ഉറക്കത്തിൽ കൂര്‍ക്കംവലിക്കുന്നത്തിന്റെ പിന്നിലെ കാരണമെന്തായിരിക്കാം ?

sleeping.image

കൂര്‍ക്കം വലി ശരീരത്തിന് ദോഷം ചെയ്യുമോ എന്ന കാര്യത്തില്‍ പലരും സംശയം പ്രകടിപ്പിക്കാറുണ്ട്. എന്തുകൊണ്ടാണ് ഈ അവസ്ഥ ഉണ്ടാകുന്നതെന്ന ആശങ്ക ആളുകള്‍ക്ക് വലിയ രീതിയില്‍ ഉണ്ട്. അമിതമ വണ്ണമുള്ളവരിലാണ് കൂര്‍ക്കംവലി കൂടുതലായി കാണാറുള്ളത്. ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്‌നിയ എന്നാണ് കൂര്‍ക്കംവലിയുടെ നാമം. ഉച്ഛ്വാസ വായു കടന്നു പോകുന്ന, തൊണ്ടയുടെ മുകള്‍ഭാഗത്തുള്ള തടസം മൂലമാണെന്ന് കൂര്‍ക്കംവലിയുണ്ടാകുന്നത്.
ഈ ഭാഗത്തുള്ള മാംസ ഭാഗങ്ങളുടെ അമിതമായ വളര്‍ച്ച, ഇവിടെയുള്ള മസിലുകള്‍ക്ക് ഉണ്ടാകുന്ന തകരാര്‍ എന്നിവയാണ് കൂര്‍ക്കംവലിയ്ക്ക് കാരണം.

sleep.image
sleep.image

കൂര്‍ക്കം ആരോഗ്യത്തിന് നല്ലതല്ല എന്ന് തന്നെയാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. കാരണം കൂര്‍ക്കംവലി ഉള്ളവര്‍ക്ക് ശരിയായ ഉറക്കം ലഭിയ്ക്കില്ല എന്നതാണ് കാരണം. ഉറക്കം പാതിയില്‍ വെച്ച്‌ മുറഞ്ഞു പോകും. ഓരോ അഞ്ചു മിനിറ്റിലും ഉറക്കം മുറിയുകയും, ചിലപ്പോള്‍ ഗാഢനിദ്രയിലേക്ക് പോയി മുപ്പതു സെക്കന്റില്‍ തന്നെ ഞെട്ടിയുണരുകയും ചെയ്യും. ഉറക്കം നഷ്‌ടമാകുന്നതോടെ പകല്‍ മുഴുവന്‍ ക്ഷീണവും ഉന്‍മേഷക്കുറവും അനുഭവപ്പെടും. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിയ്ക്കും.

Related posts