ആരോഗ്യവും, സൗന്ദര്യവും വര്‍ദ്ധിപ്പിക്കണോ ? ആവണക്കെണ്ണ ഉപയോഗിക്കാം ഇങ്ങനെ

Beauty...

ധാരാളം ഔഷധ ഗുണങ്ങള്‍  അടങ്ങിയിരിക്കുന്ന ഒന്നാണ് ആവണക്കെണ്ണ. പണ്ടു കാലം മുതൽ തന്നെ സൗന്ദര്യ സംരക്ഷണ കാര്യത്തിൽ ഉപയോഗിക്കുന്നതാണ് ആവണക്കെണ്ണ. പ്രധാനമായും മുടിയുടെ ആരോഗ്യത്തിനാണ് പഴമക്കാർ ആവണക്കെണ്ണ ഉപയോഗിച്ചിരുന്നത്. എന്നാൽ ശരീര സൗന്ദര്യത്തിനും ആവണക്കെണ്ണ പല തരത്തിൽ ഉപയോഗിക്കുന്നുണ്ട്. രാജ്യത്ത് സുലഭമായി കണ്ടുവരുന്ന ആവണക്കിന്റെ എണ്ണ ആരോഗ്യവും സൗന്ദര്യവും വര്‍ദ്ധിപ്പിക്കാന്‍ ഏറെ സഹായകമാണ്.

oil
oil

ശരീരത്തെ സംരക്ഷിക്കുന്നതിനായുളള ധാരാളം ഗുണങ്ങള്‍ ആവണക്കെണ്ണയില്‍ അടങ്ങിയിരിക്കുന്നു. മുറിവുകളിലെ രോഗാണുബാധയെ പ്രതിരോധിക്കാന്‍ ഏറെ ഉത്തമമാണിത്. കൂടാതെ സന്ധിവേദന, സന്ധിവാതം എന്നിവയെ തടയുന്നു, രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുകയും നടുവേദനയെ പരിഹരിക്കുകയും ചെയ്യുന്നു. താരന്‍, ചൊറിച്ചിലുള്ള ശിരോചര്‍മ്മം തുടങ്ങിയ പ്രശ്നങ്ങളെ ഒഴിവാക്കാന്‍ ആവണക്കെണ്ണ സഹായിക്കും. സൂര്യതാപമേറ്റ് കരുവാളിച്ച ചര്‍മ്മം, മുഖക്കുരു, വരണ്ട ചര്‍മ്മം എങ്ങിങ്ങനെയുള്ള ചര്‍മ്മവീക്ക പ്രശ്നങ്ങളെ ഭേദമാക്കാനും ആവണക്കെണ്ണ ഉപയോഗിക്കാം.

super girl
super girl

ഇളം ചൂടുവെള്ളംകൊണ്ട് മുഖം കഴുകുക. ചര്‍മ്മത്തിലെ ചെറു രന്ധ്രങ്ങളെ തുറക്കാന്‍ അത് സഹായിക്കും. ആവണക്കെണ്ണ മുഖത്ത് മൃദുവായി തേച്ചുപിടിപ്പിക്കുക. രാവിലെ തണുത്ത വെള്ളംകൊണ്ട് കഴുകിക്കളയുക. ചര്‍മ്മത്തില്‍ ആവണക്കെണ്ണ തേയ്ക്കുകയാണെങ്കില്‍, അത് ആഴത്തില്‍ ഇറങ്ങിച്ചെന്ന് കൊളാജന്റെയും ഇലാസ്റ്റിന്റെയും ഉല്ലാദനത്തെ ഉത്തേജിപ്പിക്കും. ചര്‍മ്മത്തെ മൃദുലവും ജലാംശമുള്ളതുമാക്കാന്‍ ഇത് സഹായിക്കുന്നു. അങ്ങനെ ചുളിവുകളും വരകളും പ്രത്യക്ഷപ്പെടുന്നതിന് കാലതാമസമുണ്ടാക്കുകയും, ചര്‍മ്മത്തെ മാര്‍ദ്ദവമുള്ളതും, ചെറുപ്പവും, ലോലവുമായി നിലനിറുത്തുകയും ചെയ്യുന്നു.

beauty tip
beauty tip

കണ്ണിനുചുറ്റും കാണപ്പെടുന്ന വരകളെ ആവണക്കെണ്ണ തേച്ച്‌ പരിഹരിക്കാന്‍ കഴിയും. ചര്‍മ്മരന്ധ്രങ്ങളെ അടച്ച്‌ പ്രശ്നത്തെ കൂടുതല്‍ വഷളാക്കും എന്നതുകൊണ്ട് മുഖക്കുരുവിന്റെ പ്രശ്നമുള്ളവര്‍ പല തരത്തിലുളള എണ്ണയില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുന്നു. എന്നാല്‍ ആവണക്കെണ്ണ ഉപയോഗിക്കുന്നത് വഴി മുഖക്കുരു കുറയ്ക്കാനാകും . മുടി വളര്‍ച്ചയെ സഹായിക്കുന്ന ഒന്നാന്തരം പ്രതിവിധിയാണ് ആവണക്കെണ്ണ. ശിരോചര്‍മ്മത്തില്‍ ഈ എണ്ണ തേയ്ച്ച്‌ തടവുന്നത് നീണ്ടിടതൂര്‍ന്ന മുടി ലഭിക്കുവാന്‍ സഹായിക്കും. കൂടാതെ അകാലനരയെ തടയുകയും, വരണ്ടതും കേടുപാടുള്ളതുമായ തലമുടിയെ നേരെയാക്കുകയും ചെയ്യും.

Related posts