ഇപ്പോൾ നിലവിൽ പ്രചരിക്കുന്ന കാര്യങ്ങളില്‍ പലതും കിംവദന്തികളാണെന്നും സുഹൃത്തുക്കളുമായോ ഗ്രൂപ്പിലോ നടത്തുന്ന ആശയവിനിമയം സുരക്ഷിതമായിരിക്കുമെന്നും വാട്സ്‌ആപ്പ്. സ്വകാര്യത നയംമാറ്റത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വാട്സ്‌ആപ്പ്. ഉപഭോക്താക്കളുടെ സ്വകാര്യ സന്ദേശങ്ങളോ കോളുകളോ ഫെയ്‌സ്ബുക്കിനോ വാട്സ്‌ആപ്പിനോ കാണാന്‍ സാധിക്കില്ലെന്നും വ്യക്തമാക്കുന്നു. വാട്സ്‌ആപ് സ്വകാര്യതാ നയം കൊണ്ടുവന്നതോടെ ഏറെ ആശങ്കയിലാണ് ഉപഭോക്താക്കള്‍.
ശതമായ അഭ്യൂഹങ്ങള്‍ വന്നപ്പോഴും പ്രതികരണം നടത്താന്‍ വാട്സ്‌ആപ്പ് തയ്യാറാകാത്തതും ആശങ്ക വര്‍ധിപ്പിച്ചു. സുഹൃത്തുക്കളുമായോ ഗ്രൂപ്പിലോ നടത്തുന്ന സംഭാഷണങ്ങള്‍ സുരക്ഷിതമായിരിക്കുമെന്നും ഇവ എന്‍റ് റ്റു എന്‍റ് എന്‍ക്രിപ്ഷനിലൂടെ സംരക്ഷിക്കുന്നത് തുടരുമെന്നും വാട്സ്‌ആപ്പ് വ്യക്തമാക്കി. എന്നാല്‍ വിമര്‍ശകരുടെ പല ചോദ്യങ്ങള്‍ക്കും വാട്സ്‌ആപ്പ് ഇപ്പോഴും ഉത്തരം നല്‍കുന്നില്ല എന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. നിരവധി പേരാണ് വാട്സ്‌ആപ്പ് ഉപേക്ഷിച്ച് ഇതിനിടയില്‍ സിഗ്നല്‍ ആപ്പിലേക്ക് ചേക്കേറിയത്.