മാർച്ച് എട്ട് ലോക വനിതാ ദിനം. സ്ത്രീകൾക്ക് വേണ്ടി അവരുടെ ഉന്നമനത്തതിനായി അവരെ മുഖ്യ ധാരയിലേക്ക് കൊണ്ടുവരാൻ ഇന്ന് ഒരുപാട് ശ്രമങ്ങൾ ഇന്ന് നടക്കുന്നുമുണ്ട് , അവ വിജയിക്കുന്നുന്നുമുണ്ട്. പക്ഷെ ഈ ശ്രമങ്ങൾ എല്ലാം പൂർണമായും ഫലപ്രാപ്തിയുള്ളവയാണോ ?
ഹൗ ഓൾഡ് ആർ യു എന്ന മഞ്ജു വാര്യർ ചിത്രത്തിൽ പ്രസക്തമായൊരു ഭാഗമുണ്ട്.മഞ്ജുവിന്റെ കഥാപാത്രമായ നിരഞ്ജനയുടെ മകൾ രാഷ്ട്രപതിയോട് ചോദിക്കുന്നൊരു ചോദ്യം, അത് തന്നെയാണ് ചിത്രത്തിന്റെ പൊരുളും. പതിനാലു പ്രധാനമന്ത്രിമാരിൽ ഒരാൾ മാത്രമാണ് വനിത,പ്രസിഡന്റുമാരിൽ ഒരേ ഒരു വനിത മാത്രമാണ് പ്രസിഡന്റായിട്ടുള്ളത്.ഒരു സ്ത്രീയുടെ സ്വപ്നങ്ങളുടെ എക്സ്പയറി ഡേറ്റ് ആരാണ് തീരുമാനിക്കുന്നത്?എന്നുള്ളതാണ് ചോദ്യം. ചിത്രം പറഞ്ഞു പോകുന്നത് ശരിയയാണെന്നു നമ്മുക്ക് ചുറ്റും കണ്ണോടിച്ചാൽ തന്നെ മനസ്സിലാകും. ഇന്ദിരാ ഗാന്ധിക്ക് ശേഷമോ മുൻപോ ഒരു വനിത പ്രധാനമന്ത്രിയുണ്ടായിട്ടില്ല. പ്രതിഭ പാട്ടീലിനു മുൻപോ ശേഷമോ ഒരു വനിതാ പ്രസിഡന്റും ഉണ്ടായിട്ടില്ല. എപ്പോഴെങ്കിലും നാം എന്തെ അങ്ങനെ എന്ന് ചിന്തിച്ചിട്ടുണ്ടോ ?
ഇനി നമ്മുടെ കൊച്ചു കേരളത്തെ കുറിച്ച് നോക്കാം. സാക്ഷരതയിലും സ്ത്രീ സമത്വത്തിലും മുൻപിൽ നിൽക്കുന്ന നമ്മുടെ നാട്ടിൽ എത്ര സ്ത്രീകൾ മുഖ്യമന്ത്രിയായിട്ടുണ്ടെന്നറിയുമോ ? തലപുകയ്ക്കണ്ട ഒരു വനിത മുഖ്യമന്ത്രി പോലും നമ്മുടെ നാട് ഭരിച്ചിട്ടില്ല. കഴിഞ്ഞ 64 കൊല്ലമായി 201 പുരുഷമന്ത്രിമാരാണ് നമ്മുക്ക് ഉണ്ടായിരുന്നത്. എന്നാൽ 8 വനിതാ മന്ത്രിമാരാണ് നമ്മുക്ക് ഉണ്ടായിട്ടുള്ളത്. കെ.ആർ. ഗൗരിയമ്മ,എം. കമലം,എം.ടി പത്മ , സുശീല ഗോപാലൻ, പി കെ ശ്രീമതി പി.കെ. ജയലക്ഷ്മി ,കെ.കെ. ശൈലജ ,ജെ. മേഴ്സിക്കുട്ടിയമ്മ തുടങ്ങിയവരാണ് കേരളത്തിലെ മന്ത്രിയായ വനിതകൾ. കെ ആർ ഗൗരിയമ്മയാണ് ഐക്യ കേരളത്തിലെ തന്നെ ആദ്യ വനിതാ മന്ത്രി. പതിനാലു നിയസഭകളിലുമായി ആകെ 91 വനിതകളാണ് നിയമസഭയിലേക്ക് എത്തിയത്. എന്നാൽ നമ്മുടെ അയൽ സംസ്ഥാനമായ തമിഴ് നാട്ടിൽ അഞ്ചു തവണ ജയലളിത മുഖ്യമന്ത്രിപദത്തിലെത്തിയിരുന്നു. മറ്റു പല സംസ്ഥാനങ്ങളിലും വനിതാ മുഖ്യമന്ത്രികൾ ഉണ്ടായിട്ടുണ്ട്. സ്ത്രീ ശാക്തീകരണത്തിൽ മുന്നിൽ നിൽക്കുന്ന നമ്മുടെ നാട്ടിൽ മാത്രം!