ഇന്ന് മാർച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനം. ലോകത്തിലെ എല്ലാ വനിതകൾക്കുമായി ഒരു ദിവസം എന്ന ആശയത്തിൽ നിന്നുമാണ് ഈ ദിനം ഉടെലെടുത്തത്. ഇപ്പോഴിതാ വനിതാ ദിനത്തില്‍ ആശംകളുമായി നടന്‍ മമ്മൂട്ടയും മോഹൻലാലും ഉൾപ്പടെ നിരവധിപേരാണ് ഇപ്പോൾ എത്തിയിരിക്കുന്നത്.
വനിതാ ദിനാശംസകള്‍. ഇന്നല്ല എന്നും നിങ്ങളുടേത് ആവട്ടെ, കൂടെ ഉണ്ടാകും, മമ്മൂട്ടി പറഞ്ഞു. നടന്‍ മോഹന്‍ലാലും വനിതാ ദിനാശംസകള്‍ അറിയിച്ചു. ‘ ഹാപ്പി വിമണ്‍സ് ഡേ’ എന്നായിരുന്നു മോഹന്‍ലാല്‍ കുറിച്ചത്. വിമണ്‍സ് ഡേ എവരി ഡേ എന്നുകുറിച്ചുകൊണ്ടായിരുന്നു കുഞ്ചാക്കോ ബോബന്റെ പോസ്റ്റ്. ‘ നോട്ട് ജസ്റ്റ് ദിസ് ഡേ ബട്ട് എവരി ഡേ..ബി സ്‌ട്രോങ്, ബി ബോള്‍ഡ്, ബി പാഷനേറ്റ്, ബി ഇന്‍ഡിപെന്‍ഡന്റ്’ കുഞ്ചാക്കോ ബോബന്‍ കുറിച്ചു.
വനിതാ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് ഷാഫി പറമ്പില്‍ എം.എല്‍.എയും ഹൈബി ഈഡന്‍ എം.പിയും രംഗത്തെത്തിയിരുന്നു. ആര്‍ത്തവ സമയത്തെ സ്ത്രീകളുടെ മാനസിക- ശാരീരിക പ്രയാസങ്ങളെക്കുറിച്ചും ആര്‍ത്തവ ശുചിത്വത്തെക്കുറിച്ചും പറഞ്ഞുകൊണ്ടാണ് ഇരുവരും കുറിപ്പുകള്‍ പങ്കുവെച്ചിരിക്കുന്നത്. എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തില്‍ ഒരു ലക്ഷം മെന്‍സ്ട്രല്‍ കപ്പുകള്‍ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നടി പാര്‍വതി തിരുവോത്ത് നടത്തിയതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു ഷാഫി പറമ്പിലും ഹൈബി ഈഡനും വനിതാ ദിന ആശംസകള്‍ നേര്‍ന്നത്.