അച്ഛൻ ആരുടെ വിശ്വാസത്തേയും എതിർക്കില്ല. യോജിപ്പുണ്ടായില്ലെന്ന് വരാം പക്ഷെ എതിർക്കില്ല! വിനീത് ശ്രീനിവാസന്റെ വാക്കിൽ വൈറലാകുന്നു!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് വിനീത് ശ്രീനിവാസൻ. പ്രശസ്ത നടൻ ശ്രീനിവാസന്റെ മകനാണ് താരം. കിളിച്ചുണ്ടൻ മാമ്പഴം എന്ന ചിത്രത്തിലെ കസവിന്റെ തട്ടമിട്ട് എന്ന ഗാനം ആലപിച്ചു കൊണ്ടാണ് വിനീത് മലയാള സിനിമ പിന്നണി ഗാന രംഗത്തേക്ക് എത്തുന്നത്. പിന്നീട് മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ താരം സംവിധായകന്റെ കുപ്പായവും അണിഞ്ഞു. ഇപ്പോഴിതാ തന്റെ അച്ഛനെക്കുറിച്ചും അമ്മയെക്കുറിച്ചുമുള്ള വിനീത് ശ്രീനിവാസന്റെ വാക്കുകൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.

വാക്കുകളിങ്ങനെ, അമ്മയുടെ ഏറ്റവും വലിയ സന്തോഷം എന്നത് അച്ഛൻ ചുറ്റിനും ഉണ്ടാവുക എന്നതാണ്. അമ്മയുടെ കുറേ കോമഡികളുണ്ട്. അച്ഛന്റെ ബൈപ്പാസ് നടക്കുന്ന സമയത്ത് എനിക്ക് കുറേ ഷൂട്ടുകളുണ്ടായിരുന്നു. അതിനാൽ എപ്പോഴും എപ്പോഴും അങ്ങോട്ട് പോവാൻ സാധിക്കുമായിരുന്നില്ല. ഓപ്പറേഷൻ കഴിഞ്ഞ് കുറേ ദിവസം കഴിഞ്ഞാണ് അച്ഛനെ കാണാൻ പോയത്. എനിക്ക് വയനാടായിരുന്നു ഷൂട്ട്. എല്ലാ ദിവസവും ഷൂട്ടുണ്ടായിരുന്നു. ആശുപത്രിയിൽ ചെന്നപ്പോൾ അവിടെ നിന്നും ഡോക്ടർ അച്ഛന്റെ ആരോഗ്യത്തെക്കുറിച്ച് ബ്രീഫിംഗ് തന്നു. ഒരു ഡ്യൂട്ടി ഡോക്ടർ സാഹചര്യത്തിന്റെ ഗ്രാവിറ്റി പറഞ്ഞ് മനസിലാക്കി തരുകയായിരുന്നു. അമ്മ അടുത്തുണ്ട് ആ സമയത്ത്. ഡോക്ടർ ടെക്ക്‌നിക്കലായ കാര്യങ്ങളൊക്കെ പറഞ്ഞു തരുന്നുണ്ടായിരുന്നു. അത് കഴിഞ്ഞ് എന്താണ് പറഞ്ഞതെന്ന് അമ്മ ചോദിച്ചു. നമ്മൾ ശ്രദ്ധിക്കേണ്ട കുറേ കാര്യങ്ങളുണ്ടെന്നൊക്കെ പറഞ്ഞ് പ്രശ്‌നങ്ങളൊക്കെ അമ്മയ്ക്ക് ഞാൻ പറഞ്ഞു കൊടുത്തു. അത് കേട്ടപ്പോൾ അമ്മ പറഞ്ഞത്, പുള്ളിയ്ക്ക് ഒന്നും അറിയില്ല, ശ്രീനിയേട്ടന് ഒന്നും പറ്റില്ല എന്നായിരുന്നുവെന്നാണ് വിനീത് ഓർക്കുന്നത്.

മെഡിക്കൽ സയൻസിനൊന്നും അവിടെ ഒരു കാര്യവുമില്ല. അച്ഛന് ഒന്നും പറ്റില്ല എന്ന് അമ്മയ്ക്ക് ഭയങ്കര വിശ്വാസമാണ്. ആശുപത്രിയിലെ സിസ്റ്റർമാരെയൊക്കെ കൂട്ടി അമ്പലത്തിൽ പോവുക വരെ ചെയ്യും. ഏത് ആശുപത്രിയിൽ പോയാലും അവിടുത്തെ നഴ്‌സുമാരുമൊക്കെയായി കമ്പനിയാകും. പിന്നെ പേരൊക്കെയായിരിക്കും വിളിക്കുക. ഞാൻ ചെല്ലുമ്പോൾ ദാ അവളവിടെ നിൽക്കുന്നുണ്ട് നിന്റെ കൂടെ ഫോട്ടോയെടുക്കണം എന്നൊക്കെ പറഞ്ഞു വിളിച്ചു കൊണ്ട് വരും. ആശുപത്രിയിൽ നിന്നും ഇവരെയൊക്കെ കൂട്ടി അമ്പലത്തിൽ പോവും. അമ്മയെ ഞങ്ങൾ പറഞ്ഞ് കളിയാക്കുന്നൊരു സംഭവമുണ്ട്. അമ്മ വീട്ടിൽ നിന്നും അമ്പലത്തിലേക്ക് പോവുകയാണെങ്കിൽ പോവുന്ന വഴിയിൽ മറ്റൊരു അമ്പലം കണ്ടാൽ അവിടെ ഇറങ്ങി പ്രാർത്ഥിച്ചിട്ടേ പോകൂവെന്ന്. ഇത് തമാശയല്ല, ശരിക്കും നടക്കുന്ന കാര്യമാണ്. അച്ഛൻ ആരുടെ വിശ്വാസത്തേയും എതിർക്കില്ല. യോജിപ്പുണ്ടായില്ലെന്ന് വരാം പക്ഷെ എതിർക്കില്ല.

Related posts