ഇന്ത്യയിൽ എല്ലായിടങ്ങളിലും കണ്ടുവരുന്ന തുളസി ഔഷധസസ്യമായും പുണ്യസസ്യമായും വീട്ടുമുറ്റത്തും ക്ഷേത്രപരിസരത്തും നട്ടുവളർത്താറുണ്ട്. പരക്കെ അറിയപ്പെടുന്ന വാസനയുള്ള സസ്യമാണ് തുളസി. തെക്കേ ഏഷ്യയിൽ ഇതൊരു ഔഷധ സസ്യമായി അറിയപ്പെടുന്നു.പഴമക്കാര്‍ ചെവിയുടെ പുറകില്‍ തുളസിയില ചൂടാറുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ആളുകള്‍ക്ക് മടിയാണ് കാരണം ചെവിക്കു പിന്നില്‍ തുളസിയില വച്ചാല്‍ ‘ ചെവിയില്‍ പൂവ് വച്ചവന്‍ ‘ എന്നാക്ഷേപം ആയിരിക്കും അവരെ തേടിയെത്തുക. എന്നാല്‍ മനുഷ്യ ശരീരത്തിലെ ഏറ്റവും കൂടുതല്‍ ആഗിരണശക്തിയുളള സ്ഥലം ചെവിക്കു പുറകില്‍ ആണെന്നത് പഴമക്കാര്‍ നേരത്തെ മനസ്സിലാക്കിയ കാര്യവും ആധുനിക ശാസ്ത്രം ഇപ്പോള്‍ മനസ്സിലാക്കിയതുമാണ്.തുളസിയുടെ ഔഷധഗുണം അറിയുന്ന പഴമക്കാര്‍ ചെവിക്ക് പിന്നില്‍ തുളസിയില പതിവായി വച്ചു.
ചെവിക്കു പിന്നിലെ ത്വക്കിലൂടെ തുളസിയുടെ ഓഷധഗുണം ശരീരം വേഗം ആഗിരണം ചെയ്യുന്നു. മുൻപ് പരമ്പരാഗതമായി നമ്മുടെ ഭവനങ്ങളിലെല്ലാം തുളസിത്തറകെട്ടി തുളസിച്ചെടിയെ സംരക്ഷിച്ച് പൂജിച്ചാരാധിച്ചിരുന്നു. സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് കിഴക്കു വശത്തു നിന്നുളള വാതിലിനു നേര്‍ക്കായി വീട്ടിലെ തറയുയരത്തിനോളമോ കൂടുതലോ ആയി നിശ്ചിത വലുപ്പത്തില്‍ തുളസിത്തറ നിര്‍മ്മിച്ചാണ് അതില്‍ കൃഷ്ണതുളസി നട്ട് സംരക്ഷിക്കേണ്ടത്. തുളസിയുടെ സമീപം അശുദ്ധിയോടെ പ്രവേശിക്കാന്‍ പാടില്ല. തറയില്‍ വിളക്കു വയ്ക്കേണ്ടതും തുളസിയെ ദിവസവും മൂന്നു തവണ മന്ത്ര ജപത്തോടെ പ്രദക്ഷിണം വയ്ക്കേണ്ടതുമാണ്. യാത്രയ്ക്കിറങ്ങും മുന്‍പ് മുറ്റത്തുനില്‍ക്കുന്ന തുളസിയില നുള്ളി പേഴ്സിലോ യാത്ര ചെയ്യുന്ന വാഹനത്തിലോ വയ്ക്കുന്നത് അത്യുത്തമമാണെന്നാണ് വിശ്വാസം.