ദിവ്യയുടെ പാട്ട് കേട്ടതിന് ശേഷമുള്ള അച്ഛന്റെ പ്രതികരണത്തെ കുറിച്ച് വിനീത്!

മലയാളികളുടെ പ്രിയപ്പെട്ട താരമാണ്‌ വിനീത് ശ്രീനിവാസൻ. നടനും സംവിധായകനു തിരക്കഥാകൃത്തും പിന്നണി ഗായകനുമൊക്കെയാണ് വിനീത്. കിളിച്ചുണ്ടൻ മാമ്പഴം എന്ന ചിത്രത്തിൽ കസവിന്റെ തട്ടമിട്ട് എന്ന ഗാനം ആലപിച്ചാണ് വിനീത് പിന്നണി ഗാനരംഗത്തേക്ക് എത്തുന്നത്. മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ താരം സംവിധായകനായി. ഹൃദയമാണ് വിനീത് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം. പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നോട്ട് പോവുകയാണ്.

ചിത്രത്തില്‍ വിനീതിന്റെ ഭാര്യ ദിവ്യ ഒരു ഗാനം ആലപിച്ചിട്ടുണ്ട്. ഉണക്ക മുന്ദിരി എന്ന് തുടങ്ങുന്ന ഗാനം സൂപ്പര്‍ ഹിറ്റാണ്. ഇപ്പോഴിത ദിവ്യയുടെ പാട്ട് കേട്ടതിന് ശേഷമുള്ള അച്ഛന്‍ ശ്രീനിവാസന്റെ പ്രതികരണത്തെ കുറിച്ച് പറയുകയാണ് വിനീത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതുവരെ എന്റെ സിനിമയിലെ പാട്ടുകളെക്കുറിച്ച് അച്ഛന്‍ ഒന്നും എന്നോടു പറഞ്ഞിട്ടില്ല. ദിവ്യയുടെ പാട്ട് കേട്ടതിന് ശേഷം അച്ഛന്‍ പറഞ്ഞു ദിവ്യ നന്നായി പാടിയിട്ടുണ്ടെന്ന്. തിരഞ്ഞെടുത്തതു ശരിയായിരുന്നു എന്നു മനസ്സിലായി.

 

ദിവ്യയെ പാടിപ്പിച്ചതിനെ കുറിച്ചും വിനീത് പറയുന്നുണ്ട്. ‘കൊവിഡ് കാലത്ത് ദിവ്യയൊരു പാട്ടു പാടിയിരുന്നു. ഹിഷാമാണതു സംഗീത സംവിധാനം ചെയ്തത്. ഈ സിനിമ വന്നപ്പോള്‍ ചോദിച്ചു, നമുക്കു ദിവ്യയുടെ സ്വരം പരീക്ഷിച്ചു കൂടേ എന്ന്. ആ ശബ്ദം ചേരുമെന്നു തോന്നിയപ്പോള്‍ ഉപയോഗിച്ചു. ഈ സിനിമയില്‍ ചിത്രച്ചേച്ചി പാടിയ പാട്ട് അവരല്ലാതെ ആരു പാടിയാലും ഇതുപോലെ ആളുകളില്‍ എത്തില്ലെന്നും വിനീത് പറഞ്ഞു.

Related posts