോകത്തിലെ ഏറ്റവും മികച്ച ഡിപാര്‍ട്ട്‌മെന്റാണ്. പ്രശാന്തിന്റെ വഴക്ക് ഒരു തരത്തില്‍ മോട്ടിവേഷനാണ്. നിങ്ങള്‍ വിചാരിക്കുന്നത് ഞങ്ങള്‍ അപരിഷ്‌കൃതരാണെന്ന്. അത് തികച്ചും തെറ്റാണ്. ദേഷ്യപ്പെടുന്നതൊക്കെ അദ്ദേഹത്തിന്റെ ജോലിയുടെ ഭാഗമാണ്. കപ്പലിന്റെ കപ്പിത്താനാണ് സംവിധായകന്‍. അദ്ദേഹം ചെയ്യുന്ന കാര്യങ്ങളില്‍ വളരെ വ്യക്തതയുള്ള ആളാണ്. പ്രശാന്ത് തുടങ്ങിയിട്ടേയുള്ളൂ. എനിക്ക് പ്രശാന്തിനെ ശരിക്കും അറിയാം. ഞങ്ങള്‍ ഒരുപാട് ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇനിയും ഒരുപാട് ചെയ്യാനുള്ള കഴിവ് പ്രശാന്തിനുണ്ട്, യഷ് പറഞ്ഞു.

Related posts