റൊമാന്‍സ് എനിക്ക് ബുദ്ധിമുട്ടാണ്: മനസ്സുതുറന്ന് വിനീത് ശ്രീനിവാസൻ

ഗായകനായും നടനായുമൊക്കെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ താരമാണ് വിനീത് ശ്രീനിവാസന്‍. കൂടാതെ സംവിധായകന്‍, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, നിര്‍മ്മാതാവ് തുടങ്ങി എല്ലാ മേഖലയിലും അദ്ദേഹം കഴിവുതെളിയിച്ചിട്ടുണ്ട്. ഇതിനോടൊപ്പം വളരെ വിനയം ഉള്ള അദ്ദേഹത്തിന്റെ പെരുമാറ്റരീതികൊണ്ടും വിനീത് ശ്രീനിവാസൻ ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്.

വിനീത് മലയാള സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത് ചെറിയ ഇടവേളകളെടുത്താണ്. അദ്ദേഹം സോഷ്യല്‍ മീഡിയകളില്‍ വളരെ സജീവമാണ്. വിനീത് തന്റെ കുടുംബ വിശേഷങ്ങളും സിനിമ വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ താൻ ബുദ്ധിമുട്ടോടെ ചെയ്ത ഒരു റൊമാന്റിക് രംഗത്തെ കുറിച്ച് പറയുകയാണ് അദ്ദേഹം. ട്രാഫിക് എന്ന ചിത്രത്തില്‍ കാതല്‍ സന്ധ്യയുമായി അഭിനയിച്ച റൊമാന്‍സ് രംഗത്തെ കുറിച്ച് പറഞ്ഞുകൊണ്ടാണ് ഇത്തരം രംഗങ്ങള്‍ ചെയ്യുമ്പോഴുള്ള ബുദ്ധിമുട്ടിനെ കുറിച്ച് വിനീത് തുറന്ന് പറഞ്ഞത്.

റൊമാന്‍സ് ചെയ്യാന്‍ എനിക്ക് ബുദ്ധിമുട്ടാണ്. ക്യാമറയ്ക്ക് മുന്നിലാണ് ചെയ്യുന്നതെന്ന ബോധ്യം ചമ്മലുണ്ടാക്കും. സന്ധ്യയുമായി ട്രാഫിക്കില്‍ ചെയ്ത റൊമാന്റിക് സീന്‍ എന്നെ വല്ലാതെ വലച്ചു കളഞ്ഞ സീനാണ്. ഒരുപാട് ടേക്കുകള്‍ എടുത്താണ് ലിഫ്റ്റിലെ റൊമാന്റിക് സീന്‍ പൂര്‍ത്തികരിച്ചത്. പക്ഷേ ഓര്‍മ്മയുണ്ടോ ഈ മുഖം എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴൊന്നും ഈ റൊമാന്റിക് സീന്‍സ് എനിക്ക് പ്രശ്‌നമല്ലതായി. ചെയ്യുന്നത് ജോലി ആണെന്ന് തോന്നി തുടങ്ങിയതോടെ അത്തരം ചമ്മലൊക്കെ ഇല്ലാതായി എന്ന് വിനീത് ശ്രീനിവാസൻ പറഞ്ഞു.

Related posts