ഇനി ജ്വാല വിഷ്ണുവിന് സ്വന്തം! വിവാഹ തിയതി പുറത്ത് വിട്ട് താരം!

വെണ്ണിലാ കബഡി കുഴു എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്കെത്തിയ താരമാണ് വിഷ്ണു വിശാൽ. രാക്ഷസൻ എന്ന ചിത്രത്തിലൂടെയാണ് താരം പ്രേക്ഷകശ്രദ്ധ നേടിയത്. വിഷ്ണു വിശാലും ഇന്ത്യൻ ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയും തമ്മിൽ പ്രണയത്തിലാണെന്ന് താരങ്ങൾ തന്നെ മുൻപ് സമ്മതിച്ചിരുന്നു. ഇപ്പോഴിതാ ഇരുവരും വിവാഹിതരാകുന്നു എന്നും ഒപ്പം വിവാഹ തീയതിയും പുറത്തുവന്നിരിക്കുവാണ്.‌ ഏപ്രിൽ 22 നാണ് ഇരുവരുടെയും വിവാഹം. വിവാഹ വിവരം അറിയിച്ചുകൊണ്ട് ഒരു കുറിപ്പാണ് വിഷ്ണു വിശാല്‍ തന്‌റെ ട്വിറ്റര്‍ പേജില്‍ പങ്കുവച്ചിരിക്കുന്നത്.

കുറച്ചു മാസങ്ങൾക്കു മുൻപാണ് താൻ പ്രണയത്തിലാണെന്ന് തുറന്നു വിഷ്ണു സമ്മതിച്ചത്. അത് ജ്വാല ആണെന്നും വ്യക്തമാക്കിയിരുന്നു. ഇരുവരും തമ്മിലുള്ള വിവാഹത്തെക്കുറിച്ചും വാർത്തകൾ നേരത്തെ പ്രചരിച്ചിരുന്നു. ഇത് ആദ്യമായാണ് ജ്വാല ഗുട്ടയുമായുള്ള വിവാഹത്തെക്കുറിച്ച് താരം പൊതുവേദിയിൽ മനസ്സു തുറന്ന് സംസാരിക്കുന്നതും. നിരവധി ചിത്രങ്ങൾ ചെയ്തു എങ്കിലും രാക്ഷസൻ എന്ന തമിഴ്സിനിമയിലൂടെയാണ് വിഷ്ണു വിശാൽ ശ്രദ്ധേയമാകുന്നത്. ആരണ്യ എന്ന ദ്വിഭാഷ ചിത്രത്തിൽ റാണ ദഗുബതിയുടെ ഒപ്പമാണ് താരം അഭിനയിക്കുന്നത്.

മുൻപ് ജാലയുമായുളള പ്രണയത്തിന് പിന്നാലെയാണ് വിഷ്ണു ആദ്യ ഭാര്യയുമായി വേർപിരിഞ്ഞതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇത്തരം ആരോപണങ്ങൾ വിഷമിപ്പിക്കുന്നതാണെന്നും ജ്വാലയെ കണ്ടുമുട്ടുന്നത് വിവാഹമോചന ശേഷമാണെന്നും വിഷ്ണു പറഞ്ഞു. രണ്ടായിരത്തിപത്തിൽ വിഷ്ണു സുഹൃത്തായ രജനിയെ വിവാഹം ചെയ്തിരുന്നു. പിന്നീട് രണ്ടായിരത്തി പതിനെട്ടിൽ ഇരുവരും വേർപിരിഞ്ഞു. ഇരുവർക്കും ആര്യൻ എന്ന പേരുള്ള ഒരു മകനുണ്ട്.രണ്ടു പേരുടെയും രണ്ടാം വാഹമാണിത്.ബാഡ്മിന്റൺ താരം ചേതൻ ആനന്ദുമായി ആറു വർഷത്തെ വിവാഹ ജീവിതത്തിനു ശേഷമാണ് ഇരുവരും പിരിഞ്ഞത്. മുണ്ടാസു പട്ടി, ജീവ, വേലൈ എന്ന് വന്തിട്ട വെള്ളൈക്കാരൻ, ഇൻട്രു നേട്രൂ നാളൈ, രാക്ഷസൻ എന്നിവയൊക്കെ താരത്തിൻ്റേ ശ്രദ്ധേയമായ ചിത്രങ്ങളിൽ ചിലതാണ്.

Related posts