ദന്ത-വായ ശുചീകരണത്തിന് ടൂത്ത് ബ്രഷും ടൂത്ത് പേസ്റ്റും ഒഴിച്ചുകൂടാന്‍ പറ്റാത്ത ഉപാധികളായി മാറിയിരിക്കുന്നു. കേരളത്തില്‍ പ്രത്യേകിച്ച് ഭൂരിഭാഗം ആളുകളും ടൂത്ത്പേസ്റ്റ് ഉപയോഗിച്ചാണ് പല്ലു തേയ്ക്കുന്നത്.1800 കളില്‍ ആണ് ഇന്നത്തെ ടൂത്ത് പേസ്റ്റുകളോട് അടുത്തു നില്ക്കുന്ന പേസ്റ്റ് ഉപയോഗിച്ചു തുടങ്ങിയത്. വെറ്റിലയും, ചോക്കും ഇതിന്റെ ഭാഗമായി ഉപയോഗിക്കുമായിരുന്നു. ഇതിനുശേഷം മരക്കരി അടങ്ങിയ പേസ്റ്റുകള്‍ നിലവില്‍വന്നു. ആദ്യം ഇതു പൊടിരൂപത്തില്‍ ആയിരുന്നുവെങ്കിലും പേസ്റ്റ് രൂപത്തിലും ലഭിക്കുമായിരുന്നു. 1914 ന് ശേഷമാണ് പേസ്റ്റില്‍ ഫ്ലൂറൈഡ് ഉള്‍പ്പെടുത്തുവാന്‍ തുടങ്ങിയത്. അത് ദന്തക്ഷയം (പോട്) ഉണ്ടാകാതിരിക്കാന്‍ സഹായകമാണ് എന്നു കണ്ടതിനാലാണ് ടൂത്ത് പേസ്റ്റില്‍ ഉള്‍പ്പെടുത്തുവാന്‍ തുടങ്ങിയത്. പിന്നീട് പല പ്രത്യേക ചേരുവകള്‍ ഉണ്ടായി എങ്കിലും ടൂത്ത് പേസ്റ്റിന്റെ അടിസ്ഥാനഘടകങ്ങള്‍ ഏകദേശം ഒന്നു തന്നെയാണ്.
1. അബ്രസീവ്– പല്ലിനെ തേച്ചു മിനുസപ്പെടുത്താനും പ്ലാക്ക്, കറകള്‍ കളയാനും സഹായിക്കുന്നു. അലൂമിനിയം ഹൈഡ്രോക്സൈഡ്, കാല്‍സ്യം കാര്‍ബണേറ്റ്, സിലിക്ക എന്നിവ ഉദാഹരണങ്ങള്‍. എന്നാല്‍ അബ്രസീവ് കൂടുതലുള്ള പേസ്റ്റ് ഇനാമലിന് പോറല്‍ ഉണ്ടാക്കുന്നതും കട്ടി കുറയ്ക്കുന്നതിനും കാരണമാകുന്നു
2.ഡിറ്റര്‍ജന്റ്– കൃത്യമായ ബ്രഷിംഗിലൂടെ മാത്രം നീക്കം ചെയ്യാന്‍ സാധിക്കാത്ത കറകള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. സോഡിയം ലൊറൈല് സള്‍ഫേറ്റ് ആണ് ഇതിന് ഉപയോഗിക്കുന്നത്. അതാണു പേസ്റ്റിന് പതയ്ക്കുന്ന സ്വഭാവം നല്‍കുന്നത്. പത ഉണ്ടാകുന്നത് പേസ്റ്റ് വായില്‍ നിന്ന് ഊര്‍ന്നിറങ്ങി പോകാതെ നിലനിര്‍ത്താന്‍ കൂടിയാണ്.
3. ഫ്ലൂറൈഡ്– സോഡിയം മോണോ ഫ്ലൂറോ ഫോസ്ഫേറ്റ് ആണ് പേസ്റ്റില്‍ സാധാരണയായി ഉള്‍പ്പെടുത്താറുള്ളത്. 1000 മുതല്‍ 1100 പാര്‍ട്സ് പെര് മില്യന്‍ എന്ന അളവിലാണ് പേസ്റ്റിലെ ഫ്ലൂറൈഡ് ശരാശരി ചേരുവ. മുകളില്‍ പറഞ്ഞ മൂന്നുമാണ് പേസ്റ്റിലെ പ്രധാന ഘടകങ്ങള്‍.
മറ്റു ഘടകങ്ങള്‍
a. ഹ്യൂമക്റ്റെന്റ് – ടൂത്ത്പേസ്റ്റിന്റെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഉദാഹരണം സൈലിറ്റോള്‍, സോര്‍ബിറ്റോള്‍, ഗ്ലിസറിന്‍.
b. പ്രിസര്‍വേറ്റീവ്സ് – സോഡിയം ബെന്‍സോയേറ്റ്, മീതൈല്‍ പാരബന്‍ മുതലായ പ്രിസര്‍വേറ്റിവുകള്‍ പേസ്റ്റില്‍ സൂക്ഷ്മജീവികളുടെ വളര്‍ച്ച തടയും. ഇതിനാല്‍ ഇത് ദീര്‍ഘകാലം ഉപയോഗിക്കാന്‍ സാധിക്കും.
c. സ്വീറ്റനിംഗ് ഏജന്റ് – പേസ്റ്റ് രുചി മെച്ചപ്പെടുത്തുന്നതിന് ഇത് കാരണമാകുന്നു. ഉദാഹരണം സൈലിറ്റോള്‍, സാക്കറിന്
d.ഫ്ളേവേഴ്സ്– ചേരുവകളുടെ അരുചി മാറ്റാനായി ചേര്‍ക്കുന്നു. ഉദാഹരണം പെപ്പര്മിന്റ്റ്, സിനമണ്‍, മെന്തോള്.
e.തിക്കനിംഗ് ഏജന്റ്സ്– നാച്ചുറല്‍ ഗം, സിന്തറ്റിക് സെല്ലുലോസ് തുടങ്ങിയവ പേസ്റ്റ് രൂപത്തില്‍ നിലനിര്‍ത്തുവാന്‍ സഹായിക്കുന്നു.
f. ആന്റി ബാക്ടീരിയല്‍ ഏജന്റ്സ്– രോഗാണുക്കള്‍ ഉണ്ടാകാതിരിക്കാനായുള്ള ചേരുവയാണിത്. ഉദാഹരണം പോവിഡോണ്‍ അയഡിന്‍, ക്ലോര്‍ഹെക്സിഡിന്‍
g. വൈറ്റനിംഗ് ഏജന്റ്സ്– പല്ലുകള്‍ക്ക് വെണ്മ കൂട്ടാന്‍. ഉദാഹരണം ഹൈഡ്രജന്‍ പെറോക്സൈഡ്. പല്ലുകള്‍ക്കിടയിലെ കറകള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നു.
വിവരങ്ങള്‍ക്കു കടപ്പാട്
ഡോ. വിനോദ് മാത്യു മുളമൂട്ടില്‍
(അസിസ്റ്റന്റ് പ്രഫസര്‍, പുഷ്പഗിരി കോളജ് ഓഫ് ഡന്റല്‍ സയന്‍സസ്, തിരുവല്ല)
ഫോണ്‍: 9447219903