വിവാഹമോചനം ആഘോഷമാക്കി സീരിയൽ താരം! വൈറൽ ഫോട്ടോഷൂട്ട് കാണാം!

മലയാളികൾക്ക് ഫോട്ടോഷൂട്ട് എന്ന് പറഞ്ഞാൽ ഇന്ന് പുതുമയുള്ള കാര്യമല്ല. വിവാഹത്തിന്റെ മുന്നോടിയായി സേവ് ദി ഡേറ്റും പിന്നീട് മെറ്റേർണിട്ടി ഫോട്ടോഷൂട്ടുമൊക്കെ ആയി ഇന്നത്തെ തലമുറ വേറെ ലെവലിൽ ആണ്. എന്നാൽ ഫോട്ടോഷൂട്ടുകളിലെ ചില ആശയങ്ങളും അതിലെ വസ്ത്ര ധാരണവുമൊക്കെ മലയാളക്കരയിൽ ഏറെ ചർച്ചചെയ്തിരുന്നു. ചിലതൊക്കെ പരിധി വിട്ടു പോയി എന്ന് പറയുമ്പോൾ മറ്റു ചിലർക്ക് അത് ആവിഷ്കാര സ്വാതന്ത്ര്യമാണ്. ഇത് മലയാളികൾക്ക് ഇടയിൽ പലവിധത്തിലുള്ള വിവാദങ്ങൾക്കും വഴി തെളിച്ചിരുന്നു എന്ന് വേണം പറയാൻ. നഗ്നതയുൾപ്പടെ പലതരത്തിലുള്ള മോഡൽ ഫോട്ടോഷൂട്ടുകളും നമ്മൾ കണ്ടതാണ്.


എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒരു ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. ആദ്യമായാണ് ഒരു തമിഴ് സീരിയൽ നടി വിവാഹമോചനം ആഘോഷിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചത്. മുള്ളും മലരും എന്ന ടിവി സീരിയലിലൂടെ പ്രശസ്തയായ നടി ശാലിനിയാണ് കഥയിലെ താരം. കുറച്ച്‌ വർഷങ്ങൾക്ക് മുൻപായിരുന്നു ശാലിനി റിയാസിനെ വിവാഹം കഴിക്കുന്നത്. ഇവർക്ക് റിയ എന്നൊരു മകളുണ്ട്. കുറച്ച്‌ മാസങ്ങൾക്ക് മുന്നെ ശാലിനി തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച്‌ ഭർത്താവ് വിവാഹമോചനത്തിന് ശ്രമിച്ചിരുന്നു.


നിങ്ങളുടെ ജീവിതത്തെ നിയന്ത്രിക്കുന്ന വ്യക്തി അത് നിങ്ങൾ തന്നെയാകണമെന്ന് ശാലിനി പറയുന്നു. മോശം ദാമ്പത്യബന്ധമാണെങ്കിൽ അത് വിട്ട് പോകുക എന്നുള്ളത് സാധാരണമായ കാര്യമാണ്. നിങ്ങൾ സന്തോഷവതിയായിരിക്കാൻ അർഹിക്കുന്നുവെന്ന് ഉറച്ചുവിശ്വസിക്കുക. ഡിവോഴ്‌സ് ഒരിക്കലും പരാജയത്തിന്റെ പ്രതീകമല്ല. നിങ്ങളുടെ ജീവിതത്തിലെ നല്ലതായ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരുന്നതിനുള്ള ടർണിങ് പോയിന്റാണെന്നും ശാലിനി പറഞ്ഞു. ഇൻസ്ര്‌റഗ്രാം പോസ്റ്റിലൂടെയായിരുന്നു യുവതിയുടെ പ്രതികരണം. ഒടുവിൽ ഭർത്താവുമായി ശാലിനി വിവാഹമോചനം നേടി. ഫോട്ടോഷൂട്ടിലൂടെ തന്റെ ഡിവോഴ്സ് ഇവർ ആഘോഷിച്ചു. വൈറലായ ചിത്രങ്ങളിൽ ശാലിനി തന്റെ ഭർത്താവിനൊപ്പമുള്ള ഒരു ചിത്രം കീറുന്നതും അയാളുടെ മറ്റൊരു ഫോട്ടോ തന്റെ കാലുകൊണ്ട് ചവുട്ടി പിടിച്ചിരിക്കുന്നതും കാണാം. ശബ്ദമില്ലാത്തവർക്ക് ആഘോഷിക്കാനുള്ള വിവാഹമോചന സന്ദേശമാണ് ഇതെന്ന് ചിത്രത്തിനൊപ്പം ശാലിനി സോഷ്യൽ മീഡിയയിൽ കുറിച്ചു.

Related posts