പത്തൊൻപതാം നൂറ്റാണ്ട് തീയേറ്ററുകളിൽ തന്നെ! വിനയൻ പറയുന്നു!

വിനയൻ എന്ന സംവിധായകൻ മലയാളികൾക്ക് ഏറെപ്രിയപ്പെട്ടതാണ്. വ്യത്യസ്ത വിഭാഗത്തിൽ പെടുന്ന ചിത്രങ്ങൾ ചെയ്യുന്ന സംവിധായകനാണ് അദ്ദേഹം. ആകാശ ഗംഗ പോലെ ഒരു സൂപ്പർഹിറ്റ് ഹൊറർ ചിത്രം ചെയ്ത വിനയൻ തന്നെയാണ് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന കുടുംബചിത്രവും ചെയ്തത്. ഇങ്ങനെയുള്ള സംവിധായകർ വളരെ വിരളമാണ്. ഇപ്പോഴിതാ തന്റെ ബിഗ് ബഡ്‌ജറ്റ് ചിത്രം പത്തൊന്‍പതാം നൂറ്റാണ്ട് തിയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന് വിനയന്‍.

സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഏറ്റവും കുറഞ്ഞ ചെലവില്‍ ആസ്വദിക്കാന്‍ പറ്റുന്ന വിനോദമാണ് സിനിമ. വര്‍ണ്ണാഭമായ ദൃശ്യങ്ങളുടെയും അതിശയിപ്പിക്കുന്ന ശബ്ദവിന്യാസത്തിന്റെയും വിസ്‌മയക്കാഴ്ചയായ സിനിമ നല്ല തിയേറ്ററുകളിലെ സാങ്കേതിക സൗകര്യത്തോട് കൂടി കണ്ടാലേ അതിന്റെ പൂര്‍ണ ആസ്വാദനത്തിലെത്തൂ.

ഒ.ടി.ടി പ്ളാറ്റ് ഫോമില്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ ഫോണിന്റെ സ്ക്രീനില്‍ കണ്ട് തൃപ്തിയടയുന്നവരുമുണ്ടല്ലോ , ഉള്ളത് കണ്ട് ഉള്ളത് പോലെ തൃപ്തിയാകുക എന്ന അവസ്ഥയെന്നേ അതിനെക്കുറിച്ച്‌ പറയാനാകൂ. അതുകൊണ്ടുതന്നെ നൂറ് കണക്കിന് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും നിരവധി ആക്ഷന്‍ സീക്വന്‍സുകളും ഒക്കെയുള്ള പത്തൊന്‍പതാം നൂറ്റാണ്ട് എത്ര കാത്തിരുന്നാലും തിയേറ്ററുകളില്‍ മാത്രമേ റിലീസ് ചെയ്യൂവെന്ന തീരുമാനമാണ് ഞങ്ങള്‍ എടുത്തിരിക്കുന്നത്. വലിയ താരപദവിയും ജനകീയാംഗീകാരവുമൊക്കെ സിനിമാക്കാര്‍ നേടിയെടുത്തതില്‍ തിയേറ്ററുകളിലെ ആരവങ്ങള്‍ക്ക് വലിയ പങ്കുണ്ടായിരുന്നുവെന്ന കാര്യം സിനിമാക്കാരെങ്കിലും മറക്കരുതെന്നാണ് എന്റെ അഭിപ്രായം” വിനയന്‍ പറയുന്നു.

Related posts