22 കിലോ ശരീരഭാരം കുറച്ചതിന്റെ സന്തോഷം പങ്കുവെച്ച് വിസ്മയ മോഹൻലാൽ!

തുടർച്ചയായുള്ള പരിശ്രമത്തിലൂടെ തന്റെ ശരീരഭാരം 22 കിലോ കുറച്ചതിന്റെ സന്തോഷത്തിൽ ആണ് മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാലിൻറെ മകൾ വിസ്മയ. തായ്‌ലന്റിൽ വെച്ചുള്ള കഠിന കായികാഭ്യാസത്തിലൂടെയാണ് വിസ്മയ തന്റെ ശരീരഭാരം കുറച്ചത്. വിസ്മയ തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാമിൽ കൂടി ഈ വിവരം ആരാധകരുമായി പങ്കുവെച്ചത്. അതീവ സന്തോഷത്തോടെയാണ് വിസ്മയ തന്റെ പഴയതും പുതിയതുമായുള്ള ചിത്രത്തിനൊപ്പം തന്റെ ട്രെയ്നർക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള കുറുപ്പ് പങ്കുവെച്ചത്. കുറുപ്പ് വായിക്കാം,

‘ഫിറ്റ് കോഹ് തായ്‌‌ലൻഡിനോട് ഞാൻ ചെലവഴിച്ച സമയത്തിന് നന്ദി പറയാൻ വാക്കുകളില്ല. മനോഹരമായ ആളുകൾക്കൊപ്പമുള്ള ഒരു അത്ഭുതകരമായ അനുഭവമായിരുന്നു ഇത്. ഇവിടെ വരുമ്പോൾ എനിക്ക് എന്ത് പ്രതീക്ഷിക്കാനാവുമെന്ന് അറിയില്ലായിരുന്നു. അത്ഭുതപ്പെടുത്തുന്ന മാറ്റമായിരുന്നു സംഭവിച്ചത്. ഇപ്പോഴത്തെ മാറ്റത്തില്‍ ഒരുപാട് സന്തോഷം തോന്നുന്നു.ശരീരഭാരം കുറയ്ക്കാനും ആരോഗ്യത്തോടെയാവാനും ആഗ്രഹിച്ചിട്ടും, പക്ഷേ അതിനായി ഒന്നും ചെയ്യാതെയും ഞാൻ കുറച്ച് വർഷങ്ങൾ ചിലവഴിച്ചിരുന്നു. കോണിപ്പടി കയറുമ്പോൾ എനിക്ക് അക്ഷരാർത്ഥത്തിൽ ശ്വാസം വലിക്കാൻ ബുദ്ധിമുട്ട് വരുമായിരുന്നു. ഇപ്പോൾ ഇതാ, ഞാൻ ഇവിടെയുണ്ട്, 22 കിലോ കുറഞ്ഞു, ശരിക്കും സുഖം തോന്നുന്നു.’- വിസ്മയയുടെ വാക്കുകൾ.‘ഇത് സാഹസികത നിറഞ്ഞൊരു യാത്രയായിരുന്നു. ആദ്യമായി മ്യു തായ് പരീക്ഷിക്കുന്നത് മുതല്‍ കുന്നുകള്‍ കയറുന്നത് വരെ. നിങ്ങള്‍ ഒരു പോസ്റ്റ്കാര്‍ഡിലാണെന്ന് തോന്നിപ്പിക്കുന്ന സൂര്യാസ്തമയ കാഴ്ചകള്‍ വരെ’. ഇത് ചെയ്യുന്നതിന് ഇതിലും മികച്ച ഒരു സ്ഥലം എനിക്ക് കിട്ടില്ലെന്നും വിസ്മയ പറയുന്നു. ട്രെയിനറായ ടോണിയെക്കുറിച്ചും വിസ്മയപറയുന്നു.

‘അദ്ദേഹമില്ലാതെ ഇതൊന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. സത്യസന്ധനായ പരിശീലകനാണ് അദ്ദേഹം. എപ്പോഴും അദ്ദേഹത്തിന്റെ പിന്തുണ എനിക്കൊപ്പമുണ്ടായിരുന്നു. മികച്ച പിന്തുണയും പോത്സാഹനവുമായിരുന്നു അദ്ദേഹം നല്‍കിയത്.പരിക്കുകൾ പറ്റിയപ്പോൾ എന്നെ സഹായിച്ചും മുന്നോട്ട് പോകാൻ എന്റെ തലച്ചോറിനെ മാറ്റിയെടുക്കാൻ പഠിപ്പിച്ചും കഠിനമാകുമ്പോൾ ഉപേക്ഷിക്കാതിരിക്കാൻ പ്രേരിപ്പിച്ചും അദ്ദേഹം കൂടെയുണ്ടായിരുന്നു. എനിക്ക് കഴിയില്ലെന്ന് സ്വയം തോന്നിയപ്പോൾ എനിക്ക് കഴിയുമെന്ന് അദ്ദേഹം എന്നെ കാണിച്ച എണ്ണമറ്റ സമയങ്ങളുണ്ട്’.‘ഈ സ്ഥലത്ത് എത്തിയതിന് പിന്നിൽ ശരീരഭാരം കുറയ്ക്കുന്നതിനേക്കാൾ വളരെ കൂടുതൽ കാര്യങ്ങളുണ്ട്; ഇത് പുതിയ കാര്യങ്ങൾ പരീക്ഷിക്കുക, അതിശയകരമായ ആളുകളെ കണ്ടുമുട്ടുക, എന്നെത്തന്നെ വിശ്വസിക്കാനും എന്നെത്തന്നെ തള്ളിവിടാനും ഒടുവിൽ ഞാൻ അത് ചെയ്യും എന്ന് പറയുന്നതിനേക്കാളും അതെല്ലാം ചെയ്യാൻ സാധിക്കുകയാണ്. ജീവിതം മാറിക്കൊണ്ടിരിക്കുകയാണെന്ന് ഞാൻ പറയും. ഏറ്റവും മനോഹരമായ ദ്വീപിലെ മികച്ച ആളുകളാൽ ചുറ്റപ്പെട്ടപ്പോൾ..ഞാൻ തീർച്ചയായും മടങ്ങിവരും! ഒരുപാട് നന്ദി. വിസ്മയ പറഞ്ഞു.

Related posts