അച്ഛൻ ഒന്ന് രണ്ടെണ്ണം അടിച്ചാൽ അടിപൊളി ആണ്. പക്ഷേ! ശ്രീനിവാസനെ കുറിച്ച് മകൻ വിനീത് പറയുന്നു!

മലയാളത്തിൽ എന്നും വ്യത്യസ്തമായൊരു കഥാഗതികൾ സൃഷ്ടിച്ച താരമാണ് ശ്രീനിവാസൻ. നടനായും തിരക്കഥാകൃത്തായും സംവിധായകനായും ഒക്കെ മലയാള സിനിമയിൽ എന്നെന്നും ഓർത്തിരിക്കാൻ പാകത്തിന് ഉള്ള ചിത്രങ്ങൾ സമ്മാനിച്ച താരമാണ് അദ്ദേഹം. ഏകദേശം ഇരുന്നൂറിലധികം ചിത്രങ്ങളിൽ താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. അസുഖബാധിതനായി വിശ്രമത്തിലായിരുന്ന താരം ആരോ​ഗ്യം വീണ്ടെടുത്ത് പൊതുവേദിയിൽ സജീവമായി തുടങ്ങി. ഇപ്പോഴിതാ തന്റെ പിതാവിനെ പറ്റി സംസാരിച്ചിരിക്കുകയാണ് വിനീത് ശ്രീനിവാസൻ. കുറച്ച്‌ മദ്യപിച്ചാൽ അച്ഛൻ സ്നേഹം പ്രകടനം നടത്തുമായിരുന്നെന്ന് വിനീത് ശ്രീനിവാസൻ പറയുന്നു. പാട്ട് പാടിച്ചാൽ അച്ഛൻ മദ്യപിച്ചിട്ടുണ്ടെങ്കിൽ കെട്ടിപ്പിടിക്കുമായിരുന്നു. മദ്യപിച്ചിട്ടില്ലെങ്കിൽ പാട്ട് കേട്ടിട്ട് പോവുകയേ ഉള്ളൂ. എന്റെ ചെറുപ്പത്തിൽ അച്ഛൻ ഒന്ന് രണ്ടണ്ണം കഴിക്കുന്നത് ഇഷ്ടമായിരുന്നു. അപ്പോഴേ അച്ഛൻ പ്രകടിപ്പിക്കുകയുള്ളൂ. വല്ലാണ്ട് കഴിച്ചാൽ ബോർ ആണ്. ഒന്ന് രണ്ടെണ്ണം അടിച്ചാൽ അടിപൊളി ആണ്. ഇപ്പോഴല്ല, ഇപ്പോ അത് ചിന്തിക്കാൻ പറ്റില്ല,

ധ്യാനിന് കഥ പറയാൻ ഇഷ്ടമാണ്. കഥ ഉണ്ടാക്കാനും ഇഷ്ടമാണ്. ഒരു കഥയിൽ കുറച്ച്‌ സത്യം ഉണ്ടാവും. അത് പക്ഷെ മൊത്തം സത്യമാണെന്ന നിലയിൽ കൺവിൻസ് ചെയ്ത് കളയും അവൻ. ഒരേ കഥ ആറു മാസം കഴിഞ്ഞ് അവനോട് വീണ്ടും പറയാൻ പറ, അതിന്റെ ഡീറ്റേയ്ൽ ഒക്കെ മാറും. തളത്തിൽ ദിനേശനും, വിജയൻമാരും, ചിന്താവിഷ്ടയായ ശ്യാമളമാരുമൊക്കം സമൂഹത്തിൽ തന്നെയുള്ളവരാണെന്ന് ശ്രീനിവാസൻ കാട്ടിക്കൊടുത്തു. മനുഷ്യന്റെ പലവിധ കോംപ്ളക്‌സുകളെ നർമത്തിന്റെ മേന്പൊടി വിതറി അവതരിപ്പിച്ചപ്പോൾ ശ്രീനിയുടെ ചിത്രങ്ങൾ കാലത്തിനിപ്പുറവും നിന്നു.

വടക്ക് നോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള, സന്ദേശം എന്ന് വേണ്ട എത്രയോ നല്ല സിനിമകൾ ഈ നടൻ മലയാളിയ്ക്ക് സമ്മാനിച്ചു. സിനിമ അത്രയ്‌ക്കൊന്നും ന്യൂജനറേഷൻ ആകാതിരുന്ന കാലത്തും വിമർശാനാത്മകതയിലൂടെ സിനിമയെ മുന്നോട്ട് നടത്താൻ ഈ പ്രതിഭയ്ക്ക് കഴിഞ്ഞു, എന്നതും എടുത്തു പറയേണ്ട മറ്റൊരു കാര്യമാണ്. മലയാള സിനിമയിൽ ഇനിയും ഏറെക്കാലാം ശ്രീനിവാസന്റെ സാനിധ്യം തുടരണമെന്ന് ആഗ്രഹിയ്ക്കുന്നവർ ഏറെയാണ്.

Related posts