വളരെ വേഗത്തിൽ പകരുന്ന ഒരു വൈറസ് രോഗമാണ് ചിക്കൻപോക്സ്. ചില ഭാഗങ്ങളിൽ ചൊള്ള എന്നും പൊട്ടി എന്നും ഇത് അറിയപ്പെടുന്നു. വെരിസെല്ല സോസ്റ്റർ എന്ന വൈറസാണ് ഈ രോഗം പരത്തുന്നത്. പനിയും കുമിളകളുമാണ് പ്രധാന ലക്ഷണം. ഒപ്പം തലവേദന, പുറംവേദന, തൊണ്ടവേദന, ക്ഷീണം എന്നിവയും അനുഭവപ്പെടുന്നു. ഡിഎന്‍എ വൈറസ് ആയ ‘വേരിസെല്ല സോസ്റ്റര്‍’ ആണ് രോഗകാരി. നിശ്വാസവായു, സ്പര്‍ശനം, തുമ്മല്‍, ചുമ എന്നിവയിലൂടെയൊക്കെ രോഗം പകരാം. സത്യത്തില്‍ കുമിളകള്‍ വരുന്നതിന് ഒന്നോ രണ്ടോ ദിവസം മുന്‍പു മുതല്‍ രോഗം പകരാന്‍ സാധ്യതയുണ്ട്. ഈ കുമിളകള്‍ ഉണങ്ങുന്നതുവരെ രോഗം പകരാം.
രോഗാണു ഒരാളുടെ ശരീരത്തില്‍ പ്രവേശിച്ചാല്‍ രണ്ടാഴ്ച കഴിഞ്ഞാണ് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷമാവുക. അപ്പോഴേക്കും ആദ്യത്തെയാളുടെ രോഗം മാറി കുളിക്കാന്‍ തുടങ്ങിയിട്ടുണ്ടാവും. അതിനാല്‍ ചിക്കന്‍പോക്സ് മാറി രോഗി കുളിക്കുന്പോഴാണ് രോഗം പകരുക എന്നൊരു ധാരണ കേരളീയരില്‍ വേരോടിയിട്ടുണ്ട്. രോഗാരംഭത്തിലെ കുമിളകള്‍ കണ്ണുനീര്‍ത്തുള്ളിപോലെ സുന്ദരസുതാര്യ രൂപത്തിലായിരിക്കും. പിന്നീടതില്‍ പഴുപ്പ് നിറയും. രോഗം തനിയെ മാറും.
പാടുകളും തനിയെ മാഞ്ഞുപോകും. രോഗപ്രതിരോധശേഷി വളരെ കുറഞ്ഞവരിലും സ്റ്റിറോയ്ഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവരിലും കോംപ്ലിക്കേഷനുകള്‍ വരാം. രോഗം മാറിയാലും ചിലരില്‍ ശിരോനാഡിയിലും ഡോര്‍സല്‍ റൂട്ട് ഗാഗ്ലിയ എന്ന നാഡീമൂലത്തിലും ഒളിച്ചിരിക്കുന്ന രോഗാണു വ്യക്തിക്ക് രോഗപ്രതിരോധശക്തി കുറയുന്ന ഘത്തില്‍ പുറത്തുവന്ന് വിസര്‍പ്പം എന്ന വേദനയോടുകൂടിയ രോഗമുണ്ടാക്കാം. രോഗത്തിനുശേഷം ഭാഗിക പ്രതിരോധം മാത്രം കിട്ടിയവരില്‍ വിസര്‍പ്പം വരാം.
സങ്കീര്‍ണതകള്‍
15 ശതമാനംപേരില്‍ ന്യൂമോണിയ വരാറുണ്ടെങ്കിലും പ്രശ്നമില്ലാതെ മാറുന്നു. തലച്ചോറിനു പഴുപ്പ്, നീര്‍ക്കെട്ട്, റൈസ് സിന്‍ഡ്രം എന്നിവ ചിലപ്പോഴെങ്കിലും രോഗികളില്‍ കോംപ്ലിക്കേഷനായി വരാം എന്നതിനാല്‍ രോഗം ശ്രദ്ധിക്കണം. ഗര്‍ഭിണികളില്‍ ആദ്യമാസങ്ങളില്‍ രോഗം വന്നാല്‍ 9 ശതമാനം പേരില്‍ കുഞ്ഞിനു ജനന വൈകല്യം വരാം. ിക്കന്പോക്സ് ബാധിതരുടെ വീട്ടില്‍ ഗര്‍ഭിണികള്‍ ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് അവരെയോ രോഗിയെയോ ആ വീട്ടില്‍ നിന്നു മാറ്റേണ്ടതാണ്.
വിശ്രമം പ്രധാനം
കിടന്ന് വിശ്രമിക്കൂ. നാട്ടിലിറങ്ങി നടന്ന് രോഗം മറ്റുളളവരിലേക്കു പകരാന്‍ ഇടയാക്കരുത്. രണ്ടാഴ്ച സ്കൂളിലും ഓഫീസിലും പോകേണ്ട. രോഗിയുടെ വസ്ത്രങ്ങളും ഉപയോഗിച്ച സാധനങ്ങളും കുറച്ചുദിവസം സ്പര്‍ശിക്കേണ്ട. രണ്ടാഴ്ചകൊണ്ട് രോഗം ശമിക്കുമല്ലോ. അപ്പോള്‍ രോഗിക്കോ പ്രതിരോധശേഷിയുള്ളവര്‍ക്കോ കഴുകി വൃത്തിയാക്കാം. കുമിളകള്‍ പൊങ്ങുന്ന ആദ്യ നാലുദിവസം പഴവര്‍ഗങ്ങള്‍ മാത്രം കഴിച്ചാല്‍ രോഗാവസ്ഥയും ലക്ഷണങ്ങളും കുറയും. ഉപ്പും എണ്ണമയവും ഒഴിവാക്കിയാല്‍ കുമിളകളുടെ എണ്ണവും വണ്ണവും കുറയുന്നതായി കണ്ടിട്ടുണ്ട്.
വെജിറ്റേറിയന്‍ ഭക്ഷണമാണ് അഭികാമ്യം. രോഗി കുളിക്കാതിരിക്കുന്നതാണു നല്ലത്. ചിലരില്‍ കുളിക്കു ശേഷം കുമിളകള്‍ കൂടുതല്‍ പഴുത്ത് ആഴത്തിലുള്ള പാടുകള്‍ വരാം. കരപ്പന് ഉള്ള കുട്ടികള്‍ക്ക് രോഗം കൂടാം. രോഗിയെ മാറ്റിനിര്‍ത്തി രോഗം പടരാതെ മുന്‍കരുതലെടുക്കുക. രോഗി സ്പര്‍ശിക്കുന്ന വസ്തുക്കള്‍ ചൂടാക്കി രോഗാണുമുക്തമാക്കാന്‍ ശ്രദ്ധിക്കണം.
ഹോമിയോപ്പതിയുടെ രീതി
ഹോമിയോപ്പതിയില്‍ ചികിത്സയും പ്രതിരോധമരുന്നുകളും ലഭ്യമാണ്. രോഗം പടരുന്ന സാഹചര്യത്തില്‍ ‘ജീനസ് എപ്പിഡമിക്കസ്’ എന്ന പൊതുപേരിലറിയപ്പെടുന്ന പ്രത്യേക മരുന്ന് റാപ്പിഡ് ആക്ഷന്‍ എപ്പിഡമിക് കണ്ട്രോള് സെല്‍ ഹോമിയോപ്പതി എന്ന പകര്‍ച്ചവ്യാധി നിയന്ത്രണ സെല്‍ നിര്‍ദേശിക്കും. ഹോമിയോപ്പതി വകുപ്പിന്റെ കീഴിലുള്ള പ്രഗത്ഭരായ ഡോക്ടര്‍മാരുടെ പാനലാണ് ഈ സംഘത്തിലുള്ളത്. ഈ മരുന്നുകള്‍ സര്‍ക്കാര്‍ ഹോമിയോ ഡിസ്പന്സറികളിലും അംഗീകൃത യോഗ്യതയുള്ള ഹോമിയോ ഡോക്ടര്‍മാരുടെ പക്കലും ലഭ്യമായിരിക്കും.
ഈ രോഗം സാധാരണഗതിയില്‍ പ്രശ്നക്കാരനല്ല. രോഗം വന്നാല്‍ അതിനെ അതിന്റെ വഴിക്ക് പോകാനനുവദിക്കുക. രോഗം പെട്ടെന്നു നിര്‍ത്താനുള്ള കുറുക്കുവഴികള്‍ പലരും പറയും. അതിനൊന്നും പോകാതെ ഇത്തിരി കാത്തിരിക്കുക. ഇതുകൊണ്ടു ജീവനു ഭീഷണിയൊന്നുമില്ല. ഈ രോഗം രണ്ടാഴ്ച അവധിയെടുക്കാനും വിശ്രമിക്കാനുമുള്ള അവസരമായി കരുതുക. ആദ്യ നാലുദിവസം മാത്രമേ പ്രശ്നമുള്ളൂ. പിന്നെ താരതമ്യേന അസ്വസ്ഥത കുറവായിരിക്കും. വായിക്കാം, ടിവി കാണാം. സുഖം, സ്വസ്ഥം.
ഡോ:റ്റി.ജി. മനോജ് കുമാര്‍
മെഡിക്കല്‍ ഓഫീസര്‍ ഹോമിയോപ്പതി വകുപ്പ്, മുഴക്കുന്ന്, കണ്ണൂര്‍ മൊബൈല്‍ 9447689239