വ്‌ളോഗർ എന്ന നിലയിൽ ഏറെ ശ്രദ്ധ നേടിയ താരമാണ് കാർത്തിക് സൂര്യ. എന്നാൽ ഇന്ന് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരം കൂടിയാണ് താരം. 2017 നവംബർ 1ന് വ്ലോഗ്ഗിങ് തുടങ്ങിയ കാർത്തിക് സൂര്യ എന്ന യൂട്യൂബ് ചാനലിന്റെ സബ്സ്ക്രൈബേഴ്സ് ഇപ്പോൾ 16 ലക്ഷമാണ്. മഴവിൽ മനോരമയിലെ ‘ഒരു ചിരി ഇരു ചിരി ബംപര്‍ ചിരി’ എന്ന ഷോയുടെ അവതാരകനായി മിനിസ്ക്രീനിലേക്കും കാർത്തിക് എത്തി. അടുത്തിടെയായി കാർത്തിക്കിന്റെ വീഡിയോ കാണാതിരുന്നതിനെക്കുറിച്ച് ആരാധകര്‍ ചോദിച്ച് തുടങ്ങിയതിന് പിന്നാലെ തന്റെ അവസ്ഥ വിവരിച്ചെത്തിയിരിക്കുകയാണ് താരം. താരത്തിന്റെ വാക്കുകൾ ഇങ്ങനെ.
ഡെങ്കിപ്പനി കാരണം ഡിസംബര്‍ 25 മുതല്‍ ഞാന്‍ ആശുപത്രിയിലായതിനാലാണ് അപ്‌ഡേറ്റ്‌സ് ഒന്നും ഇല്ലാതെ ഇരുന്നത്. 4-5 ദിവസം കൂടി ഇവിടെ കിടക്കേണ്ടി വരുമെന്നും അതുകഴിഞ്ഞ് വീട്ടില്‍ ചെന്നാലും ബെഡ് റെസ്റ്റ് വേണ്ടി വരുമെന്നുമാണ് ഡോക്ടര്‍ പറഞ്ഞത്. ഈ പനി കാരണം ജനുവരി 15 വരെ ഉള്ള എല്ലാ ഷൂട്ടും വ്‌ളോഗ്‌സും പ്ലാനും ഡ്രോപ് ചെയ്യേണ്ടി വന്നു. എന്തായാലും ഇനി പൂര്‍ണ ആരോഗ്യവാനായതിന് ശേഷമേ വീഡിയോ ചെയ്യുള്ളൂ. പോഡ്കാസ്റ്റ് റെക്കോര്‍ഡ് ചെയ്തു പബ്ലിഷ് ചെയ്യാന്‍ ഇന്ന് നാട്ടിലോട്ട് വിളിച്ചപ്പോള്‍ അളിയന്‍മാരോട് സംസാരിച്ചിട്ടുണ്ട്. അപ്പോള്‍ ഉടനെ തന്നെ പുതിയ പോഡ്കാസ്റ്റ് അപ്പാവും. എന്താണ് പറയേണ്ടതെന്നറിയില്ല. ആകെ മൊത്തം നിരാശയിലാണ്. ജീവിതത്തിലാദ്യമായിട്ടാണ് ആശുപത്രിയില്‍ അഡ്മിറ്റാവുന്നത്. അതും കൊച്ചിയില്‍.
നാട്ടില്‍ പോണമെങ്കില്‍ പോലും പ്ലേറ്റ്‌ലറ്റ് കൗണ്ട് ഒരു ലക്ഷത്തിന് മുകളിലെങ്കിലും ആവണം. ഇപ്പോള്‍ ഇത് ടൈപ്പ് ചെയ്യുമ്പോള്‍ 38000 മാത്രമേയുള്ളൂ. പനിയൊക്കെ മാറി ഫുള്‍ ശക്തിയോടെ തിരിച്ചുവരാന്‍ എല്ലാവരും ഒന്ന് പ്രാര്‍ത്ഥിച്ചേക്കണേ. എന്തായാലും എല്ലാരും ഹാപ്പിയായി ഹെല്‍ത്തിയായിട്ട് ഇരിക്കുക. ആ പിന്നെ ഏതേലും കൊതുകിനെ കണ്ടാല്‍ വെറുതെ വിടരുത്, തീര്‍ത്ത് കളഞ്ഞേക്കണം എന്നുമായിരുന്നു കാര്‍ത്തിക്കിന്റെ കുറിപ്പ്. അസുഖം മാറി എനര്‍ജനറ്റിക്കായി തിരിച്ചുവരാന്‍ പ്രാര്‍ത്ഥിക്കുന്നു. ചേട്ടന് സുഖമാവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കാം. പെട്ടെന്ന് മാറാനായി പ്രാര്‍ത്ഥിക്കാം. എത്രയും പെട്ടെന്ന് ഞങ്ങളുടെ എനര്‍ജറ്റിക് കാര്‍ത്തി തിരിച്ചുവരട്ടെ. വിഷമിക്കുകയൊന്നും വേണ്ട, എത്രയും പെട്ടെന്ന് തന്നെ തിരിച്ചുവരാന്‍ കഴിയും… തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെയായുള്ളത്.