പ്രശസ്ത സിനിമ സീരിയല്‍ താരം വിപി ഖാലിദ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു താരം മരണപ്പെട്ടത്. വൈക്കത്ത് ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ചായിരുന്നു അന്ത്യം. ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ച് ആയിരുന്നു താരം കുഴഞ്ഞു വീണത്.
മഴവില്‍ മനോരമയിലെ മറിമായം എന്ന ഹാസ്യ പരമ്പരയിലൂടെ പ്രശ്‌സ്തനായിരുന്നു അദ്ദേഹം. നാടകങ്ങളിലൂടെയാണ് ഖാലിദ് അഭിനയ രംഗത്തേക്ക് എത്തുന്നത്. ആലപ്പി തിയേറ്റേഴ്‌സ് അംഗമായിരുന്നു. അറിയപ്പെടുന്ന ഗായകന്‍ കൂടിയായിരുന്നു അദ്ദേഹം.
നാടകങ്ങളില്‍ നടനായിരുന്ന അദ്ദേഹം പിന്നീട് സംവിധായകനും രചയിതാവുമായി. 1973ല്‍ പുറത്തിറങ്ങിയ പെരിയാറിലൂടെയാണ് സിനിമയിലെത്തുന്നത്. ഫോര്‍ട്ട് കൊച്ചി ചുള്ളിക്കല്‍ സ്വദേശിയാണ്. ഛായാഗ്രാഹകരായ ഷൈജു ഖാലിദ്, ജിംഷി ഖാലിദ്, സംവിധായകന്‍ ഖാലിദ് റഹ്‌മാന്‍ എന്നിവര്‍ മക്കളാണ്.