2021ലെ ഐ.പി.എലിൽ ചെന്നൈയ്‌ക്കൊപ്പം റെയ്‌ന ഉണ്ടാകുമോ ?

Suresh-Raina-New

മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന ഈ കഴിഞ്ഞ ഐപിഎല്‍ സീസണിനിടെ ചെന്നൈ ക്യാമ്പ് വിട്ട് നാട്ടിലേക്ക് മടങ്ങിയത് വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. സ്വകാര്യ കാരണങ്ങള്‍ ചൂണ്ടികാണിച്ചാണ് റെയ്‌ന നാട്ടിലേക്ക് മടങ്ങിയത്. ചെന്നൈ മാനേജ്‌മെന്റുമായി തെറ്റിയാണ് താരം നാട്ടിലേക്ക് മടങ്ങിയത് എന്ന തരത്തിലും അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.

Suresh Raina
Suresh Raina

എന്നാല്‍ റെയ്‌നയുടെ അഭാവത്തില്‍ യുഎ‌ഇ‌യില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് സിഎസ്‌കെ നടത്തിയത്. മധ്യനിരയില്‍ റെയ്‌നക്കൊത്ത പകരക്കാരനെ കണ്ടെത്താന്‍ ടീമിന് സാധിച്ചില്ല. എന്നാല്‍ ഇപ്പോളിതാ അടുത്ത സീസണില്‍ റെയ്‌ന ടീമിനൊപ്പം കാണുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ചെന്നൈ അധികൃതര്‍. സിഎസ്‌കെ വൃത്തങ്ങളെ ഉദ്ധരിച്ച്‌ മുംബൈ മിററാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.

Suresh Raina..
Suresh Raina..

അതേസമയം റെയ്‌നയുടെ തിരിച്ചുവരവ് സംബന്ധിച്ച്‌ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഔദ്യോഗിക പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല. പുതിയ സീസണില്‍ റെയ്‌ന      തിരിച്ചുവരികയാണെങ്കില്‍ത്തന്നെ സിഎസ്‌കെയുമായി പുതിയ കരാര്‍ ഒപ്പിടേണ്ടതായി വരും. 2020 ഓക്‌ടോബറില്‍ ചെന്നൈയുമായുള്ള റെയ്‌നയുടെ കരാര്‍ അവസാനിച്ചിരുന്നു.

Related posts