പ്രണവിൻ്റെ കണ്ണുകൾ തീക്ഷണമാകും. അപ്പോൾ പേടി തോന്നും! വിനീത് ശ്രീനിവാസൻ പറയുന്നു!

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പ്രണവ് മോഹൻലാലിനെ നായകനാക്കി പുറത്തിറങ്ങിയ ചിത്രമാണ് ഹൃദയം. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രം വിജയകരമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. പ്രണവ് അവതരിപ്പിച്ച കേന്ദ്ര കഥാപാത്രമായ അരുണ്‍ എന്ന യുവാവിന്റെ കോളേജ് കാലം മുതലുള്ള ജീവിതമാണ് സിനിമയുടെ കഥതന്തു. പ്രണവ് മോഹന്‍ലാലിനെ കൂടാതെ കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനുമാണ്‌ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ജനുവരി 21 ന് തിയേറ്റർ റിലീസായാണ് ചിത്രം എത്തിയത്. കഴിഞ്ഞ ദിവസം ചിത്രം ഓ ടി ടി റിലീസ് ആയിരുന്നു.

ഇപ്പോഴിതാ ഹൃദയം എന്ന ചിത്രത്തെക്കുറിച്ച് കൂടുതൽ വിശേഷങ്ങൾ പങ്കു വയ്ക്കുകയാണ് വിനീത് ശ്രീനിവാസൻ. ഒരു അഭിമുഖത്തിലാണ് താരം ഇതിനെക്കുറിച്ച് കൂടുതൽ സംസാരിച്ചത്. ചിത്രത്തിന് ഹൃദയം എന്ന പേര് കിട്ടിയതിനെ കുറിച്ച് വിനീത് പറയുന്നു. ചെറിയ ചില വാക്കുകൾക്ക് ആഴത്തിൽ അർത്ഥം പകർന്നു തരാൻ കഴിയും. അങ്ങനെ ഒരു വാക്ക് അന്വേഷിച്ചാണ് ഹൃദയത്തിൽ എത്തിയത്. പ്രിയൻ അങ്കിളിനെ ചില സിനിമ പേരുകൾ തന്നെ സ്വാധീനിച്ചിട്ടുണ്ട്. ഒരു പ്രണയ കഥ പറയുമ്പോൾ ഈ പേര് എന്തുകൊണ്ടും നല്ലതാണ് എന്ന് തോന്നി. സിനിമ എടുക്കുന്ന സമയത്ത് ഒരുപാട് നടന്മാർ മനസ്സിലൂടെ വന്നുപോയിരുന്നു. അവരൊക്കെ കുറഞ്ഞത് ഒരു ക്യാമ്പസ് ചിത്രമെങ്കിലും ചെയ്തവർ ആണ്. അതിനിടയിൽ ആദി എന്ന സിനിമയിലെ പ്രണവിനെ രൂപം ആദ്യമായി മനസ്സിലേക്ക് വന്നിരുന്നു. അയാളുടെ മനോഹരമായ ചിരിയും കണ്ണുകളിലെ തിളക്കവും ഒക്കെ താൻ ശ്രദ്ധിച്ചിട്ടുണ്ട്. നമ്മൾ സൃഷ്ടിക്കുന്ന കഥാപാത്രത്തിന് നടൻറെ സ്വഭാവവിശേഷങ്ങൾ ഉണ്ടെങ്കിൽ സംഗതി എളുപ്പമായി.

തൻറെ രീതി അതാണ്. കഥാപാത്രം ആകുവാൻ വേണ്ടി നടന്മാരെ താൻ പതം വരുത്താറില്ല. ആ കൂട്ടത്തിൽ ഒരാൾ ആകുന്ന വ്യക്തിയാണ് പ്രണവ്. മറ്റുള്ളവർ ശ്രദ്ധിക്കാൻ വേണ്ടി അയാൾ ഒന്നും ചെയ്യില്ല. എല്ലാവരും തനിക്കുചുറ്റും നിൽക്കണമെന്ന് ആഗ്രഹവുമില്ല. പ്രണയമില്ലാത്ത സീനുകൾ ആണെങ്കിൽ അയാൾ ചിലപ്പോൾ ആൾക്കൂട്ടത്തിനിടയിൽ ആയിരിക്കും. ചിലപ്പോൾ ക്യാമറയുടെ അടുത്തുണ്ടാവും. ക്യാമറ കണ്ണിലൂടെ നോക്കുമ്പോൾ ലാലേട്ടൻ തന്നെ അല്ലേ വരുന്നത് എന്ന് തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ചില സീനുകളിൽ പ്രണവിൻ്റെ കണ്ണുകൾ തീക്ഷണമാകും. അപ്പോൾ പേടി തോന്നും. കല്യാണി ഈ സിനിമയിലേക്ക് എത്തിയതിനെക്കുറിച്ചും താരം പറയുന്നു. കല്യാണി നല്ലൊരു നടിയാണ് എന്ന് തോന്നിയിട്ടുണ്ട്. സ്ക്രീനിലേക്ക് വല്ലാത്തൊരു തിളക്കം കൊണ്ടു വരാൻ കഴിവുള്ള വ്യക്തി. അങ്ങനെയാണ് കല്യാണിയോട് കഥ പറയാൻ പോകുന്നത് എന്ന് വിനീത് പറയുന്നു.

 

Related posts