കമ്പ്യൂട്ടറിന്റെ മുന്നിലിരുന്ന് മണിക്കൂറോളം ജോലി ചെയ്യുന്നവരാണ് ഇന്ന് അധികവും. സ്ഥിരമായി കമ്പ്യൂട്ടറിന്റെ മുന്നിലിരുന്ന് ജോലി ചെയ്യുമ്പോൾ കാഴ്ച ക്കുറവ് ഉണ്ടാകാം. കംപ്യൂട്ടര്‍ മാത്രമല്ല,സ്‌മാര്‍ട്‌ഫോണ്‍, ടാബ്‌ലറ്റ് എന്നിവയൊക്കെ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്കും കണ്ണിനും പ്രശ്‌നമുണ്ടാകുന്നത് സ്വാഭാവികമാണ്. അത് കൊണ്ട് തന്നെ കാഴ്ചക്കുറവ് അല്ലെങ്കില്‍ കാഴ്ച ശക്തിയില്‍ ഉണ്ടാകുന്ന നേരിയ കുറവ് നമ്മെ വല്ലാതെ വിഷമിക്കുന്നവയാണ്.നിങ്ങളുടെ കാഴ്ചശക്തി മെച്ചപ്പെടുത്താനും നിങ്ങളുടെ കാഴ്ചയ്ക്ക് ദോഷം വരുത്തുന്ന പരിക്കുകളോ രോഗങ്ങളോ തടയാനും കഴിയുന്ന നിരവധി മാര്‍ഗങ്ങളില്‍ ഒന്ന് മാത്രമാണ് പതിവായി നേത്ര പരിശോധന നടത്തുന്നത്.

നിങ്ങളുടെ കണ്ണും കാഴ്ചയും ആരോഗ്യകരമായി നിലനിര്‍ത്തുന്നതിനുള്ള എളുപ്പവഴി കളെകുറിച്ചറിയാം. നിങ്ങളുടെ ഭക്ഷണത്തില്‍ അവശ്യ വിറ്റാമിനുകളും ധാതുക്കളും ഉള്‍പ്പെടുത്തുക. കാരറ്റ്, ചുവന്ന കാപ്സിക്കം, ബ്രൊക്കോളി, ചീര, സിട്രസ് പഴങ്ങള്‍ തുടങ്ങിയവ കഴിക്കുക. ഈ ഭക്ഷണങ്ങളില്‍ ധാരാളം വിറ്റാമിന്‍ എ, സി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്, കൂടാതെ പ്രധാന ധാതുവായ സിങ്കും ആന്റിഓക്‌സിഡന്റുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്.ഒമേഗ -3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഭക്ഷണങ്ങളായ ചെമ്ബല്ലി മീന്‍, ഫ്ളാക്സ് സീഡ് അഥവാ ചെറുചന വിത്തുകള്‍ എന്നിവയും നേത്ര ആരോഗ്യത്തിന് ഉത്തമമാണ്. കൈപ്പത്തികള്‍ ഒന്നിച്ച് തടവുകയും, അതിന്റെ ചൂട് കണ്ണിന് പകരുകയും ചെയ്യുന്ന ഒരു എളുപ്പ വ്യായാമമാണ് പാമിംഗ്. കൈകള്‍ കൂട്ടിത്തിരുമ്മിയ ശേഷം കുറച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ അവ നിങ്ങളുടെ കണ്ണുകള്‍ക്ക് നേരെ വയ്ക്കുക.

5-7 തവണ ഈ ശാന്തമായ വ്യായാമം ചെയ്യുക. ഇത് കണ്ണിന്റെ ബുദ്ധിമുട്ട് ഒഴിവാക്കുകയും കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. മറ്റൊരു രീതിയില്‍ കണ്ണിന്റെ കാഴ്ച ശ്രദ്ധ വര്‍ധിപ്പിക്കുവാനാണ്. കണ്ണിന്റെ ശ്രദ്ധ വര്‍ദ്ധിപ്പിക്കുവാനാണ്. ഇതിനായി, നിങ്ങളുടെ കൈപ്പത്തിയില്‍ ഒരുതവണ നോക്കുക, തുടര്‍ന്ന് 20 അടി അകലെയുള്ള എന്തെങ്കിലും വസ്തുവിനെ 20 സെക്കന്‍ഡ് നോക്കുക .. ഓരോ 20 മിനിറ്റിലും ഒരു തവണയെങ്കിലും ഇത് ചെയ്യുക. കണ്ണുചിമ്മുവാന്‍ ഓര്‍ക്കുക.മൊബൈല്‍ സ്‌ക്രീനുകളിലും മറ്റും തുടര്‍ച്ചയായി നോക്കുന്നത് മൂലം പലപ്പോഴും നാം കണ്ണുചിമ്മാന്‍ മറന്നേക്കാം.

രാസവസ്തുക്കള്‍, മൂര്‍ച്ചയുള്ള വസ്തുക്കള്‍, പൊടി, സൂര്യതാപം എന്നിവപോലുള്ള അപകടകരമായ വസ്തുക്കളും ഘടകങ്ങളും നിങ്ങളുടെ കണ്ണിലേക്ക് പ്രവേശിക്കുകയാണെങ്കില്‍ കടുപ്പമേറിയതും സംരക്ഷിതവുമായ കണ്ണടകള്‍ ധരിച്ച് കണ്ണുകള്‍ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. കുറച്ച് മിനിറ്റ് കണ്ണുകള്‍ അടയ്ക്കുന്നത് കണ്ണിന് ഗുണകരമാണ്. നിങ്ങള്‍ക്ക് ജോലിയില്‍ വിഷമമുണ്ടാകുമ്ബോള്‍ ഒരു മണിക്കൂറിന് ഒരു തവണ അല്ലെങ്കില്‍ നിരവധി തവണ വച്ച് ഇത് ചെയ്യാവുന്നതാണ്. എന്നാല്‍ കുറച്ച് മിനിറ്റ് മാത്രം നിങ്ങളുടെ കണ്ണുകള്‍ക്ക് വിശ്രമം നല്‍കിയാല്‍ പോരാ. നിങ്ങളുടെ ശരീരത്തിന് സ്ഥിരവും ശാന്തവുമായ ഉറക്കം ആവശ്യമാണ്.