വിഷ്ണു ഉണ്ണികൃഷ്ണന്‍ മലയാളികളുടെ പ്രിയപ്പെട്ട നടനും തിരക്കഥാകൃത്തുമാണ്. വിഷ്ണു തിരക്കഥ ഒരുക്കിയിട്ടുള്ളത് ബിബിന്‍ ജോര്‍ജുമായി ചേര്‍ന്നാണ്. ഇപ്പോള്‍ ശ്രദ്ധേയമാകുന്നത് ഒരു അഭിമുഖത്തില്‍ വിഷ്ണു പറഞ്ഞ വാക്കുകള്‍ ആണ്. താൻ മനുഷ്യനുള്ളിലെ കോംപ്ലക്‌സ് എന്ന സ്വഭാവം പ്രമേയമാക്കി സിനിമ ചെയ്തിട്ടുള്ള ആളാണെന്നും എന്നാൽ യാതൊരുവിധ കോംപ്ലക്‌സും തന്റെ മനസ്സില്‍ ഇല്ലെന്നും താരം പറയുന്നു. തന്നെ ചിലര്‍ പൊക്കമില്ലാത്തതിന്റെ പേരില്‍ ആശ്വസിപ്പിക്കാറുണ്ടെന്നും എന്നാല്‍ താൻ പൊക്കക്കുറവുള്ള ഒരു വ്യക്തിയാണ് എന്ന് ഇതുവരെ തോന്നിയിട്ടില്ലെന്നും വിഷ്ണു പറയുന്നു.
നമുക്കുള്ളില്‍ എല്ലാവര്‍ക്കുമുള്ള കാര്യമാണ് കോംപ്ലക്‌സ്. ഞങ്ങള്‍ അതിനെ വെച്ച് ചെയ്യുന്ന വിധമാണ് കട്ടപ്പനയിലെ ഹൃത്വിക് റോഷനിലെ കഥ എഴുതിയിരിക്കുന്നത്. ഞാന്‍ തീരെ കോംപ്ലക്‌സ് ഇല്ലാത്ത ഒരാളാണ്. എനിക്ക് പൊക്ക കുറവാണെന്നോ, അധികം നിറമില്ലെന്നോ എന്നൊന്നും തോന്നിയിട്ടില്ല. പക്ഷേ ചിലരുടെ ഒരു ആശ്വസിപ്പിക്കലുണ്ട്. എനിക്ക് നീളമില്ലാത്തതില്‍ അവര്‍ക്കാണ് ഭീകര വിഷമം. അങ്ങനെ അടുത്തിടെ ഒരാള്‍ എന്നെ ആശ്വസിപ്പിച്ചിരുന്നു.
എനിക്ക് എന്റെ അച്ഛനേക്കാളും അമ്മയേക്കാളും പൊക്കമുണ്ട്. എനിക്ക് അതല്ലേ വരേണ്ടത്. അല്ലാതെ ക്യാപ്റ്റന്‍ രാജുവിന്റെ പൊക്കം എനിക്ക് വരില്ലല്ലോ. പക്ഷേ കോംപ്ലക്‌സ് തോന്നിയ ഒരു കാലമുണ്ടായിരുന്നു. അതും സ്‌കൂള്‍ ടൈമില്‍. പെണ്‍കുട്ടികള്‍ ചോക്ലേറ്റ് ഹീറോ ചാക്കോച്ചനെ പ്രണയിക്കുന്നത് എനിക്കത്ര പിടിക്കാറില്ലായിരുന്നു. സൗന്ദര്യത്തിന്റെ കാര്യത്തില്‍ അന്നൊക്കെ കോംപ്ലക്‌സ് തോന്നിയതല്ലാതെ പിന്നീട് അങ്ങനെയുള്ള ചിന്ത ഒന്നും ഉണ്ടായിട്ടില്ല.