മോളിവുഡിന്റെ പ്രിയ തിരക്കഥാകൃത്തുക്കളും അഭിനേതാക്കളുമായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും സംവിധാന മേഖലയിലേക്ക് കടക്കുന്നു.2020 ഇന്നവസാനിക്കുകയാണ്. നിങ്ങളെല്ലാവരേം പോലെ തന്നെ അടുത്ത വർഷത്തിന്റെ നല്ല പ്രതീക്ഷയിലാണ് ഞാനും. ആ പ്രതീക്ഷയുടെ ഭാഗമായി അതിനിത്തിരി മാറ്റ് കൂട്ടാൻ എന്റെ ജീവിതത്തിലെ വലിയൊരു തീരുമാനം നിങ്ങളെ ഞാൻ അറിയിക്കുകയാണ്, ‘ഞാനും വിഷ്ണു ഉണ്ണികൃഷ്ണനും ചേർന്ന് ആദ്യമായൊരു സിനിമ സംവിധാനം ചെയ്യാൻ പോകുന്നു.
താരത്തിന്റെ വാക്കുകളിലേക്ക്…
പ്രിയപ്പെട്ടവരെ ,മിമിക്രി വേദികളിൽ മുതൽ വെള്ളിത്തിരയിലെത്തും വരെ നിങ്ങൾ നൽകിയ സ്നേഹവും പിന്തുണയും പ്രോത്സാഹനവും ആണ് ഞങ്ങളുടെ കൈ മുതൽ.ഇന്ന് ഞങ്ങൾ പുതിയയൊരു ചുവട് വെയ്ക്കാൻ ഒരുങ്ങുകയാണ് .ബിബിനും ഞാനും ചേർന്ന് ഞങ്ങളുടെ അടുത്ത സിനിമ സംവിധാനം ചെയ്യാൻ പോവുകയാണ്.
ഞങ്ങൾ ആദ്യമായി എഴുതിയ അമർ അക്ബർ അന്തോണി,കട്ടപ്പനയിലെ ഋതിക്ക് റോഷൻ,ഒരു യമണ്ടൻ പ്രേമ കഥ എന്നീ ചിത്രങ്ങൾക്ക് ജീവൻ നൽകിയ സംവിധായാകർ-നാദിർഷ ഇക്ക ,നൗഫൽ ഇക്ക ,നിർമ്മാതാക്കൾ-ആൽവിൻ ആന്റണി ചേട്ടൻ, Dr സക്കറിയ തോമസ് ,ദിലീപേട്ടൻ ആന്റോ ജോസഫ് ചേട്ടൻ മുതൽ,ഞങ്ങളിൽ വിശ്വാസം അർപ്പിച്ച് ഈ ചിത്രം നിർമ്മിക്കുന്ന ബാദുഷ ഇക്കയെയും ,സിനിമയിലും സിനിമയ്ക്ക് പുറത്തും ഉള്ള ഞങ്ങളുടെ ഗുരുതുല്യരായ എല്ലാവരെയും ശിരസാ നമിച്ചു കൊണ്ട് ഞങ്ങൾ തുടങ്ങുകയാണ് അനുഗ്രഹിക്കണം.