വിനീത് ശ്രീനിവാസൻ മലയാളികളുടെ പ്രിയപ്പെട്ട ഗായകനും സംവിധായാകാനുമൊക്കെയാണ്. വിനീത് ശ്രീനിവാസൻ ആദ്യം ശ്രദ്ധ നേടുന്നത് താരപുത്രൻ എന്ന നിലയിലാണ്. വിനീതിനെ വിമർശിസിച്ചവർക്ക് ചുട്ട മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സംഗീത സംവിധായകൻ കൈലാസ് മേനോൻ. വിനീത് ശ്രീനിവാസനെ വിമർശിച്ചു കൊണ്ട് റെജി ലൂക്കോസ് എന്ന വ്യക്തി ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു.
കൈലാസ് മേനോനും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് ഇതിനെതിരെ പ്രതികരിച്ചിരിക്കുന്നത്. റെജിയുടെ അഭിപ്രായത്തിൽ വിനീത് ശ്രീനിവാസന്റെ സംഗീതം അരോചകം ആണെന്നും മലയാള ഭാഷയ്ക്കും സംഗീതത്തിനും അപമാനമാണെന്നുമാണ്. ഇതിനുള്ള മറുപടിയാണ് കൈലാസ് മേനോൻ ഫേസ് ബുക്കിൽ കുറിച്ചിരിക്കുന്നത്. കൈലാസിന്റെ പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ ആണ്. 3മാസം മുമ്പാണ് ആദ്യമായി വിനീതിന്റെ പാട്ട് റെക്കോർഡ് ചെയ്തത്.ഒരു മണിക്കൂർ പോലും എടുക്കാതെ പാട്ട് പാടി തീർത്തു എന്നെ അത്ഭുതപ്പെടുത്തി വിനീത്. ഞാൻ ചെയ്തിട്ടുള്ളത്തിൽ വച്ച് ഏറ്റവും വേഗതയേറിയ റെക്കോഡിങ് സെക്ഷൻ ആയിരുന്നു അത്. അത്രയും വേഗത്തിൽ റെക്കോർഡ് കഴിയാൻ കാരണം പാടുന്ന ഭൂരിഭാഗം ടേക്കുകളും പെർഫെക്ട് ആയിരുന്നു എന്നതാണ്.
രണ്ടോ മൂന്നോ പാട്ടുകൾ സിനിമ മേഖലയിലെ ബന്ധങ്ങളും അടുപ്പവും വച്ച് പാടാം. എന്നാൽ സംഗീത സംവിധായകർ18 വർഷമായി പാടാൻ അദ്ദേഹത്തെ വിളിക്കുന്നുണ്ടെങ്കിൽ അത് കഴിവ് ഉള്ളത് കൊണ്ട് തന്നെയാണ്. ലക്ഷകണക്കിന് ആളുകൾ അദ്ദേഹത്തിന്റെ പാട്ട് ഇഷ്ടപ്പെടുന്നത് കൊണ്ടു കൂടിയാണ്; എന്നാണ് കൈലാസ് പറഞ്ഞിരിക്കുന്നത്.