മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് വിനീത് ശ്രീനിവാസൻ. പ്രശസ്ത നടൻ ശ്രീനിവാസന്റെ മകനാണ് താരം. കിളിച്ചുണ്ടൻ മാമ്പഴം എന്ന ചിത്രത്തിലെ കസവിന്റെ തട്ടമിട്ട് എന്ന ഗാനം ആലപിച്ചു കൊണ്ടാണ് വിനീത് മലയാള സിനിമ പിന്നണി ഗാന രംഗത്തേക്ക് എത്തുന്നത്. പിന്നീട് മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ താരം സംവിധായകന്റെ കുപ്പായവും അണിഞ്ഞു. താരം സംവിധാനം ചെയ്ത ഹൃദയത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തില ഉണക്കമുന്തിരി എന്ന ഗാനം പുറത്തെത്തിയതോടെ ദിവ്യ എന്ന ഗായിക ഒരിക്കല്‍ കൂടി ശ്രദ്ധേയയാവുകയാണ്. വിനീതിന്റെ ഭാര്യയാ ദിവ്യ ഇതിന് മുന്‍പ് വിനീതിന്റെ തന്നെ സംഗീത ആല്‍ബമായിരുന്ന ഉയര്‍ന്ന് പറന്ന് എന്ന ആല്‍ബത്തിലും ജൂഡ് ആന്റണിയുടെ സാറാസിലും പാടിയിട്ടുണ്ട്.
2012ലാണ് വിനീതും ദിവ്യയും വിവാഹിതര്‍ ആകുന്നത്. ചെന്നൈയിലെ എഞ്ചിനീയറിംഗ് കോളജിലെ പഠനകാലത്ത് ഇരുവരും പ്രണയത്തിലാവുകയായിരുന്നു. ഈ പ്രണയമാണ് വിവാഹത്തിലെത്തിയത്. ഇപ്പോള്‍ അച്ഛന്‍ ശ്രീനിവാസനോട് തന്റെ പ്രണയം പങ്കുവെച്ചതിന്റെ അനുഭവം തുറന്ന് പറയുകയാണ് വിനീത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിനീത് അച്ഛനോട് പ്രണയം പറഞ്ഞതിനെ പറ്റി പറഞ്ഞിരിക്കുന്നത്.
‘അച്ഛനെ ഫോണ്‍ വിളിച്ചാണ് പ്രണയത്തെ പറ്റി പറയുന്നത്. മൂന്നാല് ദിവസത്തെ റിഹേഴ്സലിന് ശേഷമാണ് പറയാന്‍ തീരുമാനിച്ചത്. നേരിട്ട് പറയേണ്ടത് എങ്ങനെയെന്ന് അറിയാത്തത് കൊണ്ടാണ് ഫോണ്‍ വിളിച്ചത്. അച്ഛാ എനിക്ക് ഒരു പെണ്‍കുട്ടിയെ ഇഷ്ടമാണ് എന്ന് പറഞ്ഞു. രണ്ട് വര്‍ഷം മുമ്പേ വീട്ടില്‍ വന്ന പെണ്‍കുട്ടിയല്ലേ എന്ന് കറക്ടായിട്ട് ചോദിച്ചു. അച്ഛനെങ്ങനെ മനസിലായി എന്ന് ചോദിച്ചു. പ്രണയത്തില്‍ പെട്ട ആണിനെ കണ്ടാലറിയാം എന്നായിരുന്നു അച്ഛന്റെ മറുപടി. ശരി നമുക്ക് പിന്നെ സംസാരിക്കാം എന്ന് പറഞ്ഞ് ഞാന്‍ ഫോണ്‍ വെച്ചു,’ വിനീത് ചിരിച്ചുകൊണ്ടു പറഞ്ഞു.