നായകനായി വിനീത് വീണ്ടും : പോസ്റ്റർ ഷെയർ ചെയ്ത ഫഹദ് ഫാസിൽ!

നടൻ വിനീത് കുമാര്‍ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ബി​ഗ് സ്ക്രീനിൽ എത്തുന്നു. സാജന്‍ ആന്റണി സംവിധാനം ചെയ്യുന്ന സൈമണ്‍ ഡാനിയല്‍ എന്ന ചിത്രത്തിലെ നായകനായാണ് താരം വീണ്ടും സിനിമാലോകത്തേക്ക് എത്തുന്നത്. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്ത് വിട്ടത് ഫഹദ് ഫാസിലാണ്. ഫഹദ് പോസ്റ്റര്‍ ഷെയര്‍ ചെയ്തത് ലോകത്തിലെ യഥാര്‍ത്ഥ രഹസ്യം ദൃശ്യമാണ്, അദൃശ്യമല്ല എന്ന കാപ്ഷനോടുകൂടിയാണ്.

വിനീത് കുമാര്‍ ചിത്രത്തില്‍ എത്തുന്നത് സ്‌റ്റൈലിഷ് ലുക്കിലാണ്. ചിത്രത്തിലെ നായിക ദിവ്യ പിള്ളയാണ്. ചിത്രത്തിന്റെ സംവിധായകനായ സാജന്‍ ആന്റണി തന്നെയാണ് ഛായാഗ്രഹണവും നിര്‍വഹിക്കുന്നത്. സ്‌റ്റൈലിഷ് ത്രില്ലര്‍ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് രാകേഷ് കുര്യാക്കോസാണ്. രാകേഷ് കുര്യാക്കോസ് തന്നെയാണ് മൈഗ്രസ്സ് പ്രൊഡക്ഷന്റെ ബാനറില്‍ ചിത്രം നിര്‍മിയ്ക്കുന്നത്. ദീപു ജോസഫ് എഡിറ്റിംഗും വരുണ്‍ കൃഷ്ണ സംഗീത സംവിധാനവും നിർവഹിക്കുന്നു.

Related posts