നിര്‍ണായകരമായ ഒരു മാറ്റത്തിനൊരുങ്ങി വാട്​സ്​ആപ്​

Whatsapp.New

വിവിധ പ്ലാറ്റുഫോമുകളിൽ പ്രവർത്തിക്കുന്ന സ്മാർട്ട്‌ഫോണുകളിൽ ഉപയോഗിക്കാവുന്ന ആശയ വിനിമയ സംവിധാനം ആണ് വാട്സ്ആപ്പ്. ഫേസ്ബുക്കും ഗൂഗിളും ചെയ്യുന്ന പോലെ ഉപഭോക്താക്കളുടെ വിവരങ്ങൾ വാട്സ് ആപ്പ് ശേഖരിക്കുന്നില്ല. സന്ദേശം അയച്ചു കഴിഞ്ഞാൽ ഉടനേ തന്നെ സെർവറിൽ നിന്നും ഡിലീറ്റ് ചെയ്യപ്പെടും.പുതുവര്‍ഷത്തില്‍ നിര്‍ണായക മാറ്റത്തിനൊരുങ്ങി വാട്​സ്​ ആപ്​. വിവിധ ​ഡിവൈസുകളില്‍ ഒരേ സമയം ഒരു വാട്​സ്​ ആപ്​ അക്കൗണ്ടിലെ ഫീച്ചറുകള്‍​ ഉപയോഗിക്കാന്‍ പുതുവര്‍ഷത്തില്‍ കഴിയുമെന്നാണ്​ റിപ്പോര്‍ട്ട്​. ഇതിനുള്ള പരീക്ഷണങ്ങള്‍ വാട്​സ്​ ആപ്​ ആരംഭിച്ചതായി വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട്​ ചെയ്യുന്നു.

WhatsApp-Update
WhatsApp-Update

ഇതിനൊപ്പം വിഡിയോകളും ചിത്രങ്ങളും കോപ്പി ചെയ്​ത്​ വാട്​സ്​ ആപ്​ ചാറ്റ്​ ബാറില്‍നേരിട്ട്​ പേസ്റ്റ്​ ചെയ്​ത്​ അയക്കാനുള്ള സൗകര്യവും​ വാട്​സ്​ ആപിലെത്തും. ഇരു ഫീച്ചറുകളുടെയും പരീക്ഷണം ഐ.ഒ.എസിലാണ്​ പുരോഗമിക്കുന്നത്​. ഒന്നിലധികം ഫോണുകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഫീച്ചര്‍ ആന്‍ഡ്രോയിഡില്‍ പരീക്ഷിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഐ.ഒ.എസിലേക്കും ഫീച്ചറെത്തുന്നത്​.നേരത്തെ വോയ്​സ്​ വിഡിയോ കോളുകള്‍ വെബ്​ വേര്‍ഷനില്‍ വാട്​സ്​ ആപ്​ പരീക്ഷിച്ചിരുന്നു. ഇതിന്‍റെ ബീറ്റ പരീക്ഷണങ്ങളായിരുന്നു നടത്തിയത്​. എന്നാല്‍, ഫീച്ചര്‍ ഇതുവരെ വാട്​സ്​ ആപ്​ പുറത്തിറക്കിയിട്ടില്ല.

Related posts