കുറച്ചു ദിവസമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് ബാലതാരം വൃദ്ധിയുടെ കിടിലൻ ഡാൻസായിരുന്നു. വൃദ്ധി ഒരു വിവാഹത്തിന് കളിച്ച ഡാൻസാണ് വളരെ പെട്ടെന്ന്തന്നെ വൈറലായത്. അതിനുപിന്നാലെ പൃഥ്വിരാജിന്റെ മകളായി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ എന്ന ചിത്രത്തിൽ അഭിനയിക്കാനുള്ള അവസരവും വൃദ്ധിയ്ക്ക് ലഭിച്ചു. ഈ കൊച്ചുതാരം ചുവടുവച്ചത് വാത്തി കമിങ് എന്ന പാട്ടിനാണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൃദ്ധിയുടെ മറ്റൊരു ഡാൻസ് കൂടി ട്രെൻഡിങ്ങാവുകയാണ്. ഇത്തവണ
വൃദ്ധി ചുവടുവയ്ക്കുന്നത് അദ്ഭുതദ്വീപിലെ ചക്കരമാവിന്റെ കൊമ്പത്തിരിക്കണ മാമ്പഴം പോലത്തെ എന്ന പാട്ടിനാണ്.
വൃദ്ധി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയത് മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയിലൂടെയാണ്. ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായ വൃദ്ധി ഡാൻസർമാരായ വിശാൽ കണ്ണന്റേയും ഗായത്രിയുടേയും മകളാണ്. ഈ കുഞ്ഞുകലാകാരിയുടെ ഇഷ്ട നടൻ അല്ലു അർജുനാണ്. അല്ലു ഫാനായ ഈ അഞ്ചു വയസ്സുകാരിയെ അല്ലു അർജുനെ കാണിച്ചു തരാമെന്നു പറഞ്ഞാണ് ഉത്സാഹത്തോടെ സീരിയൽ സൈറ്റിലെത്തുന്നത്. തന്റെ ഇഷ്ട നടനെ സീരിയലിൽ അഭിനയിച്ചാൽ കാണാമെന്ന ധാരണയിൽ ആണ് വൃദ്ധി സന്തോഷത്തോടെയും അത്യുത്സാഹത്തോടെയും അഭിനയിക്കുന്നത്. ഈ മിടുക്കി കുട്ടിക്ക് ഇതിനിടെ സിനിമയിലേക്കും അവസരം ലഭിച്ചിരുന്നു. സീരിയൽ ഷൂട്ടിങ് തിരക്കുകൾ കാരണം ടൊവിനോ ചിത്രത്തിലേക്ക് ലഭിച്ച അവസരം വേണ്ടെന്നുവെക്കേണ്ടി വരികയായിരുന്നു.