എന്റെ ഭാ​ര്യയുമായിട്ടുള്ള, എല്ലാ ഭാ​ര്യഭർത്തൃ ബന്ധങ്ങളും നിയമപരമായിട്ടുള്ള എല്ലാ ബന്ധങ്ങളും ഈ ഒരു നിമിഷം കൊണ്ട് ഇല്ലാതാകുന്നു! വൈറലായി വിനായകന്റെ വാക്കുകൾ!

മലയാള സിനിമയിൽ ചെറിയ വേഷങ്ങളിലൂടെ ആരംഭിച്ച് പിന്നീട് മുൻനിരയിലേക്ക് എത്തിയ താരമാണ് വിനായകൻ. കമ്മട്ടിപ്പാടം ഈ മ യൗ തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം മുഖ്യവേഷത്തിൽ എത്തിയിരുന്നു. മുൻപ് പുറത്ത് ഇറങ്ങിയ ഒരുത്തി എന്ന ചിത്രത്തിന്റെ പ്രസ് മീറ്റിൽ വച്ച് വിനായകൻ മീ ടൂവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന ഏറെ വിവാദമായിരുന്നു. ഇപ്പോഴിതാ ഭാര്യയുമായി വേർപിരിയുന്നുവെന്ന വാർത്ത വീഡിയോ വഴി പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുകയാണ് വിനായകൻ. തന്റെ ഫേസ്ബുക്കിലൂടെയാണ് വിനായകൻ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഭാര്യയുമായി താൻ വേർപിരിയുകയാണെന്ന് വ്യക്തമാക്കി നടൻ വിനായകൻ. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെ ആണ് നടൻ ഇക്കാര്യം അറിയിച്ചത്. ഭാ​ര്യയുമായുള്ള എല്ലാ ബന്ധങ്ങളും ഈ നിമിഷം മുതൽ നിയമപരമായി അവസാനിക്കുന്നുവെന്ന് വിനായകൻ പറഞ്ഞു.

വിനായകന്റെ വാക്കുകൾ ഇങ്ങനെ; ഞാൻ മലയാളം സിനിമ ആക്ടർ വിനായകൻ. ഞാനും എന്റെ ഭാ​ര്യയുമായിട്ടുള്ള, എല്ലാ ഭാ​ര്യഭർത്തൃ ബന്ധങ്ങളും നിയമപരമായിട്ടുള്ള എല്ലാ ബന്ധങ്ങളും ഈ ഒരു നിമിഷം കൊണ്ട് ഇല്ലാതാകുന്നു. എല്ലാവർക്കും നന്ദി. തമ്പി കണ്ണന്താനത്തിന്റെ മോഹൻലാൽ ചിത്രം മാന്ത്രികത്തിലൂടെയാണ് വിനായകൻ ആദ്യമായി മലയാള ചലച്ചിത്രമേഖലയിലേക്ക് എത്തുന്നത്. പിന്നീട് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ വിനായകൻ അവതരിപ്പിക്കുകയുണ്ടായി.ചതിക്കാത്ത ചന്തു, വെള്ളിത്തിര, ബിഗ് ബി, സാഗർ ഏലിയാസ് ജാക്കി, ഇയ്യോബിന്റെ പുസ്തകം, ബാച്ചിലർ പാർട്ടി, കമ്മട്ടിപാടം എന്നിവ അഭിനയിച്ച ചിത്രങ്ങളിൽ പ്രധാനപ്പെട്ടവയാണ്. കമ്മട്ടിപാടം എന്ന ചിത്രത്തിലൂടെ 2016ലെ മികച്ച നടനുള്ള സംസ്ഥാന അവാർഡും വിനായകൻ സ്വന്തമാക്കിയിരുന്നു.

രജനികാന്ത് നായകനായി എത്തുന്ന ജയിലർ എന്ന ചിത്രത്തിലാണ് വിനായകൻ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ശിവരാജ് കുമാറും ജാക്കി ഷ്രോഫുമൊക്കെ മുഴുനീള കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ അതിഥിതാരമായി മോഹൻലാലും എത്തുന്നുണ്ട്. തമന്ന, സുനിൽ, ശിവരാജ് കുമാർ എന്നിവരും ഈ സീനിൽ ഉണ്ടായിരിക്കുമെന്നാണ് വിവരം. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫർ.

Related posts