മലയാളത്തിലെ ബഹുമുഖ പ്രതിഭയാണ് വിനീത് ശ്രീനിവാസൻ. സ്വരമാധുര്യം കൊണ്ടും ഗായകൻ എന്ന നിലയിൽ താരത്തിന് നിരവധി ആരാധകരുണ്ട്. കിളിച്ചുണ്ടൻ മാമ്പഴം എന്ന ചിത്രത്തിലെ കസവിന്റെ തട്ടമിട്ടു എന്ന ഗാനം ആലപിച്ചാണ് മലയാള സിനിമയിലേക്ക് എത്തുന്നത്. ഗായകനെന്നതിലുപരി സംവിധായകൻ, അഭിനേതാവ്, നിർമ്മാതാവ്, അങ്ങനെ മുന്നണിയിലും പിന്നണിയിലും ഒരേപോലെ തിരക്കുള്ള താരമാണ് വിനീത് ഇപ്പോൾ. സിനിമയില്‍ ചെറിയ ഇടവേളകളെടുത്താണ് വിനീത് പ്രത്യക്ഷപ്പെടുന്നത്. സോഷ്യല്‍ മീഡിയകളില്‍ അദ്ദേഹം സജീവമാണ്. കുടുംബ വിശേഷങ്ങളും സിനിമ വിശേഷങ്ങളും അടക്കം വിനീത് ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ വിനീത് പങ്കുവെച്ച പുതിയ ചിത്രങ്ങളും ശ്രദ്ധേയമാവുകയാണ്. മകന്‍ വിഹാന്റെ ചിത്രങ്ങളാണ് വിനീത് പങ്കുവെച്ചിരിക്കുന്നത്.
മലയാള സിനിമയില്‍ ചെറിയ ഇടവേളകള്‍ നല്‍കിയാണ് വിനീത് പ്രത്യക്ഷപ്പെടുക. എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതിന് അത്രയും ഇടവേള അദ്ദേഹം നല്‍കാറില്ല. തന്റെ കുടുംബ വിശേഷങ്ങളും സിനിമ വിശേഷങ്ങളും വിനീത് ഇടയ്ക്കിടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. തന്റെ മകന്‍ വിഹാന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് വിനീത് ഇപ്പോള്‍. വിഹാന്റെ മൂന്ന് ഭാവത്തിലുള്ള ചിത്രങ്ങളാണ് വിനീത് തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പങ്കുവച്ചത്. മൂന്ന് ചിത്രങ്ങള്‍ക്കുമായുള്ള രസകരമായ അടിക്കുറിപ്പും വിനീത് ഈ ചിത്രത്തിനൊപ്പം നല്‍കിയിട്ടുണ്ട്. ‘1. ഹേയ് വിഹാന്‍, തനിക്ക് ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ കഴിയുമോ? 2. അല്ല, ഉണ്ടാക്കിച്ചിരിയല്ല വേണ്ടത്. 3. ശരി, ഞാന്‍ ഇപ്പോള്‍ നിന്നെ ഇക്കിളിയാക്കട്ടെ’ എന്നാണ് വിനീതിന്റെ അടിക്കുറിപ്പ്.
View this post on Instagram