കിടിലൻ ലുക്കിൽ ചന്ദനമഴയിലെ അമൃത, ശ്രദ്ധനേടി ചിത്രങ്ങൾ

ഏഷ്യാനെറ്റിൽ വിജയകരമായി മുന്നേറിക്കൊണ്ടിരുന്ന ജനപ്രീയ  പരമ്പരയായിരുന്നു ചന്ദനമഴ.  പരമ്പരയിലെ അമൃത എന്ന കഥാപാത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു പ്രേഷകരുടെ ഭാഗത്തു നിന്നും ലഭിച്ചിരുന്നത്. സീരിയലിൽ അമൃത എന്ന കഥാപാത്രത്തെ ആദ്യം അവതരിപ്പിച്ചിരുന്നത് മേഘ്‌ന വിൻസെന്റ് ആയിരുന്നു. എന്നാൽ മേഘ്ന പരമ്പരയിൽ നിന്നും പിന്മാറിയതോടെ പ്രേക്ഷകരും സീരിയലിന്റെ അണിയറ പ്രവർത്തകരും ആകെ വിഷമത്തിൽ ആയിരുന്നു. മേഘ്നയെ അമൃതയായി ഉൾകൊണ്ട പ്രേക്ഷകർക്ക് പുതിയതായി എത്തുന്ന താരത്തെ

ആ സ്ഥാനത്തേക്ക് ഉൾക്കൊള്ളാൻ കഴിയുമോ എന്ന സംശയമായിരുന്നു അണിയറ പ്രവർത്തകരെ അലട്ടിയിരുന്നത്. എന്നാൽ പുതിയതായി എത്തിയ നായിക വളരെ പെട്ടന്നാണ് പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്.വിന്ദുജ വിക്രമൻ ആയിരുന്നു അമൃതയായി മേഘ്‌നയ്ക്ക് ശേഷം ചന്ദനമഴയിലെ തിളങ്ങിയത്. കഥാപാത്രത്തിന്റെ മാറ്റ് നഷ്ടപ്പെടുത്താതെ തന്നെ അമൃതയെന്ന കഥാപാത്രത്തെ മുന്നോട്ട് കൊണ്ടുപോകാൻ വിന്ദുജയ്ക്ക് കഴിഞ്ഞു.

വിന്ദുജാ ആദ്യമായി അഭിനയിച്ചത് മഴവില്‍ മനോരമയിലെ മായാമോഹിനി എന്ന സീരിയലിലാണ്. ഒരിടത്തൊരു രാജകുമാരി എന്ന സീരിയലിലാണ് വിന്ദുജാ ഇപ്പോള്‍ അഭിനയിക്കുന്നത്. സീരിയലില്‍ അഭിനയിക്കുന്ന താരങ്ങളെ പോലെ തന്നെ സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ആരാധകരുള്ള ഒരു യുവതാരം കൂടിയാണ് വിന്ദുജാ. വിന്ദുജയുടെ അഭിമുഖങ്ങളും ഫോട്ടോഷൂട്ടുകളും എല്ലാം എപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഭയങ്കര സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ വിന്ദുജാ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഗ്ലാമറസ് ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ഗ്ലാമറസ് ലുക്കിലാണ് ഫോട്ടോസ് പോസ് ചെയ്തിരിക്കുന്നത്. കുളത്തിൽ നീരാടാൻ ഇറങ്ങി നനഞ്ഞ താരത്തെയാണ് ഫോട്ടോസിൽ പ്രേക്ഷകർ കാണുന്നത്. വളരെ മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ നിന്നും താരത്തിന് ലഭിക്കുന്നത്. പങ്കുവെച്ച് ഏറെ വൈകാതെ പ്രേക്ഷകർക്കിടയിൽ ഫോട്ടോ തരംഗമായിരുന്നു.

Related posts