ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത തോതിലാണ് ശൈത്യം അനുഭവപ്പെടാറ്. ഏറ്റവുമധികം തണുപ്പ് അനുഭവപ്പെടുന്ന കാലമാണ് ഇത്. ഉത്തരാർധ ഗോളത്തിൽ, പാശ്ചാത്യ രാജ്യങ്ങളിൽ മഞ്ഞു വീഴ്ചയടക്കമുള്ള പ്രതിഭാസങ്ങൾക്ക് ശൈത്യം കാരണമാകാറുണ്ട്. സൂര്യൻ ഭൂമിയിൽ നിന്ന് ഏറ്റവും അകലത്തിൽ നിൽക്കുന്ന സമയത്താണ് ശൈത്യകാലം അനുഭവപ്പെടുക.
ഉത്തരേന്ത്യയില്‍ അതിശൈത്യം സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയ കാലാവസ്ഥാ വകുപ്പ് മദ്യപിക്കരുതെന്ന നിര്‍ദേശവും നല്‍കിയിരുന്നു. ജനങ്ങള്‍ വീടിനുള്ളില്‍ കഴിയണമെന്നും, മദ്യപിക്കരുതെന്നുമാണ് മുന്നറിയിപ്പ്. കൂടാതെ വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണം കഴിക്കണമെന്നും നിര്‍ദേശമുണ്ട്. എന്താണ് അതിശൈത്യ കാലത്ത് മദ്യപിച്ചാല്‍ സംഭവിക്കുന്നത്?
യുഎസ് ആര്‍മി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍വയോണ്‍മെന്റല്‍ മെഡിസിന്‍, തെര്‍മല്‍ ഫിസിയോളജി-മെഡിസിന്‍ ഡിവിഷന്‍ എന്നിവ സംയുക്തമായി നടത്തിയ പഠനമനുസരിച്ച്, അതിശൈത്യ കാലത്ത് മദ്യത്തിന് ശരീരത്തിന്റെ താപനില കുറയ്ക്കാനും അതുവഴി ഹൈപ്പര്‍തെര്‍മിയ സാധ്യത വര്‍ദ്ധിപ്പിക്കാനും കഴിയും.