മുഖം തണുത്ത വെളളത്തില്‍ കഴുകിയാൽ ഉണ്ടാകുന്ന ഗുണങ്ങൾ അറിയാം!

cool-water

നിങ്ങൾ ചര്‍മ്മ  സംരക്ഷണം നടത്തുന്നവരാണോ ? എങ്കില്‍ ഇക്കാര്യം കൃത്യമായി തന്നെ ചെയ്യു. പല കാരണങ്ങള്‍ കൊണ്ട് ചര്‍മ്മത്തിന്റെ ഓജസും തേജസും നഷ്ടപ്പെട്ടെന്ന് വരാം. അതൊര്‍ത്ത് ഒട്ടും വിഷമിക്കണ്ട. രാവിലെ എഴുന്നേറ്റ ഉടന്‍ തന്നെ തണുത്ത വെളളത്തില്‍ മുഖം കഴുകിയാല്‍ മതി. ഉറക്കകുറവ്. സമ്മര്‍ദ്ദം, അലര്‍ജി ഇവയിലേതെങ്കിലുമൊക്കെയാകാം ചര്ഡമവും കണ്ണുകളും ചീര്‍ക്കാന കാരണം. ഉറക്കത്തില്‍ ചര്‍മത്തിലെ സുഷിരങ്ങള്‍ വലുതാകുന്നതുകൊണ്ടും ഇങ്ങനെ സംഭവിക്കാറുണ്ട്. ഉണര്‍ന്നാലുടന്‍ നല്ല തണുത്ത വെള്ളമുപയോഗിച്ച്‌ മുഖം കഴുകണം. ചര്‍മത്തില്‍ അധികമായുണ്ടാകുന്ന എണ്ണമയത്തെ നീക്കം ചെയ്ത് ചര്‍മത്തിന് ഫ്രഷ് ലുക്ക് നല്‍കാന്‍ ഇത് സഹായിക്കും.

fase
fase

തണുത്ത വെളളം ഉപയോഗിച്ച്‌ മുഖം കഴുകുന്നതിലൂടെയുളള ഗുണങ്ങള്‍ ഇവയാണ്

1. തണുത്ത വെള്ളമുപയോഗിച്ച്‌ മുഖം കഴുകുന്നതും ഐസ് പാക്ക് വച്ച്‌ മുഖത്ത് മസാജ് ചെയ്യുന്നതും ചര്‍മത്തെ കൂടുതല്‍ ചെറുപ്പമാക്കും. തണുത്ത വെള്ളത്തില്‍ മുഖം കഴുകുമ്ബോള്‍ ചര്‍മത്തിലെ പാടുകളും ചുളിവുകളും അകലുകയും മുഖചര്‍മം സുന്ദരമാവുകയും ചെയ്യും.

2. സൂര്യതാപത്തില്‍ നിന്നു ചര്‍മത്തെ സംരക്ഷിക്കാന്‍ തണുത്തവെള്ളത്തിനു കഴിയും. വെയിലത്ത് പുറത്തു പോയി വരുമ്ബോള്‍ മുഖം നല്ല തണുത്ത വെള്ളത്തില്‍ കഴുകിയാല്‍ സൂര്യതാപമേറ്റുള്ള ബുദ്ധിമുട്ടുകള്‍ മാറും. സൂര്യതാപത്തില്‍ നിന്ന് ചര്‍മത്തെ സംരക്ഷിക്കാനുള്ള കഴിവ് തീര്‍ച്ചയായും തണുത്ത വെള്ളത്തിനുണ്ട്.

3.ഡള്‍ ആയിരിക്കുന്ന ചര്‍മത്തെ പുനരുജ്ജീവിപ്പിക്കാന്‍ തണുത്ത വെള്ളത്തിനു കഴിയും. ചര്‍മത്തിന് ഊര്‍ജം നല്‍കാനും കൂടുതല്‍ തേജസ്സു നല്‍കാനും ഇതിന് സാധിക്കും. തണുത്ത വെള്ളം രക്തയോട്ടം കൂട്ടാന്‍ സഹായിക്കുന്നതിനാല്‍ ചര്‍മത്തിനു തെളിച്ചവും തിളക്കവും ലഭിക്കും.

4.ചര്‍മ്മ സുഷിരത്തില്‍ അടിഞ്ഞു കൂടുന്ന മാലിന്യങ്ങളെ അകറ്റാന്‍ തണുത്തവെള്ളം സഹായിക്കും. ചൂടുവെള്ളത്തില്‍ മുഖം കഴുകുമ്പോൾ  ചര്‍മ്മത്തിലെ സുഷിരങ്ങള്‍ അടഞ്ഞു പോവുകയാണ് ചെയ്യുന്നത്. എന്നാല്‍ തണുത്ത വെള്ളത്തില്‍ മുഖം കഴുകിയാല്‍ ചര്‍മസുഷിരങ്ങള്‍ തുറന്നു വരുകയും മാലിന്യങ്ങള്‍ പുറന്തള്ളപ്പെടുകയും ചെയ്യുന്നു.

Related posts