മലയാള സിനിമയിൽ ചെറിയ വേഷങ്ങളിലൂടെ ആരംഭിച്ച് പിന്നീട് മുൻനിരയിലേക്ക് എത്തിയ താരമാണ് വിനായകൻ. കമ്മട്ടിപ്പാടം ഈ മ യൗ തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം മുഖ്യവേഷത്തിൽ എത്തിയിരുന്നു. മുൻപ് പുറത്ത് ഇറങ്ങിയ ഒരുത്തി എന്ന ചിത്രത്തിന്റെ പ്രസ് മീറ്റിൽ വച്ച് വിനായകൻ മീ ടൂവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന ഏറെ വിവാദമായിരുന്നു. ഇപ്പോഴിതാ മീ ടു ആരോപണത്തിൽ വീണ്ടും രോക്ഷാകുലനായി പെട്ടിത്തെറിച്ച് വിനായകൻ. മീ ടു എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മാനസികവും ശാരീരികവുമായ ആക്രമണത്തെയാണ്. തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും ഇന്റർവ്യൂവിൽ പറഞ്ഞതിന്റെ അർത്ഥം മാധ്യമങ്ങൾ മുക്കിയതാണെന്നും വിനായകൻ ആരോപിച്ചുപറയുന്നു.
സ്ത്രീകൾക്ക് നേരെയുള്ള ശാരീരികവും മാനസികവുമായ പീഡനമാണ്
നിങ്ങൾ പറയുന്ന മീ ടൂ എങ്കിൽ ഞാനത് ചെയ്തിട്ടില്ല. റോഡിൽക്കൂടി പോയ സ്ത്രീകൾക്ക് നോട്ടീസ് നൽകിയല്ല ഞാൻ സെക്സ് ചെയ്തത്. മീ ടു എന്ന പേര് നൽകി പീഡനങ്ങളെ ലഘൂകരിക്കരുതെന്നും വിനായകൻ പറഞ്ഞു. താൻ ഇവിടിരുന്ന് ഒരു ചർച്ചയാണ് നടത്തിയത്. അല്ലാതെ മുന്നിലിരിക്കുന്ന പെൺകുട്ടിയോട് അല്ല താൻ പറഞ്ഞത്. അന്ന് ഇവിടെ ഉണ്ടായിരുന്ന പെൺകുട്ടിയോട് താൻ മാപ്പ് പറയാൻ ആഗ്രഹിക്കുകയാണെന്നും വിനായകൻ പറഞ്ഞു. മാധ്യമപ്രവർത്തകയ്‌ക്ക് വിഷമം ഉണ്ടായങ്കിൽ മാപ്പ് പറയുന്നുവെന്നും അല്ലെങ്കിൽ മാപ്പ് പിൻവലിക്കുന്നുവെന്നും വിനായകൻ പറഞ്ഞു.
മാധ്യമപ്രവർത്തകരുടെ വായടപ്പിക്കാൻ വേണ്ടി മാത്രമാണ് വിനായകൻ ഇപ്പോൾ ശബ്ദമുയർത്തുന്നതെന്ന് മാധ്യമപ്രവർത്തകർ പറഞ്ഞപ്പോൾ താൻ ആ കുട്ടിയുമായി സംസാരിച്ചുവെന്നും അവരോട് മാപ്പ് പറഞ്ഞുവെന്നും വിനായകൻ വ്യക്തമാക്കി. എന്നാൽ ഇത്രയും പേരുടെ മുൻപിൽ വച്ച് വീണ്ടും ആ പെൺകുട്ടിയെ അപമാനിക്കുകയാണെന്ന് മാധ്യമപ്രവർത്തകർ ആവർത്തിച്ചു.