നിങ്ങളുടെ ശരീരഭാരം കുറയ്ക്കണോ ? തെറ്റി ധാരണകള്‍ ഒഴിവാക്കുക!

Di

അമിതഭാരവും കുടവയറും കുറക്കാന്‍ എന്ത് വഴിയും പരീക്ഷിക്കാനിറങ്ങുന്നവര്‍ നമുക്ക് ചുറ്റും ധാരാളമാണ്. വഴികള്‍ അനാരോഗ്യമായാലും ശരി ഭാരം കുറച്ച് മെലിഞ്ഞ് സുന്ദരനാവുക അല്ലെങ്കില്‍ സുന്ദരിയാവുക മാത്രമായിരിക്കും അവരുടെ മുന്നിലെ ഏക ലക്ഷ്യം.അമിതവണ്ണം ഉയര്‍ന്ന രക്തസമ്മര്‍ദം, ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, ഓസ്റ്റിയോആര്‍ത്രൈറ്റിസ്, ഉയര്‍ന്ന കൊളസ്‌ട്രോള്‍ എന്നിങ്ങനെ അപകടകരമായ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കും. എന്നാല്‍ പറയുന്നതുപോലെ ഭാരം കുറയ്ക്കാന്‍ സിംപില്‍ ടിപ്സ് സ്വീകരിക്കുന്നത് അത്രനല്ലതല്ല. അതിനാല്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം.

belly-fat
belly-fat

1. ഒരു സമയത്ത് ഒരു ശരീരഭാഗം

കൈകള്‍, വയര്‍, തുട എന്നിങ്ങനെ ഏതെങ്കിലും ശരീരഭാഗം പ്രത്യേകമായി എടുത്ത് അതിനെ മെലിയിക്കാം എന്നത് മിഥ്യാ ധാരണയാണ്. മുഴുവന്‍ ശരീരത്തെയും ശ്രദ്ധിക്കാതെ ഏതെങ്കിലും ശരീര ഭാഗത്തെ മാത്രം ഊന്നി ഭാരം കുറയ്ക്കാന്‍ ശ്രമിക്കരുത്. ശരിയായ ഭക്ഷണം, വ്യായാമം എന്നിവയാണ് ഭാരം കുറയ്ക്കാനുള്ള നേരായ വഴി.

2. കാലറി ഒഴിവാക്കല്‍

ഭക്ഷണത്തില്‍ നിന്ന് കാലറിയും മറ്റ് പോഷണങ്ങളും ഒഴിവാക്കിയാല്‍ വണ്ണം കുറയ്ക്കാം എന്ന് കരുതുന്നവരുണ്ട്. ശരീരത്തിന് ആവശ്യമായ കാലറി നല്‍കാതിരിക്കുന്നത് ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യും.

3. കാര്‍ബോഹൈഡ്രേറ്റ് ഒഴിവാക്കല്‍

കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ ഡയറ്റ് വണ്ണം കുറയാന്‍ ഫലപ്രദമൊക്കെ തന്നെ. പക്ഷേ, അതിനഥം കാര്‍ബോ പൂര്‍ണമായും ഒഴിവാക്കണം എന്നല്ല. ഭക്ഷണത്തില്‍ കാര്‍ബോഹൈഡ്രേറ്റ് കുറച്ച്‌, പ്രോട്ടീന്‍ കൂട്ടുന്നത് ഭാരം കുറയാന്‍ സഹായിക്കും.

4. കൊഴുപ്പ് ഒഴിവാക്കല്‍

കാലറി പോലെതന്നെ എല്ലാ കൊഴുപ്പും ശരീരത്തിന് ചീത്തയല്ല. ആരോഗ്യകരമായ കൊഴുപ്പ് നമ്മുടെ തലച്ചോറിനും ചര്‍മത്തിനുമെല്ലാം അത്യാവശ്യമാണ്. നട്ടുകള്‍, നട്ട് ബട്ടര്‍, അവോക്കാഡോ, ഫാറ്റി ഫിഷ് എന്നിവയിലെല്ലാം കൊഴുപ്പുണ്ട്. പക്ഷേ, ഈ കൊഴുപ്പ് നമ്മുടെ വിശപ്പ് നിയന്ത്രിക്കുന്നത് വഴി ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.

5. ഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍

പെട്ടെന്ന് ഭാരം കുറയ്ക്കാന്‍ മരുന്ന് കഴിക്കുന്നതില്‍ തെറ്റില്ലെന്ന് കരുതുന്നവരുണ്ട്. എന്നാല്‍ ഇത് ശരീരത്തിന് ഹാനികരമാണ്. ഇനി

6. കുറച്ച്‌ കഴിച്ച്‌, കൂടുതല്‍ വ്യായാമം

കേള്‍ക്കുമ്പോൾ  കൊള്ളാമല്ലോ എന്നൊക്കെ തോന്നാമെങ്കിലും കുറച്ച്‌ കഴിച്ച്‌, കൂടുതല്‍ വ്യായാമം ചെയ്യുന്നത് ഭാരം കുറയ്ക്കാനുള്ള ശരിരായ മാര്‍ഗമല്ല. ഇത് ദീര്‍ഘകാലത്തേക്ക് ഗുണം ചെയ്യില്ല. ഭക്ഷണവും വ്യായാമവും തമ്മിലൊരു സംതുലനം ആവശ്യമാണ്.

Related posts