ഫാന്‍സുകാരെന്നാല്‍ ജോലിയില്ലാത്ത തെണ്ടികളെന്ന് വിനായകൻ!

കേരളക്കരയിലിപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന താരമാണ്‌ വിനായകൻ. അടുത്തിടെ താരം നടത്തിയ പ്രസ്താവനകൾ ഏറെ വിവാദങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. ഒരുത്തീ എന്ന ചിത്രത്തിന്റെ ഭാഗമായി നടന്ന പത്ര സമ്മേളനത്തിൽ വിനായകൻ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. സിനിമ താരങ്ങളുടെ ഫാന്‍സിനെ കുറിച്ചും മറ്റും നടന്‍ വിനായകന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഫാന്‍സ് വിചാരിച്ചാല്‍ ഒരു സിനിമയെ ജയിപ്പിക്കാനോ തോല്‍പിക്കാനോ കഴിയില്ലെന്നാണ് അദ്ദേഹം പറയുന്നത്.

ഫാന്‍സ് എന്ന പൊട്ടന്‍മാര്‍ വിചാരിച്ചതുകൊണ്ട് ഇവിടെ ഒന്നും സംഭവിക്കാന്‍ പോവുന്നില്ല. അതിന്റെ ഏറ്റവും വലിയ ഒരു ഉദാഹരണം ഞാന്‍ പറയാം. ഇവിടുത്തെ ഏറ്റവും വലിയ ഒരു മഹാനടന്റെ പടം, പടം ഇറങ്ങി ഒരു നാല് മണിക്കൂര്‍ കഴിഞ്ഞ് ഞാന്‍ കണ്ടതാണ് ഒന്നരക്കോടി എന്ന്. ഞാന്‍ അന്വേഷിച്ച് ചെന്നപ്പോള്‍, പടം തുടങ്ങിയത് 12.30 മണിക്കാണ്, ഒന്നരയ്ക്ക് ഇന്റര്‍വെല്ലായപ്പോള്‍ ആള്‍ക്കാര്‍ എഴുന്നേറ്റ് ഓടി എന്ന്. അതാണ് ഈ പറഞ്ഞ് ഒന്നരക്കോടി. ഇവിടുത്തെ ഏറ്റവും വലിയ സൂപ്പര്‍സ്റ്റാറിന്റെ പടമാണ്, ഒരു പൊട്ടനും ആ പടം കാണാന്‍ ഉണ്ടായിട്ടില്ല.

അപ്പോള്‍ ഇവര്‍ വിചാരിച്ചതു പോലെ ഈ പരിപാടി നടക്കില്ല. ഞാന്‍ വീണ്ടും പറയാം, ഈ ഫാന്‍സ് വിചാരിച്ചതുകൊണ്ട് ഒരു സിനിമയും നന്നാവാനും പോണില്ല ഒരു സിനിമയും മോശമാവാനും പോണില്ല. ഫാന്‍സ് ഷോ അല്ല ഫാന്‍സിനെ നിരോധിക്കണം. ഫാന്‍സുകാരെന്നാല്‍ ജോലിയില്ലാത്ത തെണ്ടികളാണ്.

Related posts