മുഖത്തെ കരുവാളിപ്പ് മാറ്റണോ ? മാമ്പഴ ഫേസ് പാക്കുകള്‍ ഉപയോഗിക്കാം

mango.woman.fasepack

പൗരാണികകാലത്ത് തന്നെ അറിയപ്പെട്ടിരുന്നൊരു പഴമാണ് മാങ്ങ. പുരാതന സംസ്കൃതഗ്രന്ഥങ്ങളിലും നാടോടിപ്പാട്ടുകളിലും മറ്റും മാമ്പഴത്തെപറ്റി പരാമർശമുണ്ട്. മാങ്ങയുടെ ഉത്ഭവത്തെപ്പറ്റി ഇന്നും ഏകാഭിപ്രായമില്ല. ഇന്ത്യക്ക് വടക്ക് കിഴക്കൻ മേഖലയിലാണ്‌ ഇത് ഉത്ഭവിച്ചതെന്നാണ്‌ പ്രബലമായ വിശ്വാസം. മുഖം മൃദുലവും സുന്ദരവുമായി നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ‌മികച്ചതാണ് മാമ്പഴ ഫേസ് പാക്ക്. ചര്‍മ്മ സംരക്ഷണത്തിന് ഏറ്റവും മികച്ച രണ്ട് തരം മാമ്ബഴ ഫേസ് പാക്കുകളെ പരിചയപ്പെടാം.

mango.2
mango.2

മാമ്പഴവും  തെെരും

എണ്ണമയമുള്ള ചര്‍മ്മക്കാര്‍ക്ക് മികച്ച ഫേസ് പാക്കാണിത്. എണ്ണമയം അകറ്റുകയും മുഖക്കുരു ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു. ആദ്യം മാമ്ബഴം കഷ്ണങ്ങളായി മുറിച്ച്‌ ഉടച്ച്‌ പേസ്റ്റ് പരുവത്തിലാക്കി അതിലേക്ക് മുള്‍ട്ടാണി മിട്ടിയും പനിനീരും, ഒപ്പം തൈരും ഒഴിച്ച്‌ നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 15-20 മിനിറ്റ് വച്ചതിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക.

മാമ്പഴവും തേനും

മുഖം മൃദുലമാക്കാന്‍ ഏറ്റവും മികച്ച ഫേസ് പാക്കാണിത്. ഒരു ആന്റി ഓക്സിഡന്റായി പ്രവര്‍ത്തിച്ച്‌ മുഖക്കുരുവിനെ തടയാനും സഹായിക്കുന്നു. മൂന്ന് ടീസ്പൂണ്‍ മാമ്ബഴ ജ്യൂസിലേക്ക് ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ക്കുക. ശേഷം നല്ല പോലെ യോജിപ്പിക്കുക. ഇത് മുഖത്തിടുക. 15 മിനിറ്റ് കഴിഞ്ഞാല്‍ തണുത്ത വെള്ളത്തില്‍ കഴുകി കളയുക.

Related posts