വിഘ്‌നേശ്വര വിഗ്രഹം വീട്ടില്‍ എവിടെയാണ് വെക്കേണ്ടത്!

God

‘ഗണ’ എന്നാൽ ‘പവിത്രകം’ അതായത് ചൈതന്യത്തിൻ്റെ കണങ്ങൾ എന്നാണ് അര്‍ത്ഥമാക്കുന്നത്. ‘പതി’ എന്നാൽ ‘സ്വാമി’ അതായത് കാത്തു രക്ഷിക്കുന്നവൻ എന്നും വ്യാഖാനിക്കുന്നു. ഗണപതി ഭഗവാനെ ജ്ഞാനത്തിൻ്റെ ദൈവമായിയാണ്  ആരാധിക്കുന്നത്.വീടുകളില്‍ നമ്മള്‍ സാധാരണയായി പൂജാമുറികളിലും സ്വീകരണ മുറികളിലുമൊക്കെ ദേവീദേവന്‍മാരുടെ വിഗ്രഹങ്ങള്‍ വയ്ക്കാറുണ്ടല്ലോ. വെറുതേ വിഗ്രഹങ്ങള്‍ വീടുകളില്‍ വെയ്ക്കാന്‍ പാടില്ല. പ്രത്യേകിച്ചും ഗണപതി വിഗ്രഹങ്ങള്‍. അവ നിര്‍മിച്ചിരിക്കുന്ന വസ്തു എതാണോ അതനുസരിച്ച്‌ സ്ഥാപിക്കേണ്ട ഇടങ്ങളും നിശ്ചയിക്കപ്പെട്ടിട്ടുണ്ട്.

ganesha
ganesha

സന്തതി പരമ്പരകളുടെ ക്ഷേമൈശ്വര്യങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്ക് വീട്ടില്‍ ചെമ്ബുകൊണ്ടുള്ള ഗണേശ വിഗ്രഹം സ്ഥാപിക്കുന്നത് നല്ലതാണന്നാണ് വിശ്വാസം. ചെമ്പ്  കൊണ്ടുള്ള ഗണേശ വിഗ്രഹങ്ങള്‍ കിഴക്കോ തെക്കോ ദിശയില്‍ വയ്ക്കുക. തെക്ക് പടിഞ്ഞാറോ വടക്ക്കിഴക്കോ ദിശയില്‍ വയ്ക്കരുത്.ചന്ദനത്തടിയില്‍ ഉള്‍പ്പടെ വിവിധ മരങ്ങള്‍ കൊണ്ട് നിര്‍മ്മിക്കുന്ന ഗണേശ വിഗ്രഹങ്ങള്‍ക്ക് നിരവധി ഗുണങ്ങളുണ്ട്. ആരോഗ്യം, ദീര്‍ഘായുസ്സ്, വിജയം എന്നിവയ്ക്കായി ഇത്തരം വിഗ്രഹങ്ങളെ നമ്മള്‍ ആരാധിക്കാറുണ്ട്. അതിനാല്‍ തടികൊണ്ടുള്ള ഗണേശ വിഗ്രഹങ്ങള്‍ വടക്ക്, വടക്ക് കിഴക്ക് അല്ലെങ്കില്‍ കിഴക്ക് ദിശകളില്‍ വയ്ക്കുക. തെക്ക്കിഴക്ക് ദിശയില്‍ ഇവ ഒരിക്കലും വയ്ക്കാന്‍ പാടില്ല.

Ganapathi
Ganapathi

കളിമണ്ണില്‍ തീര്‍ത്ത ഗണേശ വിഗ്രഹങ്ങള്‍ക്കും നിരവധി ഗുണങ്ങളുണ്ട്. ഇവയെ ആരാധിക്കുന്നതിലൂടെ ആരോഗ്യം, വിജയം എന്നിവ ലഭിക്കുന്നതിന് പുറമെ തടസ്സങ്ങള്‍ മാറാന്‍ സഹായിക്കുകയും ചെയ്യും. എന്തു തന്നെയായാലും ഇത്തരം വിഗ്രഹങ്ങള്‍ പടിഞ്ഞാറ് അല്ലെങ്കില്‍ വടക്ക് ദിശകളില്‍ വയ്ക്കരുത്. തെക്ക്പടിഞ്ഞാറ് ദിശയില്‍ വയ്ക്കാം.പിച്ചളയില്‍ തീര്‍ത്ത ഗണേശ വിഗ്രങ്ങള്‍ വീടുകളില്‍ ഐശ്വര്യവും സമൃദ്ധിയും നിറയ്ക്കും. പിച്ചളയില്‍ തീര്‍ത്ത വിഗ്രഹങ്ങള്‍ കിഴക്ക്, തെക്ക്, പടിഞ്ഞാറ് ദിശകളില്‍ വയ്ക്കാം. അതേസമയം ഇവ വടക്ക് കിഴക്ക്, വടക്ക് പടിഞ്ഞാറ് ദിശകളില്‍ വയ്ക്കരുത്.

Related posts