ഗോതമ്പ് ന്യൂഡില്‍സ് വളരെ എളുപ്പത്തില്‍ തയ്യാറാക്കാം!

newd

കുട്ടികള്‍ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഒന്നാണ്  ന്യൂഡില്‍സ്. രാവിലെ ആയാലും വൈകുന്നേരങ്ങളില്‍ ആയാലും ഇളം ചൂടോടെ കിട്ടിയാല്‍ കുട്ടികള്‍ക്ക് ന്യൂഡില്‍സ് കഴിക്കാന്‍ മടിയില്ല. എന്നാല്‍ കടയില്‍ നിന്ന് വാങ്ങുന്ന ന്യൂഡില്‍സ് ദിവസവും കുട്ടികള്‍ക്ക് നല്‍കുന്നത് അവരുടെ ആരോഗ്യത്തിന് അത്ര ഗുണകരമല്ല.എന്നാല്‍ ഇത് വേണമെന്ന വാശിയാണ് മിക്കകുട്ടികള്‍ക്കും. അതുകൊണ്ടു തന്നെ വീട്ടില്‍ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഒന്നാണ് ഗോതമ്ബു കൊണ്ടുളള ന്യൂഡില്‍സ്. സ്വാദിഷ്ടവും ആരോഗ്യകരവുമയ ഈ ന്യൂഡില്‍സ് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഇതിനായി ഗോതമ്പ്  പൊടിയും മുട്ടയും ഇത്തിരി ഉപ്പും ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക. അഞ്ചു മിനിറ്റ് നന്നായി കുഴച്ചെടുക്കണം.

അയഞ്ഞ രീതിയില്‍ വേണം ഇത് കുഴിച്ചെടുക്കാന്‍ എന്നാല്‍ വെളളം അധികമായി പോകാനും പാടില്ല. ശേഷം അരമണിക്കൂര്‍ മാറ്റി വെക്കണം. അതിനു ശേഷം ഒരു പാത്രത്തില്‍ വെള്ളം തിളപ്പിക്കുക. വെളളം നന്നായി തിളച്ചു കഴിഞ്ഞാല്‍ അതിലേക്ക് മാറ്റിവെച്ച ഗോതമ്ബു മാവ് എടുത്ത് സേവനാഴിയില്‍ ഇട്ട് നൂല്‍ രീതിയില്‍ ചൂട് വെള്ളത്തിലേക്ക് തിരിച്ചു കൊടുക്കണം. ഇത് നന്നായി വേവിച്ചതിനു ശേഷം എടുത്ത് ഉടനെ തന്നെ മാറ്റി തണുത്ത വെള്ളത്തില്‍ ഇട്ടുവയ്ക്കുക. പരസ്പരം ഒട്ടിപ്പിടിച്ചു പോകാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ശേഷം ഇത് ഊറ്റി വെക്കുക.

അതിനു ശേഷം ഒരു ചീനച്ചട്ടിയില്‍ സണ്‍ഫ്‌ളവര്‍ ഓയില്‍ ഒഴിച്ച്‌ അതിലേക്ക് ക്യാരറ്റ്‌, ക്യാപ്‌സിക്കം, കേബേജ്, സവാള എന്നിവ നീളത്തില്‍ അരിഞ്ഞതും, വെളുത്തുള്ളി ഇഞ്ചി പേസ്റ്റ്, സ്പ്രിങ്ങ് ഒനിയന്‍, എന്നിവയും ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. ഇതു നന്നായി വഴന്നു വരുമ്ബോള്‍ ഇതിലേക്ക് ടൊമാറ്റോ സോസ്, സോയ സോസ്, ചില്ലി സോസ് എന്നിവ കൂടി ചേര്‍ത്തു കൊടുക്കുക. ശേഷം മാറ്റി വെച്ചിരിക്കുന്ന ഇന്ന് ഗോതമ്ബ് ന്യൂഡില്‍സ് കൂടി ഇതിലേക്ക് ചേര്‍ത്തു കൊടുക്കുക. ഒരു അഞ്ചു മിനിറ്റ് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം ചെറു ചൂടോടെ കുട്ടികള്‍ക്ക് വിളമ്ബാം. വളരെ സ്വാദിഷ്ടവും ആരോഗ്യകരവുമാണ് ഈ ഗോതമ്ബ് ന്യൂഡില്‍സ്. കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന ഒരു വിഭവം കൂടിയാണിത്.

Related posts