24 വയസ്സുകാരനായ യുവാവ് ഒരേ മണ്ഡപത്തില്‍ വച്ച്‌ രണ്ടു കാമുകിമാരെയും വിവാഹം ചെയ്‌തത്തിന്റെ കാരണമെന്താണ് ?

maddurya

പ്രണയിനികളെ സങ്കടപ്പെടുത്താന്‍ വയ്യ, അങ്ങനെ രണ്ടു കാമുകിമാരെയും ഒരേ മണ്ഡപത്തില്‍ വച്ച്‌ വിവാഹം കഴിച്ച്‌ യുവാവ് പ്രണയസാഫല്യം നേടി. അസാധാരണമായ ഈ സംഭവം നടന്നത് ഛത്തിസ്ഗഡിലാണ്. കുടുംബാംഗങ്ങളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ ആയിരുന്നു എല്ലാവിധ ആചാരങ്ങളോടെയും ഔപചാരികതകളോടെയും വിവാഹം നടന്നത്. ജനുവരി അഞ്ചിന് ആയിരുന്നു വിവാഹച്ചടങ്ങ് നടന്നത്. ചന്ദു മൗര്യ എന്ന 24കാരന്‍ തന്റെ രണ്ടു കാമുകിമാരെയും ഒരേ മണ്ഡപത്തില്‍ വച്ച്‌ സ്വന്തമാക്കുന്നതിന് സാക്ഷിയാകാന്‍ ബന്ധുക്കാരും സ്വന്തക്കാരും നാട്ടുകാരുമായി അഞ്ഞൂറോളം ആളുകള്‍ എത്തിയിരുന്നു.രണ്ടുപേരും എന്നെ സ്നേഹിക്കുന്നതിനാലാണ് ഞാന്‍ രണ്ടുപേരെയും വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്.

marriage.new
marriage.new

എനിക്ക് അവരെ ഒറ്റപ്പെടുത്താന്‍ കഴിയില്ല. എന്നോടൊപ്പം എല്ലാക്കാലവും ഉണ്ടായിരിക്കുമെന്ന് അവര്‍ രണ്ടുപേരും സമ്മതിച്ചു’ – ചന്ദു ഒരു മാധ്യമത്തിനോട് പറഞ്ഞു. വിവാഹച്ചടങ്ങില്‍ നിന്നുള്ള ഒരു വീഡിയോയും വിവാഹത്തിന്റെ ക്ഷണക്കത്തും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു.മാവോയിസ്റ്റ് ബാധിത പ്രദേശമായ ബസ്തര്‍ ജില്ലയിലെ ഒരു കര്‍ഷകനും തൊഴിലാളിയുമാണ് ചന്ദു. വൈദ്യുതി തൂണുകള്‍ സ്ഥാപിക്കാന്‍ ടോകാപാല്‍ പ്രദേശത്ത് പോയപ്പോഴാണ് സുന്ദരി കശ്യപ് എന്ന 21 കാരിയുമായി പ്രണയത്തിലായത്. ഇരുവരും വിവാഹിതരാകാന്‍ തീരുമാനിക്കുകയും ചെയ്തു.എന്നാല്‍, ഒരു വര്‍ഷത്തിനു ശേഷം ഹസീന ബാഗല്‍ എന്ന പെണ്‍കുട്ടിയും ഇയാളുടെ ജീവിതത്തിലേക്ക് കടന്നു വരികയായിരുന്നു.

chandu-maurya
chandu-maurya

ചന്ദു മൗര്യയുടെ സ്ഥലമായ ടിക്രലോഹംഗയില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ആയിരുന്നു കൂടിക്കാഴ്ച. ഈ കൂടിക്കാഴ്ചയില്‍ ഇരുവരും പ്രണയത്തിലാകുകയും ചെയ്തു.എന്നാല്‍, തനിക്ക് ഒരു പ്രണയമുണ്ടെന്ന് ചന്ദു ഹസീനയോട് പറഞ്ഞു. എന്നാല്‍, അത് തനിക്കൊരു പ്രശ്നമല്ലെന്ന് ഹസീന വ്യക്തമാക്കി. തുടര്‍ന്ന് ഹസീനയും സുന്ദരിയും പരസ്പരം പരിചയപ്പെടുകയും താനുമായി ബന്ധം തുടരാന്‍ സമ്മതിക്കുകയുമായിരുന്നു എന്ന് ചന്ദു പറയുന്നു. തുടര്‍ന്ന് മൂന്നുപേരും ചന്ദുവിന്റെ വീട്ടില്‍ താമസം ആരംഭിച്ചു. വീട്ടില്‍ ചന്ദുവും അദ്ദേഹത്തിന്റെ മാതാപിതാക്കളും രണ്ടു സഹോദരങ്ങളും ഉണ്ടായിരുന്നു. ഹസീനയുടെ വീട്ടുകാര്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്തെങ്കിലും സുന്ദരിയുടെ വീട്ടില്‍ നിന്ന് ആരും ചടങ്ങിന് എത്തിയില്ലെന്ന് ചന്ദു വ്യക്തമാക്കി.

Related posts