അടുത്ത വര്‍ഷം യാത്ര പോകണോ ? എങ്കിൽ വാക്‌സിന്‍ പാസ്‌പോര്‍ട്ട് നിര്‍ബന്ധം

Filght-Travel..

വിദേശരാജ്യങ്ങള്‍ കോവിഡ് വാക്‌സിന് പുറമെ വാക്‌സിന്‍ പാസ്‌പോര്‍ട്ട് കൂടി നിര്‍ബന്ധമാക്കാനൊരുങ്ങുന്നു.ഇതിനായുള്ള ആപ്പ് ഇപ്പോള്‍ രാജ്യാന്തരതലത്തില്‍ തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. ഒരാളുടെ കോവിഡ് വിശദാംശങ്ങളെ സംബന്ധിച്ച്‌ അധികൃതര്‍ക്ക് മനസിലാക്കാനാണ് ഈ പുതിയ ആപ്പ്. വൈകാതെ ഇത് ഇന്ത്യയിലും എത്തുമെന്നാണ് റിപ്പോര്‍ട്ട്. പാസ്‌പോര്‍ട്ട് പോലെ ഏകീകൃതമായിരിക്കും ഇത്. നിരവധി കമ്പനി  ടെക്‌നോളജി ഗ്രൂപ്പുകളും അവരുടെ കോവിഡ് 19 ടെസ്റ്റുകളുടെയും പ്രതിരോധ കുത്തിവയ്പ്പുകളുടെയും വിശദാംശങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നതിനായി സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

travel
travel

മാളുകള്‍, സ്‌റ്റേഡിയങ്ങള്‍, സിനിമാ തിയേറ്ററുകള്‍, ഓഫീസുകള്‍ അല്ലെങ്കില്‍ മറ്റു രാജ്യങ്ങളില്‍ പ്രവേശിക്കുന്നതിന് ഡിജിറ്റല്‍ ക്രെഡന്‍ഷ്യലുകള്‍ സൃഷ്ടിക്കാനാകാവുന്ന വിധത്തിലാണിത്. ജനീവ ആസ്ഥാനമായുള്ള ദി കോമണ്‍സ് പ്രോജക്റ്റിന്റെയും വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെയും സംരംഭമായ കോമണ്‍ ട്രസ്റ്റ് നെറ്റ്‌വര്‍ക്ക്, കാതേ പസഫിക്, ജെറ്റ്ബ്ലൂ, ലുഫ്താന്‍സ, സ്വിസ് എയര്‍ലൈന്‍സ്, യുണൈറ്റഡ് എയര്‍ലൈന്‍സ്, വിര്‍ജിന്‍ അറ്റ്‌ലാന്റിക്, കൂടാതെ നിരവധി എയര്‍ലൈനുകള്‍ ഇതില്‍ പങ്കാളികളായിട്ടുണ്ട്.

travel..
travel..

ഈ കോമണ്‍പാസ് ആപ്ലിക്കേഷന്‍ കോവിഡ് 19 പരിശോധനാ ഫലം പോലുള്ള മെഡിക്കല്‍ ഡാറ്റ അപ്‌ലോഡുചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നു. ഒരു ആശുപത്രി അല്ലെങ്കില്‍ മെഡിക്കല്‍ പ്രൊഫഷണല്‍ വാക്‌സിനേഷന്‍ നടത്തിയതിന്റെ തെളിവായി ഇത് ഉപയോഗിക്കാം. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ക്യുആര്‍ കോഡിന്റെ രൂപത്തില്‍ കൊണ്ടു നടക്കാം. മറ്റു സ്വകാര്യ വിവരങ്ങള്‍ വെളിപ്പെടുത്താതെ അധികാരികളെ ഇത് ബോധ്യപ്പെടുത്താന്‍ കഴിയും. യാത്രയെ അടിസ്ഥാനമാക്കി പുറപ്പെടുന്ന സ്ഥലത്തും എത്തിച്ചേരുന്ന സ്ഥലങ്ങളിലും ഹെല്‍ത്ത് പാസ് ആയി ഈ അപ്ലിക്കേഷന്‍ ഉപയോഗിക്കാം.

Filght
Filght

‘ഒരു രാജ്യാന്തര അതിര്‍ത്തി കടക്കുമ്പോഴെല്ലാം  വാക്‌സിനേഷന്‍ നല്‍കാനാവില്ല, പകരം ഈ ആപ്പ് പരീക്ഷിക്കാവുന്നതാണ്. ‘ ദി കോമണ്‍സ് പ്രോജക്ടിന്റെ ചീഫ് മാര്‍ക്കറ്റിംഗ്, കമ്മ്യൂണിക്കേഷന്‍ ഓഫീസര്‍ തോമസ് ക്രാമ്ബ്ടണ്‍ പറഞ്ഞു. വാക്‌സിനേഷന്റെ തെളിവായി പൊതുവായി നല്‍കുന്ന പേപ്പര്‍ ഡോക്യുമെന്റിനെ വച്ച്‌ വളരെ ലളിതവും എളുപ്പത്തില്‍ കൈമാറ്റം ചെയ്യാവുന്നതുമായ ഒരു ക്രെഡന്‍ഷ്യലാണിത്. ഇത്തരമൊരു ‘ഡിജിറ്റല്‍ യെല്ലോ കാര്‍ഡ്’ ഭാവിയില്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Related posts